Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:05 am

Menu

Published on April 29, 2013 at 5:18 am

‘എയ്ഡ്സിന് പരിഹാരം ഉടന്‍’; ഗവേഷണം അന്തിമഘട്ടത്തില്‍

medicine-for-aids

ലണ്ടന്‍: വിനാശകാരിയായ എയ്ഡ്സ് രോഗത്തിന് പരിഹാരം ഉടന്‍ കണ്ടെത്താനായേക്കുമെന്ന് ശാസ്ത്രജ്ഞര്‍. എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി വൈറസിനെ മനുഷ്യ ഡി.എന്‍.എയില്‍നിന്ന് നീക്കം ചെയ്ത് പൂര്‍ണമായി നശിപ്പിക്കാനാവുന്ന ചികിത്സാരീതി വികസിപ്പിച്ചെടുക്കുന്നത് അന്തിമ ഘട്ടത്തിലാണെന്ന് ഡെന്മാര്‍ക്കിലെ ഗവേഷകര്‍ വെളിപ്പെടുത്തി. ക്ളിനിക്കല്‍ പരീക്ഷണഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഗവേഷണത്തിന്‍െറ ഫലം മാസങ്ങള്‍ക്കകം വെളിപ്പെടുത്താനാവുമെന്ന് ഗവേഷകര്‍ പ്രതികരിച്ചു.

ഗവേഷണം വിജയത്തില്‍ എത്തുന്നതോടെ എയ്ഡ്സ് ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചികിത്സ വിജയമാണെന്ന് ഉറപ്പാക്കാന്‍ ഇപ്പോള്‍ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുന്ന നടപടികള്‍ നടക്കുകയാണ്.
ഡി.എന്‍.എ കോശങ്ങളില്‍ അടിഞ്ഞുകൂടുന്ന എച്ച്.ഐ.വി വൈറസുകളെ കോശങ്ങളുടെ ഉപരിതലത്തിലേക്ക് കൊണ്ടുവന്ന് ഇല്ലാതാക്കുന്നതാണ് പുതുതായി വികസിപ്പിച്ചെടുക്കുന്ന ചികിത്സാരീതി. പ്രതിരോധ മരുന്ന് നല്‍കി ശരീരത്തിന്‍െറ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് കോശങ്ങളുടെ ഉപരിതലത്തില്‍ എത്തുന്ന വൈറസുകളെ ഇല്ലാതാക്കുകയാണ് ചെയ്യുക. ലബോറട്ടറികളില്‍ നടന്ന പരീക്ഷണങ്ങള്‍ വന്‍ വിജയമായതോടെ മരുന്നു പരീക്ഷണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഡെന്മാര്‍ക്കിലെ ഗവേഷണ കൗണ്‍സില്‍ 15 ലക്ഷം പൗണ്ട് സഹായം ലഭ്യമാക്കിയിരുന്നു.
വൈറസിനെ തിരിച്ചറിഞ്ഞ് അതിനെ നശിപ്പിക്കാന്‍ രോഗികളുടെ പ്രതിരോധ ശേഷിക്കുള്ള കഴിവാകും ചികിത്സയില്‍ നിര്‍ണായകമാകുകയെന്ന് മുതിര്‍ന്ന ഗവേഷകനായ ഡോ. ഓലെ സോഗാര്‍ഡ് വാര്‍ത്താലേഖകരോട് പറഞ്ഞു. നിലവില്‍ 15ഓളം രോഗികളിലാണ് ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News