Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 1:48 am

Menu

Published on January 15, 2014 at 11:35 am

മൈക്രോമാക്സ് ഫോണിലൂടെ പണം സമ്പാദിക്കാം…….!!!

micromax-canvas-mad-a94

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ മൈക്രോമാക്സ് ആണ് ഇത്തരം ഒരു ഫോണിറക്കുന്നത്. കാന്‍വാസ് mAd A94 എന്നാണ് ഈ മൈക്രോമാക്സ് ഫോണിൻറെ പേര്. 4.5 ഇഞ്ച് ഡിസ്‌പ്ലെ, ക്വാഡ്‌കോര്‍ പ്രൊസസര്‍, 512 എം.ബി റാം, 4 ജി.ബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്, 5 എം.പി. പ്രൈമറി ക്യാമറ, വിജിഎ ഫ്രണ്ട് ക്യാമറ എന്നിവയായിരിക്കും സാങ്കേതികമായ പ്രത്യേകതകള്‍. ജനുവരി അവസാനത്തോടെ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫോണിൻറെ വില 7,499 രൂപയായിരിക്കും. ഫോണില്‍ കാണിക്കുന്ന പരസ്യം നമ്മള്‍ കാണുന്നതിനാണ് പണം ഇങ്ങോട്ട് ലഭിക്കുക. പൂർണ്ണമായും യുവാക്കളെ ഉദ്ദേശിച്ചാണ് ഈ മോഡൽ പുറത്തിറങ്ങുന്നത്. നിലവില്‍ മൈക്രോമാക്സ് സോഷ്യല്‍ മീഡിയകളില്‍ ആരംഭിച്ച മത്സരം ഇപ്പോള്‍ ഫോണിലേക്കും കൊണ്ട് വരുകയാണ്. അതിലൂടെ ഈ മോഡലിൻറെ വില്‍പ്പന കൂടാൻ സാധ്യത ഉണ്ട്. അവര്‍ കാണിക്കുന്ന പരസ്യങ്ങള്‍ കണ്ട് അത് ഏതു ബ്രാന്‍ഡിൻറെതാണെന്നു പറയുകയാണ് മാഡ് എബൗട് ആഡ്‌സ് എന്ന മത്സരത്തില്‍ ഉള്ളത്. കാന്‍വാസ് mAd A94 ല്‍ ഇതൊരു സര്‍വീസോ ആപ്ലിക്കേഷനോ ആയിട്ടായിരിക്കും അവതരിപ്പിക്കുക. അതിലൂടെ പരസ്യം കാണുന്നവര്‍ക്ക് പണം ലഭിക്കുകയും ചെയ്യും.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33