Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:20 pm

Menu

Published on April 12, 2018 at 10:32 am

മൈജി – മൈ ജനറേഷൻ ഡിജിറ്റൽഹബ്ബിന്റെ 60 – താമത് ഷോറൂം പത്മശ്രീ മോഹൻലാൽ പാലക്കാട്ട് ടി.ബി റോഡിൽ ഉദ്ഘാടനം ചെയ്‌തു.

my-g-my-generation-digital-hubs-60th-showroom-inauguration

പാലക്കാട് : കേരളത്തിൽ ഡിജിറ്റൽ വിസ്മയത്തിൻറെ മഹാഘോഷയാത്ര നടത്തുന്ന മൈജി – മൈ ജനറേഷൻ ഡിജിറ്റൽഹബ്ബിന്റെ 60 – താമത് ഷോറൂം പത്മശ്രീ മോഹൻലാൽ പാലക്കാട്ട് ടി.ബി റോഡിൽ ഉദ്ഘാടനം ചെയ്‌തു. ലോക ഡിജിറ്റൽ മേഖലയിലെ മാറ്റങ്ങളെല്ലാം അനുനിമിഷം തന്നെ മലയാളിയുടെ കൺമുൻപിലെത്തിച്ച് മഹാത്ഭുതം സൃഷ്ടിക്കുന്ന മൈജിയുടെ ഹൈടെക് ഷോറൂമാണ് മോഹൻലാൽ ഉദ്ഘാടനം ചെയ്തത്. പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് റോഡ് ഷോറൂമിന്റെ ഉദ്ഘാടനം നടി മിയ ജോര്ജും നിർവഹിച്ചു . നിലവിലുള്ള ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി ഷോറൂമുകളടക്കം 5 ഇന്റർനാഷണൽ ഡിജിറ്റൽ ഷോറൂമുകളാണ് സാംസ്‌കാരിക സമൃദ്ധിയുടെ നാടായ പാലക്കാടിന് മൈജി സമ്മാനിച്ചത്.

ഉദ്ഘാടനച്ചടങ്ങില്‍ മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ ഷാജി, മാർക്കറ്റിംഗ് ജനറൽ മാനേജർ അനീഷ് സി.ആർ, ഓപ്പറേഷൻസ് ജനറൽ മാനേജർ നദീർ സി.കെ.വി, മാര്‍ക്കറ്റിങ് എ.ജി.എം. ഫിറോസ് കെ.കെ., സോണൽ മാനേജർ ജേക്കബ് ജോബിൻ, മാനേജർ -സെയിൽസ് മുഹമ്മദ് റബിൻ, ടെറിട്ടറി മാനേജർ ഉബൈദുള്ള, മാനേജർ – പ്രൊജക്റ്റ് ആദർശ് എം, ഹാരിസ് വി.കെ, സംവിധയകാൻ വി.എ ശ്രീകുമാർ മേനോൻ, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീളകുമാരി, വൈസ് ചെയർമാൻ കൃഷ്ണകുമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.

അന്താരാഷ്ട്രപ്രമുഖമായ ബ്രാൻഡുകളുടെ എല്ലാ ഡിജിറ്റൽ പ്രൊഡക്ടുകളും മോഡലുകളും മൈജി ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട് . മോബിൽഫോൺ , ലാപ്ടോപ്പ് , ടാബ്‌ലെറ്റ് , ക്യാമറ , സ്മാർട്ട് വാച്ച് , എന്റർടെയ്‌ൻമെന്റ്സ് , സിം & റീചാർജ് , ഗാഡ്ജജറ്റ്സ് പ്രൊട്ടക്ഷൻ , ഡിജിറ്റൽ ആക്സ്സസറീസുകൾ , റിപ്പയർ & സെർവീസിഗ് തുടങ്ങിയ എല്ലാ ഡിജിറ്റൽ ഉത്പന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴിൽലൊരുക്കുകയാണ് മൈജി ചെയ്യുന്നത് . കമ്പനികളിൽ നിന്നും നേരിട്ട് ഇടനിലക്കാരില്ലാതെ പർച്ചേസ് ചെയ്യുന്നതിനാൽ ഏറ്റവും വിലക്കുറവിലും , ഓഫറിലും , സമ്മാനങ്ങളോടുകൂടിയും മൈജിക്ക് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുവാൻ കഴിയുന്നു . പ്രൊഫഷണൽ മാനേജ്‍മെന്റ് മികവും ടെക്നോളജി ജാഗ്രതയുമാണ് മൈജി – മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബിന്റെ ഉദാത്തമായ പ്രത്യേകത . ഇതോടൊപ്പം തന്നെ രാജ്യത്തെ മികച്ച ഫിനാൻസ് കമ്പനികളുമായി ചേർന്ന് ഉപഭോക്താക്കൾക്ക് സാമ്പത്തിക സൗകര്യങ്ങളും മൈജി ഒരുക്കുന്നു . ബജാജ് ഫിൻസേർവ് , പൈൻലാബ് , എച്ച് .ഡി .എഫ് .സി , എച്ച്.ഡി.ബി , തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് ഫൈനാൻസ് സൗകര്യങ്ങളും 0 % പലിശനിരക്ക്, 0 % പ്രോസസ്സിംഗ് ചാർജ് , ലോ ഡൗൺപേയ്മെന്റ് , ഈസി ഡോക്ക്യൂമെന്റഷൻ തുടങ്ങിയ വിവിധ സേവനപദ്ധതികളും ലഭിക്കുന്നതാണ് . കൂടാതെ മൈജികെയർ , മൈജി പ്രിവിലേജ് കാർഡ് , ജി ഡോട്ട് പ്രൊട്ടക്ഷൻ പ്ലസ് , എക്സ്ചേഞ്ച് സ്‌കീം തുടങ്ങിയ വിവിധ പദ്ധതികളും ഒരുക്കിയിട്ടുണ്ട് . മൈജിയുടെ മാത്രം .

പ്രത്യേകതയായ വിവിധ സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് . ഷോറൂമിൽ നേരിട്ടെത്തി
പർച്ചേസ് ചെയ്യാൻ ബുധിമുട്ടുള്ള ഉപഭോക്താക്കൾക്കായി ഓർഡർ നൽകിയാൽ മണിക്കൂറുകൾക്കുള്ളിൽ
പ്രൊഡക്ട് നേരിട്ട് എത്തിച്ചുനൽകുന്ന സേവനമായ എക്സ്പ്രസ്സ് ഹോം ഡെലിവറി ( ഇതിന് പ്രത്യേക ഡെലിവറി ചാർജോ , സർവീസ് ചാർജോ നൽകേണ്ടതില്ല . സ്റ്റോർ വിലയിൽ തന്നെ പ്രൊഡക്ട് ലഭിക്കും). ഇതുകൂടാതെ ഓഫറുകൾക്ക് പുറമെ പർച്ചേസിന് നിശ്ചിത ബോണസ് ക്രെഡിക്ട് ആകുന്ന പ്രിവിലേജ് കാർഡ് പദ്ധതി , മൈജി യുടെ സർവ്വീസ് വിഭാഗത്തിന്റെ പ്രത്യേക സേവനപദ്ധതിയായ , മൈജി കെയർ പിക്ക് & ഡ്രോപ്പ് സംവിധാനം തുടങ്ങിയവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് . എക്സിക്യൂട്ടീവ് വീട്ടിൽ നേരിട്ടെത്തി ഗാഡ്ജറ്റ് കൈപ്പറ്റി സർവീസിംഗിന് ശേഷം വീട്ടിൽ തിരിച്ചെത്തിക്കുന്ന സംവിധാനമാണ് മൈജി കെയർ പിക്ക് & ഡ്രോപ്പ് . മോബിൽഫോൺ , ലാപ്ടോപ്പ് , ടാബ്‌ലെറ്റ് , ക്യാമറ എന്നിവയ്കാണ് ഇതിലൂടെ സർവീസിംഗ് ലഭിക്കുന്നത് . ഇതിൽ ഡാറ്റകൾക്ക് സമ്പൂർണ പരിരക്ഷയാണ് ഉറപ്പുവരുത്തുന്നത് . ഉപഭോക്താക്കൾ 9072777888 എന്ന നമ്പറിലേക്ക് മിസ് കാൾ ചെയ്താൽ അവരെ ഉടൻ തന്നെ തിരിച്ചു വിളിച്ച് എക്സിക്യൂട്ടീവ് വീട്ടിലെത്തുന്നതാണ് .

50 അന്താരാഷ്ട്ര ബ്രാൻഡുകളുടെ 400 പരം ഉൽപ്പന്നങ്ങൾ മൈജി ഷോറൂമുകളിൽ ലഭ്യമാണ്. സാധാരണക്കാർ മുതൽ എല്ലാ താളത്തിലുമുള്ള ഉഭഭോക്താക്കളെയും സംതൃപ്തിപ്പെടുത്തുന്ന സേവനമാണ് മൈജി യുടെ സവിശേഷത. കുടുമ്പസമേതം പർച്ചേസ് ചെയ്യാനുള്ള അന്തരീക്ഷമാണ് എല്ലാ ഷോറൂമുകളിലും മൈജി ഒരുക്കുന്നത്. 20 ലക്ഷം സന്തുഷ്ട ഉഭഭോക്താക്കളാണ് മൈജി യുടെ വിജയശക്തി. കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, വയനാട്, മലപ്പുറം, പാലക്കാട്, കൊച്ചി തുടങ്ങി തൃശൂർ ജില്ലയിൽ പുതുതായി തുടങ്ങാൻ പോകുന്ന ഷോറൂമുകൾ ഉൾപ്പടെ 61 ഷോറൂമുകളാണു മൈ ജി -മൈ ജനറേഷന് ഉള്ളത് . 2019 തോടു കൂടി കേരളത്തിലുടനീളം 100 ഷോറൂമുകളും , 700 കോടിയുടെ വിറ്റുവരവുമാണ് കമ്പനി ലക്ഷ്യമിടുന്നത് . കേരളത്തിന് പുറമെ തമിഴ്‌നാട് , കർണാടക , ആന്ധ്രപ്രദേശ് , ഇന്ത്യയ്ക് പുറത്ത് ദുബായ് , ഷാർജ , അബുദാബി , എന്നിവിടങ്ങളിലും ഷോറൂം ശ്രിഖല വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്‍മെന്റ്.

Loading...

Leave a Reply

Your email address will not be published.

More News