Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:50 am

Menu

Published on March 31, 2016 at 12:41 pm

തന്റെ ഫോട്ടോ ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവരോട് നീരജിന് പറയാനുള്ളത്….

neeraj-madhavs-facebook-post

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ സിനിമാ താരം നീരജ് മാധവ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും താന്‍ ഇപ്പോള്‍ ഒരു രാഷട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലെന്നും നീരജ് വ്യക്തമാക്കി.തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി തന്റെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്നത്‌ ശ്രദ്ധയില്‍ പെട്ടതോടെയാണ്‌ നീരജ്‌ ഇങ്ങനെ പ്രതികരിച്ചത്‌.എബിവിപിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിന് നീരജ് പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ ധീരജിനെ ഉയര്‍ത്തിക്കാട്ടി പ്രചരണം തുടങ്ങിയത്.

എന്നാല്‍ ലോഗോ പ്രകാശനത്തിനു തന്നെ ക്ഷണിച്ചതു കൊണ്ടാണ് പോയതെന്നും കേവലം ഒരു ചടങ്ങ് മാത്രമായിരുന്നു അതെന്നും നീരജ് വ്യക്തമാക്കി. ഇത്തരം ചടങ്ങുകളില്‍ താന്‍ പങ്കെടുക്കാറുണ്ടെന്നും എന്നാല്‍ പരിപാടി നടത്തുന്ന രാഷട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ല പങ്കെടുക്കുന്നതെന്നുമാണ് നീരജിന്റെ വിശദീകരണം.ഇപ്പോള്‍ തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ ഭാവനാ സൃഷ്ടിമാത്രമാണെന്നും ‘പാവം ഞാന്‍ കുറച്ച് നല്ല സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ’ എന്നുമാണ് നീരജിന് പറയാനുള്ളത്.

neeraj-madhav

Loading...

Leave a Reply

Your email address will not be published.

More News