Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:14 am

Menu

Published on May 10, 2013 at 6:24 am

പുതിയ ദിനോസര്‍ വംശത്തെ തിരിച്ചറിഞ്ഞു

new-dinosaur-species-recognised

ടൊറന്‍േറാ: 10 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന സസ്യഭുക്കുകളായ ദിനോസറുകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. കാനഡയിലെ ആല്‍ബ്രട്ട യൂനിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി വിക്ടോറിയ ആര്‍ബറാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. ദിനോസറുകളുടെ ഫോസിലുകളില്‍ നടത്തിയ ഗവേഷണത്തിലാണ് വിക്ടോറിയ ഈ കണ്ടെത്തല്‍ നടത്തിയത്.
ദിനോസര്‍ ഫോസിലുകളിലെ തലയോട്ടികളുടെ വ്യത്യാസത്തെ ആസ്പദമാക്കിയായിരുന്നു ഗവേഷണം. നിലവില്‍ ദിനോസറുകളെ കുറിച്ചുള്ള ശാസ്ത്ര സങ്കല്‍പങ്ങളെ അട്ടിമറിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 1900ത്തിനും 1930നും ഇടയില്‍ നടന്ന ഗവേഷണങ്ങളില്‍ തലയോട്ടികളിലും വാലിന്‍െറ കശേരുക്കളിലും കണ്ട വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ നാലു തരം ദിനോസറുകളെയായിരുന്നു ശാസ്ത്രജ്ഞര്‍ വര്‍ഗീകരിച്ചിരുന്നത്. പിന്നീട് 1970കളില്‍ നടന്ന കൂടുതല്‍ ഗവേഷണങ്ങള്‍ ഇവയെ ഏകീകരിച്ച് അംഗ്സിലോസവറസ് എന്ന വര്‍ഗത്തില്‍പ്പെട്ട ഒറ്റ തരത്തിലുള്ള ദിനോസറുകള്‍ മാത്രമാണ് ഭൂമിയില്‍ ജീവിച്ചിരുന്നത് എന്ന നിഗമനത്തിലെത്തുകയായിരുന്നു. ഈ നിഗമനത്തെയാണ് പുതിയ കണ്ടെത്തല്‍ ചോദ്യം ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published.

More News