Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:40 am

Menu

Published on January 10, 2015 at 11:07 am

നവജാത ശിശുവിന്റെ മൃതദേഹം റോഡരികില്‍ പുഴുവരിച്ച നിലയില്‍

newborn-baby-found-dead-on-roadside

ഇടുക്കി: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരുകിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമരാവതി മൂന്നാംമൈലിനു സമീപം ഇന്നലെ രാവിലെ തോട്ടത്തില്‍ പണിക്കുപോയ തൊഴിലാളികളാണ്‌ മൃതദേഹം കണ്ടത്‌. രണ്ടു ദിവസം മാത്രം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹമാണ്  ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കൂട്ടിലിട്ട നിലയിലായിരുന്നു മൃതദേഹം. കൊന്നശേഷം അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ, കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവിച്ച സ്ത്രീകളുടെ ലിസ്റ്റ് പൊലീസ് അന്വേഷിച്ചുവരികയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Loading...

Leave a Reply

Your email address will not be published.

More News