Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 2:06 pm

Menu

Published on May 10, 2013 at 5:36 am

ഇന്‍റര്‍നെറ്റിലൂടെ പത്രവാര്‍ത്തകള്‍ കേള്‍ക്കാം; പെണ്‍കുട്ടികള്‍ക്ക് സുരക്ഷയൊരുക്കി വാച്ച്

news-can-be-hear-through-internet-and-a-safety-watch-for-girls

മലയാള പത്രങ്ങളിലെ വാര്‍ത്തകള്‍ കണ്ണ് കാണാത്തവര്‍ക്ക് ഇന്‍റര്‍നെറ്റിലൂടെ കേള്‍ക്കാനാകുന്ന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് വികസിപ്പിച്ചു. പെണ്‍കുട്ടികളുടെ സുരക്ഷക്ക് പ്രത്യേക സംവിധാനമുള്ള വാച്ചും നിര്‍മിച്ചു. ടെക്നോപാര്‍ക്ക് കാമ്പസില്‍ സാങ്കേതികവിദ്യാ ദിനാചരണത്തോടനുബന്ധിച്ച് ഒരുക്കിയ ശാസ്ത്ര പ്രദര്‍ശനത്തില്‍ ഇവ ഉള്‍പ്പെടുത്തിയതായി സി-ഡാക് അസിസ്റ്റന്‍റ് ഡയറക്ടര്‍ പി.എം. ശശി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അന്ധര്‍ക്ക് മലയാള പത്രങ്ങള്‍ വായിക്കാന്‍ സൗകര്യമൊരുക്കുന്ന സംവിധാനത്തിന് ‘വാര്‍ത്താമൊഴി’ എന്നാണ് പേര്. ഏത് മലയാള പത്രങ്ങളുടെയും ഇന്‍റര്‍നെറ്റ് എഡിഷനുകള്‍ ഇപ്രകാരം വായിക്കാം. ഇതിനുള്ള സോഫ്റ്റ്വെയര്‍ സജ്ജീകരിക്കണം. പത്രത്തിന്‍െറ പേര് പറഞ്ഞാലുടന്‍ അത് ഇന്‍റര്‍നെറ്റില്‍നിന്ന് ലഭിക്കും. തലക്കെട്ട്, വിശദ വാര്‍ത്തകള്‍, സ്പോര്‍ട്സ്, ജില്ലാ വാര്‍ത്തകള്‍ എന്നിങ്ങനെ ഏത് വേണമെങ്കിലും പറയാം. ഏതെങ്കിലും വാര്‍ത്തകള്‍ സേവ് ചെയ്യണമെങ്കില്‍ സേവ് എന്ന് പറഞ്ഞാല്‍ മതി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അവര്‍ക്ക് സുരക്ഷാ വാച്ച് വികസിപ്പിച്ചത്. വാച്ചിനെപ്പോലുള്ള ഉപകരണമാണിത്.അപകടത്തില്‍പ്പെട്ടാല്‍ വാച്ചിലെ ഒരു കീ അമര്‍ത്തണം. അതില്‍നിന്ന് രക്ഷിതാക്കള്‍, ബന്ധുക്കള്‍, പൊലീസ് എന്നിവരുടെയെല്ലാം ഫോണിലേക്കും ഇ-മെയിലിലേക്കും സന്ദേശംപോകും. വാച്ച് ധരിച്ചയാള്‍ എവിടെയാണെന്ന് കണ്ടെത്താനും അവര്‍ക്ക് എളുപ്പത്തില്‍ കഴിയും. നിലവില്‍ കുറച്ച് വാച്ചുകള്‍ മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്.
വന്‍തോതില്‍ ഉല്‍പ്പാദനം ആരംഭിച്ചാല്‍ വാച്ച് വെറും 1000 രൂപക്ക് വില്‍ക്കാനാകും.
വാഹനങ്ങള്‍ ഏത് വശത്താണോ ഉള്ളത് ആ ഭാഗത്തേക്ക് പച്ച ലൈറ്റ് കൊടുക്കുന്ന ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റം സി.ഡാക് വികസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം വെള്ളയമ്പലത്ത് ഇതാണ് സ്ഥാപിച്ചിരിക്കുന്നത്. ജയ്പൂര്‍, കൊല്‍ക്കത്ത അടക്കം നിരവധി നഗരങ്ങളില്‍ ഇത് നടപ്പാക്കുന്നു. കാന്‍സര്‍ പരിശോധനക്ക് സൗകര്യമുള്ള വാഹനം മലബാര്‍ കാന്‍സര്‍ സെന്‍ററിന് ലഭ്യമാക്കിയിട്ടുണ്ട്. സുനയന എന്ന പേരില്‍ നേത്രരോഗ ചികിത്സാസൗകര്യമുള്ള ആധുനിക വാഹനം തിരുവനന്തപുരത്ത് ലഭ്യമാക്കിയിട്ടുണ്ട്.
കുട്ടികളിലെ കേള്‍വിക്കുറവ് പരിഹരിക്കുന്നതിന് ഉപകരണങ്ങളും കണ്ടെത്തി. പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ ഇത് നല്‍കുന്നുണ്ട്.
വ്യത്യസ്ത ശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പ്രയോജനകരമായ നിരവധി സംവിധാനങ്ങളും സി-ഡാക് വികസിപ്പിച്ചു. ഇത്തരം നൂറോളം സ്കൂളുകളെ ബന്ധിപ്പിച്ച് പഠന സംവിധാനവും ഒരുക്കിയിട്ടുണ്ട്. സി-ഡാക്കിലെ സീനിയര്‍ ഡയറക്ടര്‍ സൈമണ്‍, ഉല്ലാസ്, രഞ്ജിത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News