Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:49 am

Menu

Published on May 13, 2013 at 7:19 am

സ്മാര്‍ട്ട്‌ ഫോണ്‍ വിപണി പിടിക്കാന്‍ ലൂമിയ 928മായി നോക്കിയ

nokia-gets-ready-to-launch-high-end-lumia-928

ഒരു കാലത്ത് സ്മാര്‍ട്ട്‌ ഫോണ്‍ രംഗം അടക്കി വാണിരുന്ന നോക്കിയ ആന്‍ഡ്രോയിട് സ്മാര്‍ട്ട്‌ ഫോണുകളുടെ കുത്തൊഴുക്കില്‍ മല്ലാതായിട്ടു കുറച്ച് കാലമായി. ഈ ഒരു അവസ്ഥ മാറ്റാന്‍ ലൂമിയ സ്മാര്‍ട്ട്‌ ഫോണുകളുടെ നിരയുമായി നോക്കിയ ശ്രമം തുടങ്ങിയിരിക്കുന്നു. ഇതിന്‍റെ ഭാഗമായാണ് നോക്കിയ പുതിയ സ്മാര്‍ട് ഫോണായ ലൂമിയ 928 പുറത്തിറക്കിയത്. മെയ് 16 ന് ഫോണ്‍ വിപണിയിലെത്തും. ഇന്ത്യയില്‍ വില എത്രയാവും എന്നകാര്യം ഇതുവരെ നോക്കിയ പുറത്തുവിട്ടിട്ടില്ല.

നോക്കിയ 920 യുടെ അപ്ഗ്രേഡ് വേര്‍ഷനായാണ് ലൂമിയ 928 പുറത്തിറങ്ങുന്നത്.162 ഗ്രാമണ് ഫോണിന്‍റെ ഭാരം. ലൂമിയ 920 ക്ക് ഇത് 185 ആയിരുന്നു. ഭാരം ഇത്തിരി അധികമാണെന്ന വിമര്‍ശനം ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുണ്ട്. ലൂമിയ 928 ന് 4.5 ഇഞ്ചാണ് സ്ക്രീന്‍ വലുപ്പം. ലൂമിയ 920 യെക്കാള്‍ കൂടുതല്‍ ഷാര്‍പ്പായ ഇമേജുകള്‍ നല്‍കാന്‍ ഇതിനാവും.

എല്‍ഇഡി ഫ്ലാഷിന് പകരം കൂടുതല്‍ കരുത്തുറ്റ സ്കെനോണ്‍ ഫ്ലാഷുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിന് പുറമേ സ്പീക്കറുകളും പണ്ടത്തെക്കാളേറെ മെച്ചപ്പെട്ടതാണെന്നാണ് നോക്കിയയുടെ അവകാശവാദം. 140 ഡെസിബെല്‍ ഓഡിയോ തരുന്നതാണ് സ്പീക്കര്‍. എച്ച്ടിസിയുടെ മികച്ച സ്മാര്‍ട് ഫോണായ എച്ച്ടിസി വണിന് ഇത് 89 ഡെസിബെല്‍ മാത്രമാണ്.

കറുപ്പും വെളുപ്പും കലര്‍ന്ന നിറമാണ് നോക്കിയ പുതിയ സ്മാര്‍ട് ഫോണിന് നല്‍കിയിരിക്കുന്നത്. ക്യാമറ 8.7 മെഗാപിക്സല്‍, 1.5 GHz ഡ്യുയല്‍ കോര്‍ പ്രോസസര്‍ എല്ലാം ലൂമിയ 920 യെപോലെ തന്നെ സമാനമാണ്.

സ്മാര്‍ട്ട്‌ ഫോണ്‍ രംഗത്ത് 5 ശതമാനം വിപണി വിഹിതം മാത്രമാണ് നോക്കിയയ്ക്ക് ഇക്കാലയളവില്‍ നേടാനായത്. ഈ വിപണി വിഹിതം കൂട്ടാനുള്ള രണ്ടും കല്‍പ്പിച്ചുള്ള പുറപ്പാടിലാണ് നോക്കിയ ഇന്ന്. എന്നാല്‍ വിപണിയില്‍ ഏറെ മുന്നിലെത്തിയ സാംസങിന്‍റെയും ആപ്പിളിന്‍റയും അടുത്തെത്താന്‍ നോക്കിയ സ്മാര്‍ട് ഫോണുകള്‍ക്ക് ഏറെ വിയര്‍ക്കേണ്ടിവരുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം

Loading...

Leave a Reply

Your email address will not be published.

More News