Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2026 10:59 pm

Menu

Published on March 10, 2014 at 1:45 pm

നോക്കിയയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യൻ വിപണികളിലെത്തുന്നു

nokia-x-nokias-android-smartphone-launched-in-india-at-rs-8599

നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യൻ വിപണികളിലെത്താൻ പോകുന്നു. ഒരു കാലത്ത് എല്ലാ ലോക രാജ്യങ്ങളിലും കൂടുതൽ വില്പന നടന്നിരുന്ന ഫോണുളായിരുന്നു നോക്കിയ.എന്നാൽ മറ്റ് മൊബൈൽ ഫോണ്‍ കമ്പനികൾ ആന്‍ഡ്രോയ്ഡുമായി ഒരുപാട് മുമ്പിലെത്തിയപ്പോഴും നോക്കിയ മാത്രം പഴയ മോഡലുകൾ മാത്രം വില്പന നടത്തി വരികയായിരുന്നു.എന്നാൽ പിന്നീട് അതുകൊണ്ടൊന്നും കാര്യമില്ലെന്ന് മനസിലാക്കിയ നോക്കിയ ഒരു തവണ വിൻഡോസ് ഫോണുമായി എത്തി.എന്നാൽ ഈ ഫോണ്‍ സാധാരണക്കാരന് മനസിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നതിനാൽ ആ മോഡലും നോക്കിയയെ രക്ഷിച്ചില്ല.എന്നാൽ ഇപ്പോൾ ഒരു കാലത്ത് വേണ്ട എന്ന് പറഞ്ഞ ആന്‍ഡ്രോയ്ഡ് എന്ന ആപ്ലിക്കേഷനുമായി നോക്കിയ ഇന്ത്യൻ വിപണികളിലെത്താൻ പോകുന്നു. 2014 മാര്‍ച്ച് 15 ഓടെ നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ്ഫോണ്‍ ഇന്ത്യൻ വിപണികളിലെത്തുമെന്നാണ് കരുതുന്നത്.ഒരു ഓണ്‍ലൈൻ സ്റ്റോറിൽ ഇതിന് 8,500 രൂപയാണ് വിലയിട്ടിരിക്കുന്നത്.കറുപ്പ്, പച്ച, സിയാന്‍ , മഞ്ഞ, ചുവപ്പ്, വെള്ള നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.നോക്കിയയുടെയും മൈക്രോസോഫ്റ്റിന്റെയും സര്‍വീസുകള്‍ ലഭ്യമാകുന്ന ആന്‍ഡ്രോയ്ഡ് ഫോണാണിത്.തേര്‍ഡ് പാര്‍ട്ടി സര്‍വീസുകളില്‍നിന്നേ ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകുകയുള്ളൂ

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News