Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 4:44 pm

Menu

Published on April 24, 2013 at 10:07 am

പി.സികളുടെ കാലം കഴിയുന്നോ?

pc-article

രണ്ടുപതിറ്റാണ്ടിലേറെ നീണ്ട അപ്രമാദിത്വത്തിനൊടുവില്‍ പേഴ്സനല്‍ കമ്പ്യൂട്ടറുകളുടെ കുതിപ്പ് താഴോട്ടെന്ന് റിപ്പോര്‍ട്ട്. ആഗോളരംഗത്ത് ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ 14 ശതമാനമാണ് വില്‍പനയില്‍ കുറവുണ്ടായതെന്ന് ഐ.ഡി.സി കണക്കുകള്‍ തെളിയിക്കുന്നു. 1994നു ശേഷം ആദ്യമായാണ് പേഴ്സനല്‍ കമ്പ്യൂട്ടറുകളുടെ വിപണി ചുരുങ്ങുന്നത്. സ്മാര്‍ട്ട്ഫോണുകളും ടാബ്ലറ്റുകളും രംഗം കൈയടക്കിയതോടെ ഒട്ടുമിക്ക മുന്‍നിര കമ്പനികള്‍ക്കും വില്‍പനയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

അവസാനമായി മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഓപറേറ്റിങ് സിസ്റ്റം വിന്‍ഡോസ്-8 ആണ് പ്രധാന വില്ലനായതെന്നാണ് സൂചന. ടച്ച് സ്ക്രീനുള്ളവയെ ഉദ്ദേശിച്ചുള്ള മാറ്റങ്ങളായതിനാല്‍ ഇവ പേഴ്സനല്‍ കമ്പ്യൂട്ടറുകളെക്കാള്‍ സഹായിച്ചത് സ്മാര്‍ട്ട്ഫോണുകളെയും ടാബ്ലറ്റുകളെയുമായിരുന്നു. ഇവയുടെ വിപണി കുത്തനെ കുതിച്ചപ്പോള്‍ പേഴ്സനല്‍ കമ്പ്യൂട്ടറുകള്‍ താഴോട്ടും വന്നു. കമ്പനികള്‍ ഓരോ മൂന്നു വര്‍ഷത്തിലും കമ്പ്യൂട്ടറുകള്‍ മാറ്റിയിരുന്നത് സാമ്പത്തിക മാന്ദ്യം വന്നതോടെ അഞ്ചു വര്‍ഷമാക്കി മാറ്റിയതും തിരിച്ചടിയായിട്ടുണ്ട്.

യൂറോപ്പിലും അമേരിക്കയിലുമുള്‍പ്പെടെ ലോകത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡായ ഹ്യൂലറ്റ്-പക്കാഡിന്‍െറ വില്‍പനയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ 24 ശതമാനമാണ് ഇടിവ്. അതേസമയം, രണ്ടാമതുള്ള ചൈനയുടെ ലെനോവോ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News