Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:03 am

Menu

Published on August 15, 2013 at 8:21 pm

പെണ്ണെഴുത്തിനെ ഭയക്കുന്ന കേരളം

people-afraid-of-women-writters

ഒരു പെണ്ണെഴുതിയാൽ ഭയക്കുന്ന ജനതയാണോ നമുക്കിടയിലുള്ളത്???. അവൾ എഴുതുന്നതും ചിന്തിക്കുന്നതും എല്ലാം ധിക്കരമെന്നും അസ്ലീലമെന്നും പറയുന്ന ജനത. ഇവർ ഭയക്കുന്നതെന്തിനെ ആണ്??? അവൾ എഴുത്തിലൂടെ തുറന്നു കാട്ടുന്ന സത്യങ്ങളെയോ അതോ അവരുടെ തന്നെ മനസാക്ഷിയെയോ. അവൾ എഴുതുന്നത്‌ പുരുഷന്‍റെ അല്ലെങ്കിൽ സമൂഹത്തിന്‍റെ അവനു തന്നെ സ്വയം മനസിലാക്കാൻ ആവാത്ത മുഖം മൂടിയെ പറ്റിയാണ് അതു തന്നെ ആവാം ഈ എതിർപ്പിനു കാരണവും.

കേരളത്തിൽ പെണ്ണെഴുത്തിനു നൂറ്റാണ്ടുകളുടെ പാരംഭര്യമുണ്ട്. ഇതിനു തുടക്കമിട്ടത് സരസ്വതിയമ്മയുടെ എഴുത്തുകളിലൂടെ ആയിരുന്നു.സ്തീ ശാക്തീകരണത്തിന് വേണ്ടി എഴുത്തിലൂടെ പോരാടിയ ആദ്യ വനിതയാണ്‌ സരസ്വതിയമ്മ. അവർ തന്‍റെ പോരാട്ടത്തിന്‍റെ തീവ്രത തെളിയിച്ചത് സ്വ ന്തം ജീവിതത്തിലൂടെ തന്നെ ആയിരുന്നു. തന്‍റെ ചെറുകഥകളിലൂടെ സ്തീ ശാക്തീകരണത്തിന് വേണ്ടി ഒരു വലിയ സ്ഫോടനമോന്നും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും ഓരോ കരുത്തുറ്റ സ്ത്രീയുടെയും മനസ്സിൽ ഒരാന്തൽ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞു.

എഴുത്തിന് ലിംഗഭേദമോ മതമോ ജാതിയോ ഇല്ല എന്ന പോള്ളവാതങ്ങൾ പറയുന്നവർ തന്നെ അവൾ എഴുതുമ്പോൾ ഭയക്കുന്നു. മാധവിക്കുട്ടിയെയും സാറാ ജോസഫിനെയുമൊക്കെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് തൃശ്ശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘കത്തോലിക്ക സഭ’യില്‍ വന്ന ലേഖനം അഴിച്ചുവിട്ട വിവാദങ്ങള്‍ ഇപ്പോളും ആളികത്തുകയാണ്. മതം എങ്ങനെ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പിറകില്‍ പ്രവര്‍ത്തിക്കുന്നു എന്ന അവരുടെ ശക്തമായ സ്ത്രീവാദ നിലപാടുകള്‍ക്കെതിരെയുള്ള ഒരു പ്രത്യയശാസ്ത്ര ആക്രമണമാണ് ‘സാറാ ജോസഫിന്റെ വെളിപാടുകള്‍’ എന്നപേരില്‍ ‘കത്തോലിക്ക സഭ’യുടെ മാധ്യമലോകം എന്ന പംക്തിയിലെ ലേഖനം നടത്തുന്നത്.

പണ്ടു മാതവി കുട്ടിയുടെ കലർപ്പില്ലാത്ത എഴുത്തിനെ പുച്ഛിച്ചുതള്ളിയ അതേ ജനത തന്നെയാണ് ഇപ്പോൾ സാറാ ജോസഫിനെതിരെയും തിരിഞ്ഞിരിക്കുന്നത്. മതങ്ങളുടെ നിലപാടുകള്‍ എക്കാലത്തും സ്ത്രീവിരുദ്ധമായിരുന്നുവെന്നും ആചാരങ്ങളും വേഷവിധാനങ്ങളും അടിച്ചേല്പിക്കാന്‍ സ്ത്രീകളെ ഉപയോഗിക്കുന്ന മതം ഗാര്‍ഹികപീഡനങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും സാറാ ജോസഫ് വാദിക്കുന്നു. ഈ വാതം ഏതുരീതിയിൽ നോക്കുമ്പോൾ ആണ് തെറ്റായി തോന്നുന്നത് ????.

സ്ത്രീസംവരണബില്‍ എത്രയോ തവണ അട്ടിമറിക്കപ്പെട്ട ഈ കാലഘട്ടത്തിൽ പോലും സ്ത്രീയുടെ നിലനിൽപ്പിനും അവകാശത്തിനും വേണ്ടി പോരാടുന്ന ഈ സ്ത്രീകൾ തെറ്റുകാരാണോ??. അവൾ എഴുതുന്നത്‌ അവളുടെ അല്ലെങ്കിൽ ഒരു കൂട്ടം സ്ത്രീകളുടെ സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥകളാണ് അതിനെ അഭിനന്തിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ വേണ്ട അതിനെ അസഭ്യ ഭാക്ഷയിൽ എതിർക്കാതിരുന്നൂടെ??

Loading...

Leave a Reply

Your email address will not be published.

More News