Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 8:30 pm

Menu

Published on December 18, 2013 at 3:57 pm

പന്ന്യന്‍ മുടി മുറിച്ചു,ക്യാന്‍സര്‍ രോഗികള്‍ക്കായി

pnnyan-raveendran-donated-hair-for-cancer-patients

തിരുവനന്തപുരം : കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമായി പന്ന്യന്‍ രവീന്ദ്രന്‍ തന്റെ മുടി മുറിച്ച് ദാനം ചെയ്തു.ഇന്നലെ ഉച്ചയ്ക്ക് ടെക്‌നോപാര്‍ക്കിലെ ഒരു ഐ ടി കമ്പനിയില്‍ വച്ച് കിംസ് പിനാക്കിള്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെയാണ് കേശദാനം നടന്നത്.കീമോതെറാപ്പിക്ക് വിധേയരാകുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് തയ്യാറാക്കാനായിരുന്നു കേശദാന ചടങ്ങ് സംഘടിപ്പിച്ചത്.രോഗികള്‍ക്ക് വിഗ് നിര്‍മിക്കാന്‍ പതിനഞ്ച് ഇഞ്ച് നീളത്തിലുള്ള മുടിയാണ് വേണ്ടതെങ്കിലും അത്രയും മുടി മുറിച്ച് നല്‍കാന്‍ പന്ന്യന്‍ തയ്യാറായില്ല.പ്രതീകാത്മകമായി അല്‍പം ഇഞ്ച് മുടി അദ്ദേഹം ദാനം ചെയ്തു.പ്രശസ്ത ഹെയര്‍ സ്റ്റൈലിസ്റ്റുമാരായ അംബികാപിള്ളയും വിജിയും ചേര്‍ന്നാണ് മുടി മുറിച്ചത്.പന്ന്യന്‍ മുടി മുറിച്ചു,വീട്ടുകാരും പരിചയക്കാരും ആവശ്യപ്പെട്ടിട്ടും സ്വന്തം കല്യാണത്തിനുപോലും മുടി മുറിക്കാത്ത ആളാണ് പന്ന്യന്‍.എഴുപതുകളില്‍ യുവാക്കളുടെ ഫാഷനായിരുന്നു തലമുടി നീട്ടിവളര്‍ത്തല്‍. സംസ്ഥാനത്തിലെ അന്നത്തെ ഒരു പ്രമുഖ പൊലീസ് ഓഫീസര്‍ യുവാക്കളെ പിടികൂടി തലമുടി മുറിച്ച് മാറ്റി.അന്ന് യുവാക്കളോടുള്ള ഐക്യദാര്‍ഢ്യമായും പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചുമാണ് പന്ന്യന്‍ തലമുടി നീട്ടി വളര്‍ത്തി തുടങ്ങിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News