Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 4:31 am

Menu

Published on August 1, 2016 at 10:04 am

യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചു;യുവ ഗായകനെതിരെ കേസ്

police-case-against-man-who-uploaded-morphed-photo-of-woman-on-facebook

കൊച്ചി : യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച് സംഭവത്തില്‍ യുവഗായകനെതിരെ കേസ്.പിറവം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ കളമശേരി എച്ച്എംടി സ്വദേശി നവീന്‍ ജെ. അന്ത്രപ്പേറിനെതിരെയാണ് പൊലീസ് കേസെടുത്തത്.ഇയാള്‍ പരാതിക്കാരിയായ യുവതിയുടെ സഹോദരീ ഭര്‍ത്താവാണ്. സഹോദരി വിവാഹത്തിന് ശേഷം നവീനെ ഉപേക്ഷിച്ച് അമേരിക്കയിലാണ് താമസം.

സഹോദരിയുമായുള്ള നവീന്റെ വിവാഹത്തെ എതിര്‍ത്തതാണ് ഇയാള്‍ക്ക് തന്നോട് വൈരാഗ്യം തോന്നാന്‍ കാരണമെന്ന് യുവതി പോലീസിനോട് പറഞ്ഞു. അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്ന സഹോദരിയുമായി നവീന്റെ വിവാഹം 2015 ജൂലൈയില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ നവീന്‍ മുന്പരിചയമുണ്ടായിരുന്ന യുവതി ഇതിനെ എതിര്‍ത്തെങ്കിലും വിവാഹം നടക്കുകയായിരുന്നു. വിവാഹത്തിന് ശേഷം നവീന്റെ നല്ല നടപ്പു കാരണം പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും അമേരിക്കയിലേക്ക് പരാതിക്കാരിയുടെ സഹോദരി തിരിച്ചു പോവുകയായിരുന്നു.ഇതിനു കാരണം യുവതിയാണെന്ന് വിചാരത്തിലാണ് ഇയാള്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങളുടെ കൂടെസോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചത്. ചിത്രങ്ങള്‍ക്കൊപ്പം നഗ്നചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News