Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 1:53 pm

Menu

Published on January 5, 2015 at 11:54 am

ഹെൽമെറ്റ് ധരിക്കാത്തവർക്ക് പോലീസിന്റെ വക ഇമ്പൊസിഷൻ

police-imposition-for-not-wearing-helmet

തിരൂരങ്ങാടി:  ഹെൽമെറ്റ് ധരിക്കാത്തവർക്ക്  ഇമ്പോസിഷന്‍ എഴുതിച്ചുകൊണ്ട് ജനമൈത്രി   പോലീസിന്റെ ബോധവത്കരണം. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസാണ് ബോധവത്കരണത്തിന്‍െറ ഭാഗമായി ഹെല്‍മറ്റിന്‍െറ പുതിയ പാഠം ബൈക്ക് യാത്രികരെ പഠിപ്പിച്ചത്.തിരൂരങ്ങാടി മമ്പറം സുബൈർ എന്ന ബൈക്ക് യാത്രക്കാരനാണ് ഇത്തരമൊരു   ശിക്ഷ ലഭിച്ചത്. ഹെൽമറ്റില്ലാതെ വന്ന ബൈക്ക് യാത്രക്കാരനെ ‘ ഹെൽമെറ്റ് ധരിക്കാതെ മോട്ടോർ സൈക്കിൾ ഓടിക്കുകയില്ല ‘ എന്ന് 50 പ്രാവശ്യം ഇമ്പൊസിഷൻ എഴുതിച്ചാണ് പോലീസ് പറഞ്ഞുവിട്ടത്. ഞായറാഴ്ച ഉച്ചക്കുശേഷം എസ്.ഐ എ. സുനിലും സംഘവും വാഹന പരിശോധനക്കിറങ്ങിയപ്പോഴാണ് ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ പോയവർ കുടുങ്ങിയത്. ഇവരെ പോലീസ് സ്റ്റേഷൻ പരിസരത്ത് ഒരുമിച്ചുനിർത്തി നോട്ടുപുസ്തകവും പേനയും നൽകി ഇമ്പോസിഷൻ എഴുതാൻ ആവശ്യപ്പെട്ടു. 50 തവണ ആവർത്തിച്ചെഴുതിച്ച് ഗുണദോഷിച്ച ശേഷം പിഴയടപ്പിക്കാതെ താക്കീത് നൽകിയാണ് വിട്ടയച്ചത്. അപകടങ്ങൾ പതിവായിട്ടും ബൈക്ക് യാത്രികർ ഹെൽമറ്റ് ഇല്ലാതെ യാത്രചെയ്യുന്നത് വർദ്ധിച്ചതോടെയാണ് പോലീസ് പുതിയ ബോധവത്കരണവുമായി ഇറങ്ങിയത്.   കൊല്ലം ജില്ലയിൽ നേരത്തേ ഈ രീതി നടപ്പാക്കിയ സബ് ഇൻസ്‌പെക്ടർക്കെതിരെ ബൈക്ക് യാത്രികൻ കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി ഇമ്പൊസിഷൻ രീതി ശരിവച്ചാണ് വിധി പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News