Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 26, 2026 12:17 am

Menu

Published on July 12, 2016 at 3:35 pm

വധൂവരന്മാരെ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിരുത്തിയ സംഭവം : സത്യാവസ്ഥ വെളിപ്പെടുത്തി പോലീസുദ്യോഗസ്ഥന്‍

police-officer-das-p-kuttikorans-fb-post-about-married-coupes-taken-into-custody

ഗുരുവായൂര്‍: വാഹനം ഓടിച്ച് പോലീസുകാരനെ കാറിടിപ്പിച്ച നവവരനെയും വധുവിനെയും പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിരുത്തിയ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.സംഭവത്തില്‍ പോലീസിനെ വിമര്‍ശിച്ചാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നത്. മുഹൂര്‍ത്ത സമയത്ത് വധൂവരന്മാര്‍ക്ക് വീട്ടില്‍ കയറാന്‍ കഴിഞ്ഞില്ലെന്ന് പോലീസിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ കാരണമായിരുന്നു.എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി പോലീസുകാരന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തിയുള്ള ദാസ് പി കുട്ടിക്കോരൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം:

ഇതാണൊ മാധ്യമ ധർമ്മം. യഥാർത്ഥ്യം എല്ലാവരും മനസിലാക്കണം.07-07-16 തിയതി 3 PM മണിയ്ക്ക് ഗുരുവായൂർ RV കർവ് ഡ്യൂട്ടി പോസ്റ്റിൽ ഉണ്ടായ പോലീസുദ്യോഗസ്ഥൻ വൺവെതെറ്റിച്ച് വന്ന വാഹനത്തെ തടഞ്ഞ് നിർത്തി ഇത് വഴി പോകാൻ സാധിക്കില്ല എന്ന് പറയുകയും എന്നാൽ നിർത്തിയ വാഹനം വളരെ അപകടമായ വിധത്തിൽ റൈസ് ചെയ്ത് കടന്ന് പോവുകയും ചെയ്തു.ടി വാഹനത്തെ തൊട്ടടുത്ത ഡ്യൂട്ടി പോസ്റ്റായ മഞ്ജുളാലിൽ ഉണ്ടായ ഉദ്യോഗസ്ഥൻ തിരികെ അയച്ചു.തിരികെ വന്ന വാഹനം വൺവെതെറ്റിച്ച് നിർത്താതെ പോയതിന് കൈകാണിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥന്റ ശരീരത്ത് ഇടിപ്പിച്ചാണ് വാഹനം നിർത്തിയത്. വണ്ടിയിൽ നിന്ന് ഇറങ്ങിയ വരന്റെ വായിൽ നിന്ന് വീണതിന് ഒരു സാധാരണക്കാരൻ ആയിരുന്നു എങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് അവിടെയുള്ള കച്ചവട സ്ഥാപനങ്ങളിൽ ചോദിച്ചാൽ അറിയാം. പോലീസ് ഉദ്യോഗസ്ഥനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി പ്രാഥമിക ചികത്സ നല്കുന്നതിന് എടുത്ത സമയവും ടിയാൻമാർ തർക്കിച്ച് നിന്ന സമയവും കൂടി കുറച്ച് സമയനഷ്ടം വന്നു.എല്ലാവരും ഓർക്കുക ഞങ്ങൾക്കും ഒരു കുടുംബം ഉണ്ടെന്നും .വണ്ടി ഇടിച്ച് റോഡിൽ കിടന്നാൽ ആഴ്ചയിൽ എങ്കിലും വീട്ടിൽ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്കും സങ്കടം വരുമെന്നും.

–

–

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News