Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:15 am

Menu

Published on October 30, 2013 at 11:09 am

യുവതിയെ കടന്നുപിടിച്ച ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍

policeman-was-arrested-for-allegedly-molesting-a-woman

കൊച്ചി:വൈറ്റില മൊബിലിറ്റി ഹബ്ബില്‍ യുവതിയെ കടന്നുപിടിക്കുകയും കരണത്തടിക്കുകയും ചെയ്ത ക്രൈംബ്രാഞ്ച്
സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.ആലപ്പുഴ മാരാരിക്കുളം സ്വദേശിയും ആലപ്പുഴ ക്രൈം ബ്രാഞ്ച് സി.പി.ഒയുമായ സി.പി. സുരേഷാ(41)ണ് അറസ്റ്റിലായത്.ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു.സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവച്ച ഇയാളെ മരട് പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി.ആലപ്പുഴ റിട്ട. എസ്.പി.യുടെ മകളായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. വൈകീട്ട് ആറരയോടെയാണ് സംഭവം.എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനിയറായ ചേര്‍ത്തല സ്വദേശിനിയായ പെണ്‍കുട്ടി വീട്ടില്‍ പോകാന്‍ കായംകുളം കെഎസ്ആര്‍ടിസി ബസില്‍ കയറുമ്പോള്‍ ഇയാള്‍ കയറിപിടിക്കുകയായിരുന്നു. ഉപദ്രവിച്ചയാളെ പെണ്‍കുട്ടി ചെരിപ്പൂരി അടിക്കുന്നതു കണ്ടാണ് നാട്ടുകാര്‍ ഇടപെട്ടത്. അക്രമിയെ മറ്റു യാത്രക്കാരും കൈകാര്യംചെയ്തു. പൊലീസുകാരനാണെന്ന് സുരേഷ് പറഞ്ഞതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു. മാധ്യമപ്രവര്‍ത്തകര്‍ എത്തിയശേഷമാണ് പ്രതിയെ പൊലീസിനു വിട്ടുകൊടുത്തത്.ഇയാളെ മരട് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി.ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Loading...

Leave a Reply

Your email address will not be published.

More News