Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:39 am

Menu

Published on October 22, 2013 at 10:38 am

കൂടംകുളത്ത് ആണവ നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം തുടങ്ങി

power-generation-at-kudankulam-nuclear-plant-begins

ചെന്നൈ: കൂടങ്കുളം ആണവ നിലയത്തില്‍ നിന്ന് വൈദ്യുതി ഉത്പാദനം ആരംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.45നാണ് വൈദ്യുതി ഉത്പാദനം തുടങ്ങിയത്. ആദ്യഘട്ടമെന്ന നിലയില്‍ രണ്ടു മണിക്കൂറിനുള്ളില്‍ 160 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ആറ്റമിക് എനര്‍ജി കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും പ്രവര്‍ത്തനം പുനരാരംഭിക്കുക. ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷൻറെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം.
ആയിരം മെഗാവാട്ട് ശേഷിയുള്ള രണ്ട് ആണവ റിയാക്ടറുകളാണ് കൂടങ്കുളത്തുള്ളത്. കേരളമടക്കം നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇവിടെ നിന്നും വൈദ്യുതി ലഭിക്കും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിൻറെ റഷ്യന്‍ പര്യടനത്തിനിടെയാണ് റിയാക്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി റഷ്യന്‍ ഭരണകൂടമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം സ്ഥാപിച്ച കൂടങ്കുളം വൈദ്യുതി നിലയം കാല്‍ നൂറ്റാണ്ടിനു ശേഷമാണ് പ്രവര്‍ത്തന സജജമാകുന്നത്.

Loading...

Leave a Reply

Your email address will not be published.

More News