Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 10:54 pm

Menu

Published on November 20, 2015 at 4:27 pm

രാഹുല്‍പശുപാലനേയും രശ്മിനായരേയും പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ രംഗത്ത്

rahul-easwar-support-rahul-pasupalan-and-rashmi

തൃശൂര്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത രാഹുല്‍ പശുപാലനേയും രശ്മി നായരേയും പിന്തുണച്ചുകൊണ്ട് രാഹുല്‍ ഈശ്വര്‍ രംഗത്ത്.തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇവരെ പിന്തുണച്ചുകൊണ്ട് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവരെ ആദ്യം കല്ലെറിയട്ടെ എന്ന ബൈബിള്‍ വാക്യത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ രൂപം:

നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ അവരെ ആദ്യം കല്ലെറിയട്ടെ

Rahul Pashupal ചെയ്തത് തെറ്റ് തന്നെ. ക്രിമിനല്‍ സ്വഭാവം ഉള്ള കുറ്റം തന്നെ. നിയമം അവരെ ശിക്ഷിക്കട്ടെ..
ജീവിത വഴികളില്‍ വീണു പോകുന്നവരാണ് അവര്‍. വഴി തെറ്റി വീഴുമ്പോള്‍ കളിയാക്കി ചിരിക്കേണ്ട, അപമാനിക്കേണ്ട.
അവരുടെ വീഴ്ചയില്‍ സന്തോഷം അല്ല, വിഷമം ആണ് തോന്നേണ്ടത്. കൊച്ചു കുട്ടികള്‍ അടക്കം ആ റാക്കറ്റില്‍ പെട്ട് പോയി എന്ന് police പറയുന്നു ..
അവരെ നിയമം ശിക്ഷിക്കട്ടെ, ശിക്ഷിച്ചു കഴിഞ്ഞാല്‍ ..നമ്മള്‍ സമൂഹം രക്ഷിക്കാനാണ് നോക്കേണ്ടത്. കൂടുതല്‍ ഒറ്റപെടലിലെക്കും , ബുദ്ധിമുട്ടിലെക്കും തള്ളിയിടാന്‍ അല്ല.

rahul

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News