Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:18 am

Menu

Published on April 27, 2013 at 5:07 am

കേരളത്തില്‍ മഴ വൈകും; അളവ് കുറയും

rainfall-will-be-less-in-kerala

ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇക്കുറി കാലവര്‍ഷം വൈകാനും മഴയുടെ അളവ് കുറയാനും സാധ്യത. അതേസമയം, രാജ്യത്ത് പൊതുവില്‍ ഈ വര്‍ഷത്തെ കാലവര്‍ഷം സാധാരണപോലെ ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍െറ വിലയിരുത്തല്‍. ഈ വര്‍ഷത്തെ മഴലഭ്യത സംബന്ധിച്ച് കാലാവസ്ഥ വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് ശാസ്ത്ര സാങ്കേതിക വകുപ്പുമന്ത്രി ജയ്പാല്‍ റെഡ്ഡി വെള്ളിയാഴ്ച ദല്‍ഹിയില്‍ പുറത്തുവിട്ടു. 2013 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെയുള്ള കാലയളവിലെ മഴ സംബന്ധിച്ച പ്രവചനമാണ് റിപ്പോര്‍ട്ടിലുള്ളത്.
കേരളത്തില്‍ ജൂണ്‍ ആദ്യവാരം തുടങ്ങേണ്ട വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അല്‍പം വൈകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെട്ട തെന്നിന്ത്യന്‍ മേഖലയില്‍ ഈ വര്‍ഷം മഴയുടെ അളവ് കുറയാനും സാധ്യതയുണ്ട്. കടുത്ത വരള്‍ച്ച നേരിടുന്ന കേരളത്തില്‍ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 20 ശതമാനത്തില്‍ താഴെ വെള്ളം മാത്രമാണുള്ളതെന്ന അവസ്ഥയിലാണ് കാലാവസ്ഥ കേന്ദ്രത്തിന്‍െറ ഈ പ്രവചനം. കേരളത്തില്‍ തെക്കന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളിലും ലഭിക്കുന്ന മഴയുടെ അളവില്‍ ഗണ്യമായ വ്യത്യാസത്തിനും സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ ലഭിക്കുന്ന അത്ര അളവ് മഴ ഇക്കുറി തെക്കന്‍ ഭാഗങ്ങളിലുണ്ടാവില്ല. കേരളത്തില്‍ ലഭിക്കുന്ന മൊത്തം മഴയുടെ തോത് കുറഞ്ഞുവരുന്ന പ്രവണത ഈ വര്‍ഷവും തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് പറയുന്നു.
കാലാവസ്ഥ കേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം കേരളത്തില്‍ കാലവര്‍ഷം വൈകാനും മഴയുടെ ലഭ്യത കുറയാനും സാധ്യതയുണ്ടെന്ന് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി. തോമസ് പറഞ്ഞു. രാജ്യത്ത് പൊതുവില്‍ കാലവര്‍ഷം തൃപ്തികരമാകുമെന്ന റിപ്പോര്‍ട്ട് ആശ്വാസജനകമാണെന്ന് മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. രാജ്യത്തെ കൃഷിയിടങ്ങളില്‍ 55 ശതമാനം പ്രദേശത്തും ജലസേചന സൗകര്യമില്ല. ഈ മേഖലയിലെ കൃഷി മുടങ്ങാതിരിക്കണമെങ്കില്‍ സമയത്തിന് മഴ ലഭിക്കേണ്ടതുണ്ട്. സാധാരണപോലെ മഴ ലഭിച്ചാല്‍ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News