Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ഇന്ന് റമദാന്‍ ഒന്ന് .പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പാളയം ഇമാമുമാണ് മാസപ്പിറവി കണ്ട കാര്യം അറിയിച്ചത്. മനുഷ്യന്‍റെ ദുർവിചാരങ്ങളെ നിയന്ത്രണവിധേയമാക്കുന്ന വ്രതാനുഷ്ഠാനം പുതിയൊരു ജീവിത ശീലം സമ്മാനിക്കുന്നു. പകല്‍ ഉപവാസവും രാത്രി ഉപാസനയുമായി റംസാനെ ഭക്തിപൂര്‍ണമാക്കും. ഈ മാസത്തില്‍ ദീര്‍ഘ നേരം നമസ്കരിച്ചും ഖുര്‍ആന്‍ പാരായണത്തിലും അനുബന്ധ കര്‍മങ്ങളിലും ഏര്‍പ്പെട്ടും കൂടുതല്‍ സമയം പള്ളികളില്‍ കഴിയുന്നതിലാണ് വിശ്വാസികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. റമദാനിലെ 30 നാളുകളിലാണ് നോമ്പ്.
Leave a Reply