Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീണ്ടും ഒരു വായനദിനം. മലയാളികളെ വായനയുടെ മഹത്വം ബോധ്യപ്പെടുത്തിയ പി.എൻ.പണിക്കരെ ഓർമിച്ചുക്കൊണ്ട് ഒരു വായനാവാരം.സ്കൂളുകളിൽ കുട്ടികൾക്ക് വായനമത്സരവും കുറിപ്പെഴുത്തുകളും ക്വിസ് മത്സരവുമൊക്കെയായി ‘വായന’ ഉത്സവമാക്കുന്ന വാരം.എന്നാൽ ഇന്ന് വായന മരിച്ചുകൊണ്ടിരിക്കുകയാണ്. പണ്ട് പരിമിതമായ ജീവിതസാഹചര്യങ്ങളിൽ സ്വന്തമായി ഒരു ദിനപത്രമോ വാരികയോ വാങ്ങാൻ സാമ്പത്തികശേഷിയില്ലാതിരുന്നിട്ടും ഒന്നിലതികം പേർ കൂടിച്ചേർന്നു വാങ്ങിയോ അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് വേടിച്ചോ വായിച്ചിരുന്നു. ഇന്നു പക്ഷേ പ്രസിദ്ധികരണം കൂടുന്നുണ്ടെങ്കിലും വായനക്കാർ കുറവാണ്. ഒരാൾ വാങ്ങുന്ന വാരിക മറ്റുള്ളവർക്കു പങ്കുവയ്ക്കുന്നതു പോയിട്ട് വായിച്ചു തീർക്കാൻ പോലും സമയം ഇല്ലാത്ത അവസ്ഥ!
ഇക്കാലത്ത് വായന ഹൃദയത്തിൽ നിന്ന് അകന്നുപോയിരിക്കുന്നു. ഇന്റർനെറ്റും മൊബൈൽ ഫോണുമൊക്കെ ആശയവിനിമയം വളരെവേഗം കൈമാറാൻ സഹായിക്കുമെങ്കിലും അതുവഴിയുള്ള ബന്ധം ഹൃദയത്തിൽ തങ്ങിനിൽക്കുന്നില്ല. ടിവി-യാകട്ടെ കാഴ്ച്ചയുടെ ലോകത്തിലേയ്ക്ക് മാത്രമേ കൂട്ടികൊണ്ട് പോകുന്നുള്ളൂ. കമ്പ്യുട്ടറും ഇന്റർനെറ്റും ഫേസ്ബുക്കുമൊക്കെ വായനക്കു പകരമാകിലെന്ന് പൊതുസമൂഹം തിരിച്ചറിയണം.
മലയാളത്തിനു ശ്രേഷ്ട്ഠഭാഷാപദവി ലഭിച്ചിരിക്കുന്ന ഈ വേളയിൽ ‘വായനവാരാചരണം’ മുന്നത്തേക്കാൾ പ്രസക്തമാണ്. എന്തു വായിച്ചാലും അതിലെ നന്മതിന്മകൾ തിരിച്ചറിയാനുള്ള വിവേകമാണ് വേണ്ടത്.
Leave a Reply