Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:50 am

Menu

Published on November 5, 2013 at 11:20 am

തിരുവനന്തപുരത്ത് ബ്ലേഡ് പലിശ കേന്ദ്രങ്ങളില്‍ റെയ്ഡ്

rural-police-raid-the-houses-of-members-of-blade-mafia

തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തില്‍ ബ്ലേഡ് പലിശക്കാരുടെ വീടുകളിലും ഓഫീസുകളിലും പോലീസ് റെയ്ഡ്.ഓപ്പറേഷന്‍ ബ്ലേഡ്-3 എന്ന പേരിലാണ് നഗരത്തിലെ 22 സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നത്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് റെയ്ഡ്.റെയ്ഡില്‍ നിരവധി രേഖകളും ചെക്കുകളും പണവും പിടിച്ചെടുത്തിട്ടുണ്ട്.മെഡിക്കല്‍ കോളേജിനടുത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നും 38 ലക്ഷം രൂപയുടെ ചെക്ക് പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിനുപുറത്തുള്ള പണമിടപാട് സ്ഥാപനങ്ങളില്‍ ‘കുബേര-2’എന്ന പേരില്‍ 80 ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.റെയ്ഡില്‍ 1.46 ലക്ഷം രൂപയും 164 പ്രമാണങ്ങളും ആര്‍ സി ബുക്ക്,തുകയെഴുതാത്ത ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍ തുടങ്ങിയവയും പോലീസ് കണ്ടെത്തിരുന്നു.ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട ഒന്‍പത് പേരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.
ബ്ലേഡ് പലിശക്കാരുടെ ഭീഷണി മൂലം കഴിഞ്ഞ ദിവസം ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.കഴിഞ്ഞ ദിവസം ഏതാനും കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു.വ്യാപകമായ റെയ്ഡ് നടന്നേക്കുമെന്ന സൂചനയെ തുടര്‍ന്ന് പണമിടപാടുകാരും കരുതലിലാണ്.പലരും സ്ഥലത്തുനിന്നു മാറിനില്‍ക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News