Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:43 am

Menu

Published on October 11, 2013 at 10:14 am

സച്ചിൻറെ ജീവിതം ഒറ്റ നോട്ടത്തിൽ

sachins-life-at-a-glance

സജീവക്രിക്കറ്റില്‍ നില്‍ക്കെ രാജ്യസഭയിലേക്ക് നിര്‍ദേശിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ താരമാണ് സചിന്‍ ടെണ്ടുല്‍കര്‍.

1987ല്‍ ഡെന്നീസ് ലില്ലി ക്രിക്കറ്റ് ഫൗണ്ടേഷനില്‍ ഫാസ്റ്റ് ബൗളറാകാന്‍ മോഹിച്ചത്തെിയ കൊച്ചു സചിന്‍ തിരിച്ചയക്കപ്പെട്ടു.

1987 ലോകകപ്പില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യസിംബാബ്വെ മത്സരത്തില്‍ 14കാരനായ സചിന്‍ ബാള്‍ ബോയിയായിരുന്നു.

1988ല്‍ ബ്രാബൂണ്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യക്കെതിരെയുള്ള പരിശീലന മത്സരത്തില്‍ പാകിസ്താന് വേണ്ടി പകരക്കാരനായി സചിന്‍ ഫീല്‍ഡിങ്ങിനിറങ്ങിയിരുന്നു.

നെറ്റ്സില്‍ പരിശീലനത്തിനിടെ മുഴുവന്‍ സമയവും പുറത്താകാത്തതിന് ഒരു നാണയം എന്ന നിലയില്‍ കോച്ച് അച്രേക്കറില്‍ നിന്ന് 13 നാണയങ്ങള്‍ സചിന്‍ സ്വന്തമാക്കിയിരുന്നു.

1995ല്‍ വേള്‍ഡ് ടെല്ലുമായി അഞ്ച് വര്‍ഷത്തേക്ക് 31.5 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടതോടെ സചിന്‍ ഏറ്റവും സമ്പന്നനായ ക്രിക്കറ്ററായി.

കുഞ്ഞായിരിക്കുമ്പോള്‍ ക്രിക്കറ്റ് ഉപകരണങ്ങള്‍ അടുത്തുവെച്ചാണ് സചിന്‍ ഉറങ്ങിയിരുന്നത്.

വാച്ചുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയുടെ ശേഖരണം സചിന്‍ ഇഷ്ടപ്പെട്ടിരുന്നു.
മാരുതി 800 ആയിരുന്നു സചിന്‍െറ ആദ്യകാര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നാം അമ്പയറുടെ തീരുമാനപ്രകാരം പുറത്തായ ആദ്യതാരം സചിനായിരുന്നു.

1992ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഡര്‍ബന്‍ ടെസ്റ്റില്‍ ജോണ്ടി റോഡ്സെടുത്ത ക്യാച്ചില്‍ ടി.വി റീപ്ളേയിലൂടെ മൂന്നാം അമ്പയര്‍ കാള്‍ ലിബന്‍ ബര്‍ഗാണ് സചിന്‍ പുറത്താണെന്ന് പ്രഖ്യാപിച്ചത്.

19ാം വയസ്സില്‍, കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമായിരുന്നു സചിന്‍.

ആദ്യപരസ്യചിത്രത്തില്‍ സചിന്‍ പ്ളാസ്റ്റര്‍ ഒട്ടിച്ചുകൊണ്ടായിരുന്നു പ്രത്യക്ഷപ്പെട്ടത്
‘ബൂസ്റ്റ്’ ആയിരുന്നു സചിനുമായി ചേര്‍ത്തുവെക്കപ്പെട്ട ആദ്യബ്രാന്‍ഡ്.

1990ല്‍ കപില്‍ദേവുമൊന്നിച്ച് സചിന്‍ ‘ബൂസ്റ്റി’ന്‍െറ നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചു.

ഇംഗ്ളീഷ് ഫാസ്റ്റ് ബൗളര്‍ അലന്‍ മുല്ലാലി സചിന്‍െറ അരങ്ങേറ്റ ടെസ്റ്റില്‍, അദ്ദേഹം സാധാരണയുള്ളതിനേക്കാള്‍ വലുപ്പം കൂടിയ ബാറ്റാണ് ഉപയോഗിക്കുന്നതെന്ന് പരാതിപ്പെട്ടിരുന്നു.

രഞ്ജി ട്രോഫി, ഇറാനി ട്രോഫി, ദുലീപ് ട്രോഫി എന്നിവയില്‍ സെഞ്ച്വറിയോടെയായിരുന്നു സചിന്‍െറ അരങ്ങേറ്റം.

രവിശാസ്ത്രിക്കൊപ്പമാണ് രഞ്ജിയിലെ അരങ്ങേറ്റ മത്സരത്തില്‍ സചിന്‍ ഗ്രൗണ്ടിലിറങ്ങിയത്.

സ്കൂളിലെ വഴക്കാളികള്‍ക്കിടയില്‍ ശാന്ത സ്വഭാവക്കാരനായ വിദ്യാര്‍ഥിയായിട്ടായിരുന്നു സചിനെ പരിഗണിച്ചിരുന്നത്.

1995ല്‍ ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ സചിന്‍ രൂപഭാവങ്ങളില്‍ മാറ്റംവരുത്തി. ‘റോജ’ സിനിമ കാണാനത്തെിയെങ്കിലും കണ്ണട താഴെവീണതോടെ ജനം അദ്ദേഹത്തെ തിരിച്ചറിഞ്ഞു.

രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡ്, പത്മശ്രീ പുരസ്കാരങ്ങള്‍ സചിന് ലഭിച്ചിട്ടുണ്ട്. ഈ മൂന്ന് പുരസ്കാരങ്ങളും ലഭിച്ച ഏക ഇന്ത്യന്‍ ക്രിക്കറ്ററും സചിന്‍ തന്നെ.

വേനലവധിക്കാലത്ത് ഒരു ഞായറാഴ്ച വൈകീട്ട് ടി.വി പരിപാടി കാണാന്‍ മരത്തില്‍ വലിഞ്ഞുകയറി വീണതിന് ശിക്ഷയായിട്ടാണ് സഹോദരന്‍ അജിത്, സചിനെ ക്രിക്കറ്റ് കോച്ചിങ് ക്ളാസില്‍ ചേര്‍ത്തത്.

വികൃതിയായ സചിന്‍ വടക്കന്‍ ബാന്ദ്രയിലെ സാഹിത്യ സഹവാസ് വളപ്പിലെ കുളത്തില്‍ ചെന്ന് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കാറുണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ പ്രശസ്തമായ ‘വടാപാവ്’എന്ന ലഘുവട തന്‍െറ ദൗര്‍ബല്യമാണെന്ന് ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സചിന്‍ പറഞ്ഞിരുന്നു.

പാകിസ്താനെതിരെ അരങ്ങേറ്റ മത്സരത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ സചിന്‍ ധരിച്ചിരുന്നത് സുനില്‍ ഗാവസ്കര്‍ സമ്മാനിച്ച പാഡായിരുന്നു.

സചിന്‍െറ ആരാധകനായിരുന്ന പ്രമുഖ ടെന്നിസ് താരം ജോണ്‍ മെക്കന്‍റോ തന്‍െറ മുടിയില്‍ സചിന്‍െറ പേര്‍ കൊത്തിവെച്ചിരുന്നു.

1998 വര്‍ഷത്തിലാണ് സചിന്‍ കരിയറില്‍ കൂടുതല്‍ സെഞ്ച്വറി നേടിയത് ഒമ്പത് സെഞ്ച്വറി.

1998ല്‍ ഏകദിനത്തില്‍ നിന്ന് 1,894 റണ്‍സാണ് സചിന്‍ സ്കോര്‍ ചെയ്തത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തിലെ റണ്‍വേട്ടയില്‍ ഇതൊരു റെക്കോഡാണ്.

അര്‍ജന്‍റീന ഫുട്ബാള്‍ താരം ഡീഗോ മറഡോണ, ടെന്നിസ് താരങ്ങളായ പീറ്റ് സാംപ്രാസ്, ബോറിസ് ബെക്കര്‍ എന്നിവരുടെ ആരാധകനാണ് സചിന്‍.

സചിന്‍െറ പിതാവ് രമേഷ് ടെണ്ടുല്‍കര്‍, പ്രശസ്ത സംഗീതജ്ഞന്‍ സചിന്‍ ദേവ് വര്‍മന്‍െറ കടുത്ത ആരാധകനായിരുന്നു. ഇതില്‍ നിന്നാണ് അദ്ദേഹം മകന് സചിന്‍ എന്ന പേര് നല്‍കിയത്.

ഗായകന്‍ കിഷോര്‍കുമാറിന്‍െറയും റോക്ക് ഗ്രൂപ്പായ ഡൈര്‍ സ്ട്രെയിറ്റ്സിന്‍െറയും ആരാധകനാണ് സചിന്‍.

സചിന്‍, ഗാംഗുലിയെ ‘ബാബു മഷായ്’ എന്നും തിരിച്ച് ഗാംഗുലി ‘ഛോട്ടാ ബാബു’ എന്നുമായിരുന്നു സംബോധന ചെയ്തിരുന്നത്.

തൻറെ ഫെരാറി കാര്‍ ഡ്രൈവ് ചെയ്യാന്‍ ഭാര്യ അഞ്ജലിയെ പോലും സചിന്‍ അനുവദിച്ചിരുന്നില്ല.

Loading...

Leave a Reply

Your email address will not be published.

More News