Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:50 am

Menu

Published on November 5, 2013 at 10:42 am

ഗുരുവായൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

sfi-activist-stabbed-to-death-in-guvuvayoor

ഗുരുവായൂര്‍:ഗുരുവായൂരില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.ബ്രഹ്മകുളം സ്വദേശി ഫാസില്‍(23)ആണ് നടുറോട്ടില്‍ വെട്ടേറ്റ് മരിച്ചത്.ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് സംഭവത്തിന്‌ പിന്നില്‍ എന്ന് പോലിസ്‌ അറിയിച്ചു.കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം.വീട്ടില്‍ നിന്നും തൊട്ടടുത്ത ജംഗ്ഷനിലേക്ക് പോകുകയായിരുന്ന ഫാസിലിനെ ബൈക്കിലെത്തിയ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ഉടന്‍ ചാവക്കാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തൈക്കാട്ട് ജുമാമസ്ജിദ്ദില്‍ ഖബറടക്കും.ഡിവൈഎഫ്‌ഐ തൈക്കാട്ട് മേഖലാ ജോയ്ന്റ് സെക്രട്ടറിയും എസ്ഫ്‌ഐ മണലൂര്‍ ഏരിയാകമ്മിറ്റി അംഗവുമായിരുന്നു ഫാസില്‍.തൈക്കാട് ബ്രഹ്മകുളം മേഖലയില്‍ കുറച്ചു ദിവസമായി തുടര്‍ന്ന് വന്ന എസ് എഫ് ഐ ആര്‍ എസ് എസ് സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകം എന്ന് പറയപ്പെടുന്നു.ഐ ടി ഐ കഴിഞ്ഞ ശേഷം പാരലായി ചേര്‍ന്ന് ഡിഗ്രി പഠിക്കുകയായിരുന്നു ഫാസില്‍.ഫാസിലിന്റെ മരണത്തില്‍ എസ്എഫ്‌ഐ സംസ്ഥാനകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.സംഭവത്തില്‍ പ്രതിഷേധിച്ച് മണലൂര്‍ നിയോജകമണ്ഡലത്തില്‍ ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33