Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:38 am

Menu

Published on November 13, 2013 at 4:06 pm

കോടീശ്വരിയായിരുന്നിട്ടും ശ്രീവിദ്യ മരിച്ചത് ശരിയായ ചികിത്സ കിട്ടാതെയെന്ന് വെളിപ്പെടുത്തല്‍

srividya-didnt-get-proper-treatment-in-her-last-days

തിരുവനന്തപുരം:മലയാള സിനിമയുടെ മുഖശ്രീയായിരുന്ന നടി ശ്രീവിദ്യക്ക് അവസാന കാലത്ത് വേണ്ടത്ര പരിചരണയോ ശരിയായ ചികിത്സയോ കിട്ടിയില്ലെന്ന് വെളിപ്പെടുത്തല്‍. രമുഖ കാന്‍സര്‍രോഗ വിദഗ്ധനും റീജ്യനല്‍ കാന്‍സര്‍ സെന്‍റര്‍ (ആര്‍.സി.സി) മുന്‍ ഡയറക്ടറുമായ ഡോ.എം.കൃഷ്ണന്‍ നായരുടെ ‘ഞാനും ആര്‍.സി.സിയും’ എന്ന ആത്മകഥയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.ശ്രീവിദ്യ ട്രസ്റ്റിലെ അംഗങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമാണ് പുസ്തകത്തിലുള്ളത്.മുന്‍മന്ത്രിയും നടനുമായ കെ.ബി.ഗണേഷ്കുമാറാണ് ട്രസ്റ്റിന്‍െറ ചുമതലക്കാരന്‍. ട്രസ്റ്റ് സ്വത്ത് സംബന്ധിച്ചും ട്രസ്റ്റ് നടത്തിപ്പിനെ ചൊല്ലിയും വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.കാന്‍സര്‍ ബാധിതയായി ഏറെ ദുരിതം അനുഭവിച്ച ശ്രീവിദ്യയെ അവസാനകാലത്ത് ചികിത്സിച്ചത് ഡോ.കൃഷ്ണന്‍നായരായിരുന്നു.ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്.അര്‍ബുദം കാര്‍ന്നു തിന്നിരുന്ന അവസാന നാളുകള്‍ ശ്രീവിദ്യക്ക് തീര്‍ത്തും വേദനാപൂര്‍ണമായിരുന്നു.അല്‍പമെങ്കിലും ആശ്വാസം നല്‍കാനുതകുന്ന മരുന്നുകള്‍ക്കായി ഡോക്ടര്‍ അന്വേഷിച്ചു നടക്കുകയായിരുന്നു.ഇതിനിടെയിലാണ് വിപണിയില്‍ കോലിക്സ്’ എന്ന പുതിയ മരുന്ന് വിപണിയിലത്തെിയതായറിയുന്നത്.കരളില്‍ വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനിടയില്ലാത്തതിനാല്‍ ഈ മരുന്ന് തന്നെ നല്‍കാന്‍ തീരുമാനിച്ചു.ഒരു ഇന്‍ജക്ഷന് ഒരു ലക്ഷത്തോളം ചെലവ് വരും.ശ്രീവിദ്യക്ക് അത് വാങ്ങാന്‍ പറ്റുമോയെന്ന് ആരാഞ്ഞപ്പോഴാണ് അവര്‍ തന്‍െറ സ്വത്തുക്കള്‍ ട്രസ്റ്റിന് കൈമാറിയെന്നും അവരാണ് ഇനി ചികിത്സാ ചെലവുകള്‍ വഹിക്കേണ്ടതെന്നും വെളിപ്പെടുത്തിയത്. ട്രസ്റ്റികളില്‍ ഒരാളോട് സംസാരിക്കാന്‍ സഹപ്രവര്‍ത്തകനായ ഡോ. സാബുവിനോട് നിര്‍ദേശിച്ചു.ഇതില്‍ നേരിട്ട് ഇടപെടുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഇത്.എന്നാല്‍ മരുന്നിന്‍െറ വില കേട്ടപ്പോള്‍ അത് തങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും മറ്റെന്തെങ്കിലും ചികിത്സ മതിയെന്നുമാണ് ട്രസ്റ്റംഗങ്ങള്‍ ഡോ. സാബുവിനെ അറിയിച്ചത്.ചെന്നൈയിലെയും തിരുവനന്തപുരത്തെയും ഫ്ളാറ്റും വീടും ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവും അടക്കം കോടികളുടെ സ്വത്തുവകകളെല്ലാം വില്‍പ്പത്രം തയാറാക്കി ഗണേഷ് കുമാറിനെ ഏല്‍പ്പിച്ച ശേഷമായിരുന്നു ശ്രീവിദ്യക്ക് ഈ ദുര്യോഗം.വില്‍പ്പത്രം പ്രകാരമുള്ള കാര്യങ്ങളൊന്നും നടപ്പാക്കാന്‍ ഗണേഷ് തയാറാകുന്നില്ളെന്ന് ശ്രീവിദ്യയുടെ ബന്ധുക്കള്‍ പലവട്ടം പരാതിപ്പെട്ടിരുന്നു.ഇക്കാര്യങ്ങള്‍ ഗണേഷ്കുമാറുമായി ചര്‍ച്ച ചെയ്യാമെന്ന് വ്യക്തമാക്കിയിരുന്ന മന്ത്രി എം.കെ. മുനീര്‍ ട്രസ്റ്റില്‍നിന്ന് രാജിവെക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News