Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:09 am

Menu

Published on April 27, 2013 at 7:15 am

കേരളത്തിലെ ആത്മഹത്യകളുടെ കണക്കുകള്‍

suicides-kerala

2000 മുതല്‍ 2010 വരെ
*************************
2000- 9304 ( മുന്‍ വര്‍ഷത്തെക്കാള്‍ മാറ്റം – 4.8 )
2001- 9572 ( + 2.9 )
2002- 9810 ( +2.5 )
2003- 9438 ( – 3.8 )
2004- 9053 ( – 4.1 )
2005- 9244 ( +2.1 )
2006- 9026 ( – 2.4 )
2007- 8962 ( – 0.7 )
2008- 8569 ( – 4.39 )
2009- 8755 (+ 2.17)
2010- 8586 ( – 1.93 )

ആത്മഹത്യകളുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. 2009-ല്‍ ഇന്ത്യയില്‍ 1,27,151 ആത്മഹത്യകളാണുണ്ടായതെങ്കില്‍ 2010-ല്‍ അത് 5.9 ശതമാനം വര്‍ധിച്ച് 1,34,599 ആയിത്തീര്‍ന്നു. തമിഴ്നാട് ( 16561) പശ്ചിമബംഗാള്‍ (16037) മഹാരാഷ്ട്ര ( 15916) ആന്ധ്രപ്രദേശ് (15901) കര്‍ണാടക (12651)എന്നീ അഞ്ചു സംസ്ഥാനങ്ങളാണ് എണ്ണത്തില്‍ മുന്‍പന്തിയില്‍. ഇന്ത്യയില്‍ ആകെയുണ്ടായ ആത്മഹത്യകളുടെ 57.2 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ ആകെ സംഭവങ്ങള്‍ 8586 മാത്രമായിരുന്നെങ്കിലും ആത്മഹത്യാനിരക്ക് ( 24.6 % ) പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ആകമാനമുള്ളതിന്റെ (11. 4) ഇരട്ടിയിലധികമാകുന്നു.

കേരളത്തെ സംബന്ധിച്ചടത്തോളം 2002 എന്നത് ഏറ്റവും കൂടുതല്‍ ആത്മഹത്യ (9810) നടന്ന വര്‍ഷമാണ്. അതിനു മുമ്പ് ഏറ്റവും കൂടുതല്‍ ആത്മഹത്യ 1999-ലെ 9779 ആയിരുന്നു. അതിനു ശേഷം 2000-ല്‍ എണ്ണത്തില്‍ കുറവുണ്ടായി. പിന്നീട് ഇതുവരെയും 9500 -ന് മുകളിലേക്ക് ആത്മഹത്യയുടെ ഗ്രാഫ് ഉയര്‍ന്നിട്ടില്ല. 2003-ലും 2004-ലും 2006-ലും 2008-ലും ഗണ്യമായ കുറവുണ്ടാകുകയും ചെയ്തു. ഇതിനിടയില്‍ ചില വര്‍ഷങ്ങളില്‍ വളരെ നേരിയ വര്‍ധന മാത്രമേ ഉണ്ടായുള്ളൂ എന്നത് ആശ്വാസകരമാണ്. ഇതു പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.
ഇന്ത്യ- നാലു മിനിട്ടില്‍ ഒരു ആത്മഹത്യ വീതം

2011-ലെ കണക്കുകള്‍ പ്രകാരം ഓരോ നാലു മിനിറ്റിലും ഇന്ത്യയില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യുന്ന അഞ്ചു പേരില്‍ ഒരാള്‍ വീട്ടമ്മ. എന്നാല്‍ 65 പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് ഒരു സ്ത്രീ ആത്മഹത്യ ചെയ്യുന്നത്. പുരുഷന്മാരില്‍- സാമൂഹിക – സാമ്പത്തിക കാരണങ്ങള്‍, സ്ത്രീകളില്‍ വൈകാരിക- സ്വകാര്യ പ്രശ്നങ്ങള്‍. ആത്മഹത്യ ചെയ്യുന്നവരില്‍ 12 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍. 2011-ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ പശ്ചിമ ബംഗാളില്‍ (16,492 ). രണ്ടാമത് തമിഴ്നാട് ( 15963). രാജ്യത്തെ ആത്മഹത്യകളില്‍ പകുതിയിലേറെയും (50. 2 %) തെക്കന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമായിട്ടാണ് നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News