Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:38 pm

Menu

Published on April 25, 2013 at 5:03 am

മുഖഭംഗിക്ക് ശസ്ത്രക്രിയ

surgery-for-face

ഒരു വ്യക്തിയുടെ ഭംഗിയും ആകര്‍ഷകത്വവും അയാളുടെ മുഖകാന്തിയെ കൂടി ആശ്രയിച്ചിരിക്കുന്നു. ഒരാളുടെ വ്യക്തിത്വത്തെ പ്രതിനിധാനംചെയ്യുന്നത് മുഖമാണെന്ന് പറയാം. വൈരൂപ്യമുള്ള മുഖത്തെ എല്ലുകള്‍ മുറിച്ച് പുന:സംവിധാനിച്ച് മുഖകാന്തി വീണ്ടെടുക്കുന്ന ശസ്ത്രക്രിയ ശാഖയാണ് ഓര്‍ത്തോഗ്നാത്തിക് സര്‍ജറി (Orthognathic Surgery).

മുഖവൈരൂപ്യ കാരണങ്ങള്‍
ജന്മനാലും അപകടങ്ങളാലും മുഖ വൈരൂപ്യമുണ്ടാകാം. ജന്മനാ ഉണ്ടാകുന്ന വൈരൂപ്യങ്ങള്‍ ഭ്രൂണത്തിന് സംഭവിക്കുന്ന ചില വ്യതിയാനങ്ങളുടെ ഫലമാണ്. ഈ വ്യതിയാനങ്ങള്‍ക്ക് പാരമ്പര്യം ഒരു കാരണമാണ്. ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും ഗര്‍ഭാശയത്തില്‍ ശിശുവിനെ പൊതിയുന്ന ലായനിയില്‍ സംഭവിക്കുന്ന മര്‍ദത്തിന്‍െറ മാറ്റവും മറ്റു കാരണങ്ങളാണ്. പ്രസവത്തകരാറ് മൂലവും വൈരൂപ്യം വരാം. ഗര്‍ഭകാലത്ത് ശ്രദ്ധിച്ചാല്‍ കുഞ്ഞിന്‍െറ വൈരൂപ്യം ഒരു പരിധിവരെ തടയാന്‍ കഴിയും.

ശസ്ത്രക്രിയയുടെ സമയം
മുഖത്തെ എല്ലുകള്‍ കാരണം വികൃതമായ മുഖം ശരിയാക്കുന്നതിനുള്ള പ്രായം പതിനഞ്ച് വയസ്സിന് മുകളിലാണ്. ഒരാള്‍ക്ക് 14 വയസ്സ് തികയുമ്പോള്‍ മുഖത്തെ എല്ലുകളുടെ വളര്‍ച്ച 90 ശതമാനം പൂര്‍ത്തിയാകും. മുച്ചിറി പോലുള്ള വൈരൂപ്യങ്ങള്‍ക്ക് പ്രസവിച്ച് മൂന്നു മാസത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും ശസ്ത്രക്രിയ ചെയ്യാം. എത്ര പ്രായം കൂടിയാലും ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യാം.

മുഖവൈരൂപ്യം വിവിധ തരത്തില്‍
മേല്‍താടി എല്ലിന്‍െറ അമിതമായ വളര്‍ച്ച, മോണ കാണുന്ന ചിരി, കീഴ്ത്താടിയെല്ലിന്‍െറ അമിത വളര്‍ച്ച, മേല്‍ത്താടിയുടെയും കീഴ്ത്താടിയുടെയും വളര്‍ച്ചക്കുറവ്, മുഖത്തിന്‍െറ ഒരു ഭാഗത്തിന് മാത്രം വളര്‍ച്ചക്കുറവ്, മൂക്കിന്‍െറ വൈകൃതങ്ങള്‍, മുച്ചിറി മൂലമുള്ള വൈരൂപ്യം എന്നിവ മുഖവൈരൂപ്യങ്ങളാണ്.

ശസ്ത്രക്രിയക്ക് മുമ്പുചെയ്യേണ്ട കാര്യങ്ങള്‍
ചികിത്സക്കു മുമ്പായി പല്ലുകളുടെ സ്ഥാനം, ഘടന എന്നിവ ഡോക്ടര്‍ പരിശോധിച്ച് തിട്ടപ്പെടുത്തുന്നു. ചില രോഗികളില്‍ ശസ്ത്രക്രിയക്കൊപ്പം തന്നെ കമ്പിയിട്ട് പല്ലുകള്‍ യഥാസ്ഥാനത്ത് കൊണ്ടുവരേണ്ടത് ആവശ്യമായി വരാറുണ്ട്. രോഗിയുടെ പ്രായം, മുഖത്തിന്‍െറ ഘടന, മുഖസൗന്ദര്യത്തെ കുറിച്ച കാഴ്ചപ്പാട് എന്നിവ മനസ്സിലാക്കിയ ശേഷം ഏത് തരത്തിലുള്ള ശസ്ത്രക്രിയയാണ് ഏറ്റവും അനുയോജ്യമായത് എന്ന നിഗമനത്തിലെത്തുന്നു.
ശസ്ത്രക്രിയക്കായി തെരഞ്ഞെടുക്കാന്‍ സമഗ്രമായ ഒരു വൈദ്യപരിശോധന അനിവാര്യമാണ്. രോഗിയുടെ വൈകല്യത്തിനനുസരിച്ച് എല്ലുകള്‍ മുറിച്ചതിന് ശേഷം ആവശ്യാനുസരണം ഇവ മുന്നിലേക്കോ പിറകിലേക്കോ മുകളിലേക്കോ വശങ്ങളിലേക്കോ വെച്ച് ബോണ്‍പ്ളേറ്റ് ചെയ്തോ കമ്പികള്‍ കൊണ്ട് കെട്ടിയോ പുതിയ സ്ഥാനത്ത് ഉറപ്പിക്കുന്നു. ശസ്ത്രക്രിയക്കായി മൂന്നു മുതല്‍ ഏഴു ദിവസം വരെ ആശുപത്രിയില്‍ കഴിയേണ്ടി വരും. ഈ അവസരത്തില്‍ പാനീയ രൂപത്തിലുള്ള ഭക്ഷണമാണ് അഭിലഷണീയം. രണ്ടാഴ്ചക്കു ശേഷം സാധാരണ ജോലിയില്‍ ഏര്‍പ്പെടാം.

Loading...

Leave a Reply

Your email address will not be published.

More News