Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:14 am

Menu

Published on November 4, 2013 at 10:28 am

പീതാംബരക്കുറുപ്പിനെതിരായ പരാതിയില്‍നിന്ന് ശ്വേതാമേനോന്‍ പിന്മാറി

swetha-menon-withdraws-complaint-controversy-blows-over

കൊച്ചി:കൊല്ലം എം.പി: എന്‍. പീതാംബരക്കുറുപ്പിനെതിരായ പരാതിയില്‍നിന്നു നടി ശ്വേതാ മേനോന്‍ പിന്‍വാങ്ങി.വാര്‍ത്താമാധ്യമങ്ങള്‍ക്ക്‌ അയച്ച ഇ-മെയില്‍ സന്ദേശം വഴി ഇന്നലെ രാത്രി നാടകീയമായാണു ശ്വേത തീരുമാനം അറിയിച്ചത്‌.പിന്നീടു ബംഗളുരുവില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ശ്വേത ഇക്കാര്യം സ്‌ഥിരീകരിക്കുകയും ചെയ്‌തു.സംഭവത്തില്‍ പോലീസ് മൊഴിയെടുത്ത് പീതാംബരക്കുറുപ്പിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നാടകീയമായി ശ്വേതയുടെ പിന്മാറ്റം.സംഭവത്തില്‍ പീതാംബരക്കുറുപ്പ് പരസ്യമായി മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് തന്റെ തീരുമാനമെന്നും ഇതില്‍ ബാഹ്യസമ്മര്‍ദങ്ങളില്ലെന്നും ശ്വേത ഇ മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഭര്‍ത്താവിനോടും മറ്റു കുടുംബാംഗങ്ങളുമായി ചര്‍ച്ചചെയ്താണ് തന്റെ തീരുമാനമെന്നും അവര്‍ പറഞ്ഞു.സംഭവത്തത്തെുടര്‍ന്ന് തന്നെ പിന്തുണച്ചവര്‍ക്കെല്ലാം ശ്വേത നന്ദി അറിയിച്ചു.
ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി വി.പി.പ്രശാന്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വനിത സി.ഐ സിസിലിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ശ്വേതയുടെ ഫ്ളാറ്റിലത്തെി ഞായറാഴ്ച രാവിലെ മൊഴിയെടുക്കുകയും ചെയ്തു.മൊഴിയിലെ വിവരങ്ങള്‍ കൊല്ലം കമ്മിഷണര്‍ക്കു കൈമാറിയതിനെത്തുടര്‍ന്ന്‌ ഇന്ത്യന്‍ ശിക്ഷാ നിയമം 354, 354 എ, 119 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പീതാംബരക്കുറുപ്പിനെതിരേ പോലീസ്‌ കേസെടുത്തു.കുറ്റം തെളിഞ്ഞാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്നതാണ്‌ ഈ വകുപ്പുകള്‍. സ്‌ത്രീകള്‍ക്കെതിരേ അപമര്യാദയായി പെരുമാറല്‍,അപമാനിക്കല്‍, മാനഹാനി,മനോവേദന ഉണ്ടാക്കുക,സ്‌ത്രീയെ പ്രദര്‍ശനവസ്‌തുവാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു കേസെടുത്തത്‌.
പോലീസ്‌ സംഘം മടങ്ങിയ ഉടന്‍ ശ്വേതയും ഭര്‍ത്താവും വീട്ടില്‍നിന്നു മറ്റൊരു വഴിക്കു പുറത്തുകടന്നാണു നെടുമ്പാശേരി വഴി ബംഗളുരുവിലേക്കു പറന്നത്‌.നേരത്തെ ഏറ്റെടുത്ത ഒരു പരിപാടി ഉണ്ടായിരുന്നതിനാലാണ്‌ തിരക്കിട്ടു ബംഗളുരുവിലേക്കു പോകേണ്ടിവന്നത്‌.ഇന്ന്‌ ഉച്ചയോടെ അവര്‍ തിരിച്ചെത്തിയേക്കും.നാളെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു ശ്വേത പരാതി നല്‍കുമെന്നു സൂചനയുണ്ടായിരുന്നു.അതിനിടെയാണു പരാതിയില്‍നിന്നു പിന്‍വാങ്ങി ശ്വേതയുടെ ഇ-മെയില്‍ ബംഗളുരുവില്‍നിന്നെത്തിയത്‌.

Loading...

Leave a Reply

Your email address will not be published.

More News