Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 9:20 am

Menu

Published on January 8, 2015 at 2:48 pm

മലപ്പുറത്തേക്ക് ഹവാല പണവുമായി വന്ന കാർ അപകടത്തിൽപ്പെട്ടു; മുന്നു കോടിയോളം രൂപ റോഡിലേക്ക് തെറിച്ചു

the-havala-group-accident_3core-throw-on-the-road_

കോയമ്പത്തൂർ : കാറും ബസ്സുമായി കൂട്ടിയിടിച്ചപ്പോൾ പണപ്പെരുമാഴയായിരുന്നു അവിടെയെങ്ങും…ബസ്സുമായി കൂട്ടിയിടിച്ച കാറിൽ നിന്ന് മുന്ന് കോടിയോളം രൂപയാണ് റോഡിലേക്ക് തെറിച്ചത്‌.  കോയമ്പത്തൂരിലെ മധുക്കരൈ നീലബുർ ബൈപാസിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത് . പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് കോയമ്പത്തൂരിലെ സർക്കാർ ബസുമായി കൂട്ടിയിടിച്ചത് . കാറിൽ ഉണ്ടായത് മലയാളികൾ ആണെന്നും ഹവാല പണം കടത്തുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു. 2 കോടി 55 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ കാറിൽ നിന്ന് കണ്ടെത്തിയത്. കണ്ടു നിന്ന ആളുകൾ അരകോടിയോളം രൂപയുമായി മുങ്ങി. ഏകദേശം മുന്നു കോടിയോളം രൂപ കാറിൽ ഉണ്ടായിരുന്നതായി കാറിൽ ഉണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞു.

മലപ്പുറത്തെ മാനൂർ സ്വദേശി ജലീൽ , കോട്ടയം സ്വദേശി ജാഫർ , കോഴിക്കോട് സ്വദേശി യാസർ എന്നിവരാണ്‌ കാറിൽ ഉണ്ടായിരുന്നത് . ഇവരെ പരിക്കുകളോടെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . കാറിന്റെ വശങ്ങളിലെ രഹസ്യ അറകളിലാണ് കാശ് ഒളിപ്പിച്ചിരുന്നത് . ഈ റോഡിൽ റെയിൽവേ കാറ്ററിംഗ് നടത്തുന്ന മുസ്തഫയാണ് മലപ്പുറത്ത് പണമെത്തിക്കാൻ പണം നൽകിയെതെന്നാണ് മൊഴി .

Loading...

Leave a Reply

Your email address will not be published.

More News