Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 6:20 pm

Menu

Published on January 14, 2015 at 2:13 pm

സ്കൂൾ കലാമാമങ്കത്തിന് നാളെ തിരിതെളിയും

the-inaugural-function-of-state-school-festival-will-start-tomorrow

കൗമാര കലാമഹോത്സവത്തിനു നാളെ തിരിതെളിയും. നാല് വർഷത്തിനുശേഷം തിരികയെത്തിയ ഈ കലാമാമാങ്കത്തിനു കോഴിക്കോടിന്റെ രാവും പകലും തയ്യാറായി കഴിഞ്ഞു. നാളെയാണ് സംസ്ഥാന കലോത്സവത്തിന് തിരിതെളിയുക. പതിനായിരത്തോളം കൗമാരങ്ങൾ മാറ്റുരക്കുന്ന കലാ വേദിയിൽ 232 ഇനങ്ങളിലാണ് മത്സരം നടക്കുക. കലോൽസവത്തിനായി നഗരത്തിലെ 18 വേദികൾ ഒരുങ്ങികഴിഞ്ഞു.പുറമെ സാംസാരിക സംഗമത്തിനുള്ള വേദിയും ഒരുങ്ങിയിട്ടുണ്ട്.ഉദ്ഘാടന ദിവസമായ നാളെ പ്രധാന വേദിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചടങ്ങ് തിരിതെളിയിക്കുന്നതോടെ കലോത്സവ ആഘോഷങ്ങൾക്ക് തുടക്കമാകും. കെ.ജെ യേശുദാസ്‌ മുഖ്യ അതിഥി ആയിരിക്കും. ഉദ്ഘാടന ദിവസമായ നാളെ പത്തുവേദികളിൽ മത്സരം ആരംഭിക്കും. ഇത്തവണത്തെ കലോത്സവത്തിന് പങ്കെടുക്കുന്ന എല്ലാവർക്കും മെമന്റോ സമ്മാനിക്കും. ഒന്നാം സ്ഥാനക്കാർക്ക് 2000 രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 1600 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 1200 രൂപയും വിധം കാശ് അവാർഡുകൾ നൽകും. ഓരോ അഞ്ചു മിനിറ്റ് കൂടുമ്പോൾ കലോത്സവ ഫലങ്ങൾ ഐ.ടി അറ്റ് സ്കൂളിന്റെ വെബ്സൈറ്റിൽ ലഭിക്കും. അതോടപ്പം 14 വേദികളിൽ നിന്ന് തത്സമയ സ്ട്രീമിങ്ങും ഉണ്ടായിരിക്കും.കലോത്സവ തത്സമയ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ” കലോത്സവ ലൈവ് “എന്ന ഫേസ്ബുക്ക്‌ പേജും ഒരുക്കിയിട്ടുണ്ട്.
നാളെ രാവിലെ പത്തിന് ഡിപിഐ കെ.ഗോപാലകൃഷണ ഭട്ട് പതാക ഉയർത്തും.തുടർന്നാണ് കലോൽസവത്തിനുള്ള രജിസ്ട്രേഷൻ ആരംഭിക്കുക. തുടർന്ന് ഉച്ചയ്ക്ക് 2.30 ന് സംസ്ഥാന കലോത്സവ അകമ്പടി യാത്ര ആരംഭിക്കും കലോത്സവത്തിന്റെ വർണ്ണഘോഷയാത്രയിൽ നിരവധി പേർ പങ്കെടുക്കും.
കലോത്സവത്തിന്റെ സ്നേഹപ്രചരണാർത്ഥം ഇന്ന് വൈകുന്നേരം മുതൽ 25 ബസ്സുകൾ മത്സരാർഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്ക് താമസസ്ഥലത്തേക്ക് എത്തിക്കുന്നതിനും വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലെ 15 സ്കൂളുകളിലാണ് താമസ സൗകര്യം ഒരുക്കുക. ഇത്തവണത്തെ വിധിനിർണയ പാനലിനെ തിരഞ്ഞെടുത്തത് വിധികർത്താവിന്റെ മുൻകാല ചരിത്രം, പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ്.ഇത്തവണ പിഴവുകൾ ഇല്ലാതെ വിധിനിർണ്ണയം നടത്തുമെന്ന് ഡിപിഐ പറഞ്ഞു. കലോത്സവത്തിൽ എന്തെങ്കിലും ക്രമക്കേട് കാണിക്കുന്നവർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് അഡിഷനൽ ഡിപിഐ രാജൻ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News