Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:10 pm

Menu

Published on May 8, 2013 at 5:56 am

ചൊവ്വയില്‍ ജലസാന്നിധ്യമില്ലെന്ന് ശാസ്ത്രജ്ഞര്‍

there-is-no-water-in-mars-palnet

വാഷിങ്ടണ്‍: ചൊവ്വയിലെ ജലസാന്നിധ്യത്തിന്‍െറ സൂചനയായി ഗവേഷകര്‍ കരുതിയിരുന്ന കുന്ന് രൂപപ്പെട്ടത് പൊടിപടലങ്ങളും കൊടുങ്കാറ്റും മൂലമാണെന്നും അവിടെ വെള്ളമുണ്ടാവാനുള്ള സാധ്യത വിരളമാണെന്നും പുതിയ കണ്ടെത്തല്‍. വാഷിങ്ടണിലെ പ്രിന്‍സ്റ്റണ്‍ യൂനിവേഴ്സിറ്റിയിലെയും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണങ്ങളിലാണ് ഈ കണ്ടെത്തല്‍. ചൊവ്വയിലെത്തിയ നാസയുടെ ‘ക്യൂരിയോസിറ്റി’ പര്യവേഷണ വാഹനം നടത്തിയ പര്യവേഷണങ്ങള്‍ക്കിടയിലാണ് 154 കിലോമീറ്റര്‍ ചുറ്റളവും ആറ് കിലോമീറ്റര്‍ ഉയരവുമുള്ള കുന്ന് കണ്ടെത്തിയത്.
ഈ കുന്ന് രൂപപ്പെട്ടതിനു പിറകില്‍ വെള്ളത്തിന്‍െറ സാന്നിധ്യമുണ്ടായേക്കാമെന്ന നിഗമനത്തിലായിരുന്നു ഗവേഷകര്‍. ഭൂമിയുടെ ഘടനയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കൂടുതലായി നടത്തിയ ഗവേഷണങ്ങളാണ് ചുവന്ന ഗ്രഹത്തില്‍ വെള്ളത്തിന്‍െറ സാന്നിധ്യമില്ലെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. ‘മൗണ്ട് ഷാര്‍പ്പ്’ എന്ന് പേരിട്ട കുന്ന് രൂപപ്പെട്ടത് ചൊവ്വയിലെ പകലുള്ള കടുത്ത ചൂടും രാത്രിയിലുള്ള കൊടുങ്കാറ്റും മൂലമാണെന്നാണ് ഇപ്പോള്‍ കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News