Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആര്‍എംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരന്റെ വധം ആസൂത്രണം ചെയ്യാന്‍ പ്രത്യേകമായി ഉപയോഗിച്ച സിം കാര്‍ഡ് ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ കോടതിയില്‍. ഫോണിന്റെ ഐഎംഇഐ നമ്പര്‍ കണ്ടെത്തിയാണ് അന്വേഷണ സംഘം ഫോണ്‍ പിടികൂടിയത്.
മൂന്ന് സിം കാര്‍ഡുകളാണ് പ്രതികള്‍ കൊല അസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത്. സിം കാര്‍ഡുകള്‍ ഇവര്‍ പിന്നീട് നശിപ്പിക്കുകയും ചെയ്തു. ഇതില്‍ കൊടി സുനി ഉപയോഗിച്ച സിം കാര്‍ഡ് ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
ഈ ഫോണ്‍ പിന്നീട് വില്പന നടത്തിയ തലശ്ശേരിയിലെ മൊബൈല്‍ കട ഉടമ അദീപ്, ഫോണ്‍ വാങ്ങിയ ആയിഷ, സഹോദരീപുത്രന്‍ റഫ്‌നാസ് എന്നിവര്‍ സാക്ഷികളായി എത്തി. സാക്ഷി റഫ്‌നാസ് ഫോണ്‍ തിരിച്ചറിഞ്ഞു.
Leave a Reply