Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വനിതാ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന റീച്ച് (റിസോഴ്സ് എന്‍ഹാന്‍സ്മെന്‍റ് അക്കാദമി ഫോര്‍ കരിയര്‍ ഹൈറ്റ്സ്) പദ്ധതിയുടെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ടീം ലീഡറിന്‍െറ ഒഴിവുണ്ട്. അപേക്ഷകര്‍ എം.ബി.എ യോഗ്യത നേടിയവരും ഫിനിഷിങ് സ്കൂള്‍ നടത്തിപ്പിലും ഭരണ ധനകാര്യ നിര്‍വഹണത്തിലും പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമാകണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അത്യാവശ്യം.
അപേക്ഷയോടൊപ്പം ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 18ന് മുമ്പ് അപേക്ഷിക്കണം. ബയോഡാറ്റാ head@kswdc.org വിലാസത്തില്‍ ഇ-മെയില്‍ ചെയ്യാം. വെബ്സൈറ്റ്: www.kswdc.org ഫോണ്‍ : 0471 – 2727668.
Leave a Reply