Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:25 am

Menu

Published on June 14, 2013 at 7:04 am

കാലിക്കറ്റ്, സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ കേന്ദ്രങ്ങളിൽ ഒഴിവ്

vacancy-in-calicut-university-for-teacher-education-center

കാലിക്കറ്റ്, സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ കേന്ദ്രങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ഉര്‍ദു, തമിഴ് വിഷയങ്ങളില്‍ ലെക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള റാങ്ക്ലിസ്റ്റ് തയാറാക്കുന്നതിനായി ജൂണ്‍ 17ന് ഉച്ചക്ക് 2.30ന് വാക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള എം.എഡ് (ബി.എഡ് ബന്ധപ്പെട്ട വിഷയത്തിലായിരിക്കണം), എജുക്കേഷനിലുള്ള നെറ്റ് (നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ യോഗ്യതയില്ലാത്തവരെയും പരിഗണിക്കും). ഉയര്‍ന്ന പ്രായം 2013 ജനുവരി ഒന്നിന് 65 വയസ്സ്. പ്രതിമാസ മൊത്ത ശമ്പളം നെറ്റ് യോഗ്യതയുള്ളവര്‍ക്ക് 18,000 രൂപ. നെറ്റ് യോഗ്യതയില്ലാത്തവര്‍ക്ക് 15,000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ്, യോഗ്യത, പരിചയം, കമ്യൂണിറ്റി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വകലാശാല ഭരണവിഭാഗത്തില്‍ ജൂണ്‍ 17ന് ഉച്ചക്ക് 1.30ന് മുമ്പായി ഹാജരാകണം. ഡെപ്യൂട്ടേഷന്‍ മുഖേനയുള്ള നിയമനം പരിഗണിക്കുന്നതല്ല.

അസിസ്റ്റന്‍റുമാരെ നിയമിക്കുന്നു
കാലിക്കറ്റ് ദിവസവേതന അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റുമാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയാറാക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, ഗവണ്‍മെന്‍റ് അംഗീകൃത പി.ജി.ഡി.സി.എ/ഡി.സി.എ അല്ളെങ്കില്‍ ബി.സി.എ/ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്. പ്രായം: 2013 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. (എസ്.സി/എസ്.ടി/ഒ.ബി.സി/പി.എച്ച് തുടങ്ങിയ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് അനുവദിക്കും). പ്രതിമാസ മൊത്ത വേതനം: 12,500 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Loading...

Leave a Reply

Your email address will not be published.

More News