Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:54 am

Menu

Published on August 5, 2014 at 10:57 am

‘കിംഗ് കോബ്ര’ – പാമ്പു പിടുത്തത്തിനുള്ള ‘മൊബൈല്‍ ആപ്പു’മായി വാവ സുരേഷ്

vava-suresh-mobile-application-launch-king-cobra

ഹൈ ടെക് യുഗത്തിലേക്ക്  ലോകം മറികൊണ്ടിരിക്കുമ്പോൾ വാവ സുരേഷിന്റെ പാമ്പ്‌ പിടുത്തവും ഹൈ ടെക് ആയി മാറുന്നു. കിംഗ് കോബ്ര എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ വാവ സുരേഷിനെ കോള്‍ ചെയ്യാനും മെസേജും ഫോട്ടോകളും അയക്കാനും സാധിക്കും.തിരുവനന്തപുരം  ടെക്‌നോപാര്‍ക്കിലെ സ്പാര്‍ക്‌നോവ പ്രൈവറ്റ് ലിമിറ്റഡാണ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന് പിന്നില്‍. മൂന്നാഴ്‌ചകൊണ്ടാണ്‌ വെബ്‌സൈറ്റ്‌ രൂപകല്‍പ്പന ചെയ്‌തത്‌.

ഈ ആപ്ലിക്കേഷന്‍ വഴി വാവ സുരേഷ് ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയാനും സേവനം ആവശ്യപ്പെടുകയും ഒപ്പം ആവശ്യപ്പെടുന്ന പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള വഴി അറിയിക്കുകയും ചെയ്യാം. അഡ്മിനായിരിക്കും ഗൂഗിള്‍ മാപ്പ് വഴി ഏറ്റവും എളുപ്പമുള്ള വഴി തിരഞ്ഞെടുക്കുന്നതിന് വാവ സുരേഷിനെ സഹായിക്കുക.കിംഗ് കോബ്ര എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡ് ആപ് സ്‌റ്റോര്‍ ആയ ഗൂഗിള്‍ പ്ലേയില്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും. അതിലൂടെ നിങ്ങള്‍ക്ക് എവിടെ നിന്നുകൊണ്ടും വാവ സുരേഷിനെ മൊബൈല്‍ വഴി കണ്ടെത്താനാകും. പാമ്പുകളുടെ ചിത്രം എടുത്തും അയച്ചുകൊടുക്കാനാകും ഇതിനൊപ്പം ചിത്രമില്ലാതെ സന്ദേശം അയക്കാനും ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്.ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലെങ്കില്‍ വാവ സുരേഷിനെ ഫോണ്‍ ചെയ്യാനുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്. സൗജന്യമായാണ് സ്പാര്‍ക്‌നോവ ഈ ആപ്ലിക്കേഷന്‍ വാവ സുരേഷിന് നിര്‍മ്മിച്ചു നല്‍കിയത്. കിംഗ് കോബ്ര വഴി ലഭിക്കുന്ന പരസ്യവരുമാനം വാവ സുരേഷ് വഴിയുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുക.

vava suresh

vava suresh

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News