Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:12 pm

Menu

Published on November 5, 2013 at 12:53 pm

ലാവലിന്‍ കേസില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കി

vijayan-dropped-from-list-of-accused-in-lavalin-case

തിരുവനന്തപുരം:കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച എസ്.എന്‍.സി ലാവലിന്‍ കേസിന്‍െറ പ്രതിപ്പട്ടികയില്‍ നിന്ന് മുന്‍ വൈദ്യുതി മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ ഒഴിവാക്കി. മറ്റ് അഞ്ച് പ്രതികളെയും കൂടി പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കി.വിധി എന്തു തന്നെയായാലും സിപിഎമ്മിനും പിണറായി വിജയനും നിര്‍ണായകമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പിണറായി വിജയന് പുറമെ മുന്‍ ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്,കെ എസ് ഇ ബി മുന്‍ ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മേനോന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിന്‍ മേലാണ് വിധി.കേസ് അന്വേഷിച്ച സി.ബി.ഐ സംഘത്തിന് പ്രതികള്‍ക്കെതിരായ ഗൂഢാലോചന തെളിയിക്കാനായില്ളെന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ളെന്നും കോടതി നിരീക്ഷിച്ചു.കോണ്‍ഗ്രസ് നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ ജി. കാര്‍ത്തികേയനെ പ്രതിയാക്കണമെന്ന സി.ബി.ഐ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.
കേസില്‍ അഴിമതി തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല.കുറ്റാരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോടതി വിലയിരുത്തി.കുറ്റപത്രത്തില്‍ പാളിച്ചകളുണ്ടെന്ന് കോടതി പറഞ്ഞു.കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അഴിമതി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.ഇതുകൊണ്ട് തന്നെ സിബിഐയുടെ കുറ്റ പത്രം നിലനില്‍ക്കില്ല.കോടതി വിധിയെ സിപിഎം കേന്ദ്ര നേതൃത്വം സ്വാഗതം ചെയ്തു.ലാവലിന്‍ കേസില്‍ പാര്‍ട്ടിക്ക് എതിരായ നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ആദ്യ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ കേസില്‍ കുറ്റവിമുക്തനാകുമെന്ന് സി.പി.എം നേതൃത്വം പ്രതീക്ഷ പുലര്‍ത്തിയിരുന്നു.കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി പള്ളിവാസല്‍, ചെങ്കുളം,പന്നിയാര്‍ ജലവൈദ്യുതിപദ്ധതികളുടെ നവീകരണ കരാര്‍ ഒപ്പ് വെച്ചതില്‍ സി.എ.ജി ക്രമക്കേട് കണ്ടത്തെിയതാണ് കേസിന്‍െറ തുടക്കം. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെ അന്തിമ കരാറില്‍ ഒപ്പ് വെച്ച ഇടപാടില്‍ ഖജനാവിന് കോടികള്‍ ചോര്‍ന്നുവെന്നായിരുന്നു സി.എ.ജി നിഗമനം.തുടര്‍ന്ന് 2007 ജനുവരി 16ന് സി.ബി.ഐക്ക് വിട്ട കേസില്‍ 2009 ജനുവരിയിലാണ് പിണറായി വിജയനെ പ്രതി ചേര്‍ത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ, ലാവലിന്‍ ഇടപാടില്‍ പിണറായി നേരിട്ട് പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് കണ്ടത്തെിയിരുന്നു.തുടര്‍ന്ന് ഏഴാം പ്രതിയായ തന്‍െറ പേര് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിലാണ് പിണറായി വിടുതല്‍ ഹർജി നല്‍കിയത്.
ലാവ്‌ലിനില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും അത്തരത്തില്‍ യാതൊരു തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ലാവ്‌ലിന്‍ കേസില്‍ സിബിഐ കുറ്റപത്രത്തില്‍ ന്യൂനതയുണ്ടെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു.ഇടതു സര്‍ക്കാര്‍ നിയോഗിച്ച ഇ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിശ്വാസയോഗ്യതയെകുറിച്ചും പിണറായിയുടെ അഭിഭാഷകന്‍ എംകെ ദാമോദരന്‍ ചോദ്യം ചെയ്തിരുന്നു.ലാവ്‌ലിന്‍ ഇടപാടില്‍ പിണറായിക്ക് പങ്കുണ്ടെന്ന് നിര്‍ണായക തെളിവുകള്‍ ഉണ്ടെന്ന് കോടതിയില്‍ സിബിഐയും വാദിച്ചിരുന്നു. പിണറായിക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ കമ്പിനിയുമായി ഒത്തു കളിച്ചു. കൂടാതെ ലാവ്‌ലിന്‍ കമ്പിനി വാഗ്ദാനം ചെയ്തിരുന്ന മലബാര്‍ ക്യാന്‍സര്‍ കമ്പിനി നേടിയെടുക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചില്ലെന്നും സിബിഐ കേടതിയില്‍ വാദിച്ചു എന്നാല്‍ കേസ് പരിഗണിച്ച വേളയില്‍ കോടതി നടത്തിയ പല പരാമര്‍ശങ്ങളും പിണറായിയ്ക്ക് അനുകൂലമായിരുന്നു. ലാവ്‌ലിന്‍ കേസിലെ ഏഴ് പ്രതികളില്‍ ആറ് പേരെയും വെറുതെ വിട്ടതോടെ ലാവ്‌ലിന്‍ കേസ് ഇല്ലാതായെന്ന് തന്നെ പറയാം.

Loading...

Leave a Reply

Your email address will not be published.

More News