Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:29 am

Menu

Published on October 6, 2014 at 10:32 am

ക്യാൻസറിനെ പ്രതിരോധിക്കാൻ ചില മാർഗ്ഗങ്ങൾ……!!!

ways-to-prevent-cancer

ക്യാന്‍സര്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്നതിന്‍റെ യഥാര്‍ത്ഥ കാരണങ്ങളെപ്പറ്റി വൈദ്യശാസ്ത്രത്തിന് പൂര്‍ണമായി ഇന്നേവരെ ഒരു നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കണക്കിലെടുത്താൽ അത് ഏകദേശം മുപ്പത് ലക്ഷത്തിലധികം വരും. വെറുതെ ഒരു രസത്തിന് തുടങ്ങുന്ന ശീലങ്ങള്‍ നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ തകര്‍ക്കുന്നവയായിരിക്കാം. ഉദാഹരണമായി പുകവലിയും പായ്ക്കറ്റില്‍ ലഭിക്കുന്ന ഗുഡ്ക്ക, ലഹരി വസ്തുക്കള്‍, മദ്യം. ആദ്യം തമാശക്ക് തുടങ്ങും. പിന്നീട് ശീലമാകും.പിന്നീട് ഇത് വളർന്ന് പല രോഗങ്ങൾക്കും കാരണമാകുന്നു.ഇവയുടെ അമിത ഉപയോഗം വായിലെ ക്യാൻസറിന് വരെ കാരണമാകുന്നു.ക്യാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇത് ആർക്ക് എപ്പോൾ വരുമെന്ന് നിശ്ചയിക്കാൻ യാതൊരു സംവിധാനവും ഇത് വരെ കണ്ടെത്തിയിട്ടില്ല.അൽപം ശ്രദ്ധിച്ചാൽ ക്യാൻസറിനെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും.അത്തരം ചില മാർഗ്ഗങ്ങളാണ് ചുവടെ കൊടുത്തിട്ടുള്ളത്.


1.ഭക്ഷ്യ വസ്തുക്കൾ ഫംഗസ് ബാധ വരാതെ സൂക്ഷിക്കുക.

Moldy-Bread

2.പഞ്ചസാര, ഉപ്പ് എന്നിവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക.

salt-sugar

3.ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക.

micronutrients-bw

4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക.

Supreme_pizza

5.പച്ചക്കറികളും പഴങ്ങളും നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

bigstock-Heart-of-fruits-and-vegetables

6.പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.

breast-cancer

7.തൊലികളഞ്ഞ കോഴിയിറച്ചിയും മത്സ്യവും ഉപയോഗിക്കുക. കരിഞ്ഞ ഭക്ഷണങ്ങൾ തീർത്തും ഒഴിവാക്കുക.

tandoori-chicken-2

8. ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.

fat-lean_medium

9.പതിവായി വ്യായാമം ചെയ്യുക.

Lower-Back-Pain-Exercises

10.ചായ, പ്രത്യേകിച്ച് ഗ്രീന്‍ ടീ ക്യാന്‍സര്‍ തടയാന്‍ സഹായികമായ ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.

greentea3

11.ട്യൂമറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാനുള്ള ശക്തി കൂണിനുണ്ട്. ഇവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്നു.

mushroom

12.വലിയൊരുവിഭാഗം ആളുകള്‍ ക്യാന്‍സറിന് ഇരയായി മാറുന്നത് അമിതമായ സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെയാണ്. തുറന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന അളവില്‍ സൂര്യപ്രകാശമേല്‍ക്കേണ്ടി വരുന്നവര്‍ അതിനെതിരെ മുന്‍കരുതലെടുക്കാന്‍ ശ്രദ്ധിക്കുക.

man-sunlight

13.ക്യാന്‍സര്‍ പാരമ്പര്യമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അത് മനസിലാക്കി വേണ്ടുന്ന മുന്‍കരുതലുകളെടുക്കണം.

1013361.large

14.സ്ത്രീകളിലെ സ്തനാര്‍ബുദവും, കരളിലെ ക്യാന്‍സറിനും ഇടയാക്കുന്നതാണ് ഗര്‍ഭനിരോധന ഗുളികകള്‍. അണ്ഡവിസര്‍ജ്ജനത്തെ തടയുന്ന ഈസ്ട്രജന്‍, പ്രൊജെസ്റ്റിന്‍ എന്നിവ അടങ്ങിയ ഈ ഗുളികകള്‍ ആരോഗ്യത്തിന് ദോഷകരമാണ്.

pill

15.ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് വയറിലെ ക്യാന്‍സറിന് ഇടയാക്കും. ഉപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് വഴി ഇതിനുള്ള സാധ്യത കുറയ്ക്കാം.

Eat Less Salt

Loading...

Leave a Reply

Your email address will not be published.

More News