Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:50 am

Menu

Published on January 6, 2018 at 5:57 pm

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?(ജനുവരി 7 മുതൽ ജനുവരി 13 വരെ)

weekly-horoscope-predictions

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)
തീർത്ഥാടനം, ക്ഷേത്രദർശനം എന്നിവയ്ക്കുള്ള അവസരം ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. വിദേശത്തുള്ളവർക്ക് പലവിധ നേട്ടങ്ങളും ഉണ്ടാകും. സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കും. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. ശത്രുഭയം അനുഭവപ്പെടും. മാതാപിതാക്കള്‍ക്ക് അസുഖം വരാൻ സാധ്യതയുണ്ട്. ചെലവ് വർദ്ധിക്കും.

ഇടവക്കൂറ് (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)
പൊതുമേഖലാരംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. കാർഷിക വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും.ഈ ആഴ്ച പൊതുവെ ധനഐശ്വര്യത്തിന്റെയും മാനസികസന്തോഷത്തിന്റെയും സമയമാണ് ഈ കൂറുകാർക്ക്. പ്രേമസാഫല്യത്തിന് സാധ്യതയുണ്ട്. പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ധാരാളം സമ്പാദിക്കുമെങ്കിലും ബഹുമതി ലഭിക്കാൻ സാധ്യത കുറവാണ്.

മിഥുനക്കൂറ് (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)
കാർഷിക വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. പഠനകാര്യത്തിൽ കൂടുതൽ താത്പര്യം കാണിക്കും. ധനാഭിവൃദ്ധിയും മാനസിക സന്തോഷവും ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്താൻ സാധിക്കും. ഉദരസംബന്ധമായി രോഗങ്ങൾ വരാൻ സാധ്യത കാണുന്നു. അപ്രതീക്ഷിതമായി മാനസികവൈഷമ്യം ഉണ്ടാകാനിടയുണ്ട്. കുട്ടികൾക്ക് ഉദരസംബന്ധമായും കഫ സംബന്ധമായും രോഗം വരാൻ സാധ്യതയുണ്ട്.

കർക്കടകക്കൂറ് (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)
സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. റിയൽഎസ്റ്റേറ്റ് നടത്തുന്നവർക്ക് പ്രതീക്ഷിച്ചപോലെ തൊഴിൽ നടക്കാവുന്നതാണ്. മാതാവിനും ഗുരുക്കൾക്കും അനുകൂല സമയമാണ്. പൊതുമേഖലാരംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനിടയുണ്ട്. സന്താനങ്ങളുടെ വിവാഹം ഉറപ്പിക്കാൻ സാധ്യതയുണ്ട്. പുതിയ ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയമാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)
ഈ കൂറുകാർക്ക് ഈ ആഴ്ച പലവിധ നന്മകൾ പ്രതീക്ഷിക്കാവുന്നതാണ്. പെൺസന്താനങ്ങൾക്ക് വിവാഹം നടക്കുക, ഉദ്യോഗം ലഭിക്കുക, നൃത്തം, സംഗീതം, മറ്റുകലകളിൽ പ്രശസ്തി എന്നിവ പ്രതീക്ഷിക്കാം. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമാണ്. ബുദ്ധികൂർമ്മതയും പഠനതാൽപര്യവും ഉണ്ടാകും. സന്താനലബ്ധിക്കുള്ള സമയമായി കാണുന്നു.

കന്നിക്കൂറ് (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)
അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ ചെയ്യുന്നവർക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. വാഹനം വാങ്ങുന്നതിനും ഗൃഹ നിർമ്മാണത്തിനും അനുയോജ്യ സമയമാണ്. വിദ്യാർത്ഥികൾ നല്ല മാർക്കോട് കൂടി വിജയിക്കും. സുഖമായ ജീവിതസൗകര്യം ലഭ്യമാകും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് നല്ല സമയമാണ്. ശത്രുക്കൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

തുലാക്കൂറ് (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)
എല്ലാ പ്രവൃത്തികളും സമർത്ഥമായി ചെയ്തു തീർക്കും. വിദ്യാഭ്യാസ പുരോഗമനത്തിനുള്ള സമയമാണ്. ധനാഭിവൃദ്ധിക്കും പുത്രഭാഗ്യലബ്ധിക്കും സാധ്യതയുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് നല്ല സമയമാണ്. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും അന്യർക്ക് സംതൃപ്തി ലഭിക്കില്ല. വ്യാപാര കാർഷിക മേഖലയിലും വരുമാനം വന്നുചേരും.

വൃശ്ചികക്കൂറ് (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)
എല്ലാ മേഖലകളിലും വിജയസാധ്യതയുടെ സമയമാണ്. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്കും വിജയസാധ്യത കാണുന്നു. സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചലാഭം ഉണ്ടാകും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരാനിടയുണ്ട്.സുഹൃത്തുക്കളാൽ ധനനഷ്ടം വന്നുചേരും. വാക്ചാതുര്യത്താൽ എല്ലാവർക്കും പ്രിയമുള്ളവരാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)
വ്യാപാരമേഖലയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കും. അന്യരാൽ പ്രശംസിക്കപ്പെടും.സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് അത് ലഭിക്കാനുള്ള സാധ്യതയുണ്ട്. കൈകാലുകൾക്ക് വേദന, സന്ധിവേദനഎന്നിവ അനുഭവപ്പെട്ടേക്കാം. നൃത്തം, സംഗീതം അഭ്യസിക്കാവുന്നതാണ്. ആത്മാർത്ഥതയുള്ള സ്ത്രീസൗഹൃദബന്ധം പുലർത്തും.

മകരക്കൂറ് (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)
ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കുക മൂലം വ്യാപാര, തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. വരുമാനം വർദ്ധിക്കും. പ്രശംസനീയരാൽ പ്രശംസിക്കപ്പെടുകയും മാതാപിതാക്കളെ പ്രശംസിക്കുകയും ചെയ്യും. പട്ടാളത്തിലോ പോലിസിലോ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്.സഹോദരങ്ങൾക്ക് നല്ല സമയമല്ല. അവർ മൂലം മാനസിക വിഷമതകൾ വന്നുചേരാനിടയുണ്ട്. നൃത്തസംഗീത മത്സരങ്ങളില്‍ വിജയസാധ്യത കാണുന്നു.

കുംഭക്കൂറ് (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)
കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കും. സത്യസന്ധമായ പ്രവൃത്തിയാൽ എല്ലാവർക്കും പ്രിയമുള്ളവരാകും. പൊതുമേഖലാരംഗത്തും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കും. കാർഷിക മേഖലയിൽ പുഷ്ടിപ്പെടുന്നതാണ്. നവദമ്പതികൾക്ക് സന്താനഭാഗ്യത്തിന്റെ സമയമാണ്. അന്യരാൽ അസൂയപ്പെടുന്ന അളവിൽ തൊഴിൽ അഭിവൃദ്ധിയുണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം വന്നുചേരും.

മീനക്കൂറ് (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)
വിദ്യാർത്ഥികൾ ഉന്നതമാർക്കോടെ വിജയിക്കും. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് അത് ലഭിക്കാനുള്ള സാധ്യതയുണ്ട്. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് അത് ലഭ്യമാകും. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് വിജയകരമായി ചെയ്തു തീർക്കും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകാനുള്ള സാധ്യതയുണ്ട്. സന്താനഭാഗ്യം പ്രതീക്ഷിക്കാം.

Loading...

Leave a Reply

Your email address will not be published.

More News