Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 12, 2024 10:43 am

Menu

Published on May 31, 2013 at 5:54 am

കനകക്ക് എന്താണ് സംഭവിച്ചത്…???

what-happened-to-tamil-actress-kanaka

കനകക്ക് എന്താണ് സംഭവിച്ചത്…???

ഓർമയുണ്ടോ കനകയെ…?? ഗോഡ്ഫാദർ എന്ന സിനിമയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ നടിയാണ് കനക. നീണ്ട കണ്ണുകളുള്ള സുന്ദരി..!!! നമുക്കിടയിൽ നിന്നും എപ്പോളോ അവർ മാഞ്ഞു പോയി.
“കരകത്കാരന്‍” എന്ന സൂപ്പർ ഹിറ്റ്‌ തമിഴ് സിനിമയിലൂടെ സിനിമാ ലോകത്തേക്ക് വന്ന നടിയാണ് കനക. മൂന്ന് ഭാഷകളിലായി എണ്പ?തിലദികം സിനിമകൾ അവർ ചെയ്തു. പഴയകാല നടിയായ ദേവികയുടെ ഏക മകളാണ് കനക.

കാലം ഒരുപാട് മാറി, ഇപ്പോളത്തെ കനകയെ കണ്ട് സിനിമാ ലോകം പോലും ഞെട്ടിയിരിക്കുകയാണ്. ആ തിളങ്ങുന്ന നീണ്ട മിഴികൾ പാടെ മഞ്ഞുപോയിരിക്കുന്നു. മുഖത്താണെങ്കിൽ വിഷാദം മാത്രം. അലക്ഷ്യമായ വസ്ത്ര ദാരണം മുടി ഒട്ടും തന്നെ ഇല്ല. ഇതു കനക അല്ല എന്നു പോലും പലരും പറഞ്ഞു. അമ്മയുടെ വേർപാടിനു ശേഷമുള്ള ഏകാന്തതയാണ് കനകയെ ഇങ്ങനെ ആക്കിയത്.

ഒരു പത്രസമ്മേളനത്തിൽ കനക വെളിപ്പെടുത്തിയ കാര്യങ്ങൾ എല്ലാവരെയും ഞെട്ടിച്ചിരുന്നു. കനക വെളിപ്പെടുത്തിയത് ഇങ്ങനെ….”അമ്മയുടെ മരണശേഷം ഞാന്‍ തീർത്തും ഏകയായി, എനിക്ക് അതിനോട് ഒട്ടും തന്നെ പൊരുത്തപ്പെടാന്‍ സാധിച്ചില്ല. അതിനിടെ ഞാന്‍ അമുദ എന്ന സ്ത്രീയെ പരിചയപ്പെട്ടു. അവര്‍ എനിക്ക് അമ്മയുടെ ആത്മാവുമായി സംസാരിക്കാന്‍ അവസരം ഒരുക്കി. പിന്നീട് അമുദ വഴി കാലിഫോർണിയയിൽ മെക്കാനിക്കൽ എഞ്ചിനിയർ ആയ മുത്തുകുമാറിനെ പരിചയപെടുകയും, അയാളെ വിവാഹം കഴിക്കുകയും ചെയ്തു. പക്ഷെ വിവാഹം കഴിഞ്ഞു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ മുത്തു കുമാറിനെ കാണാതെ ആയി പിന്നീട് ഇതു വരെ അയാളെ കണ്ടിട്ടില്ല…” സിനിമയിലെ ചിലർ തന്നെ ആണ് തന്റെ് ഭർത്താവിനെ ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നും കനക കുറ്റപ്പെടുത്തി.

പക്ഷെ കനകയുടെ അച്ഛൻ ദേവദാസ് പറയുന്നത് വേറെ ഒരു കഥ യാണ്. തന്റെർ മകൾക്ക് മാനസികമായി സുഖമില്ല എന്നും കനക ഇതു വരെ കല്യാണം കഴിച്ചിട്ടില്ല എന്നും ദേവദാസ് പറയുന്നു.

എന്തു തന്നെ ആയാലും കനക എന്ന പ്രതിഭയെ ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം നമുക്ക് നഷ്ട്ടമായി കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം.

Loading...

Leave a Reply

Your email address will not be published.

More News