Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:37 am

Menu

Published on August 17, 2017 at 11:12 am

ബ്ലൂ വെയിൽ ഗെയിം; സംഭവങ്ങളും വസ്തുതകളും

what-is-blue-whale-game-how-blue-whale-game-effects-history-of-blue-whale-game

വാർത്തകളിൽ കുപ്രസിദ്ധി നേടി നിറയുകയാണല്ലോ ബ്ലൂ വെയിൽ ഗെയിം. എന്താണ് ബ്ലൂ വെയിൽ ഗെയിം.. എങ്ങനെ ഇത് ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നു.. എവിടെയാണ് ഈ ഗെയിം ആദ്യമായി തുടങ്ങിയത്.. എന്തൊക്കെ കാര്യങ്ങൾ നമ്മൾ ഇതിൽ ശ്രദ്ധിക്കേണ്ടതുണ്ട് തുടങ്ങി ഒരുപാട് സംശയങ്ങൾ പലർക്കുമുണ്ടാവുമല്ലോ. ഒരു ചെറിയ അന്വേഷണം.

തുടക്കവും വളർച്ചയും

2013 ൽ റഷ്യയിലാണ് ഈ ആളെക്കൊല്ലി ഗെയിം തുടങ്ങിയയത്. VKontakte എന്നൊരു സോഷ്യൽ കമ്മ്യൂണിറ്റിയുടെ  ‘F57’ എന്നൊരു ഡെത്ത്  ഗ്രൂപ് ആണ് ഇതിനു തുടക്കമിട്ടത്. അങ്ങനെ ഈ കളി കാരണമുള്ള ആദ്യത്തെ ആത്മഹത്യ 2015ൽ സംഭവിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ ഫിലിപ്പ് ബുദൈകിൻ എന്നൊരു സൈകോളജി വിദ്യാർത്ഥി താനാണ് ഈ ഗെയിം കണ്ടുപിടിച്ചത് എന്ന വാദവുമായി രംഗത്തു വന്നു. സമൂഹത്തിനു ആവശ്യമില്ലാത്ത ഇത്തരം ഒരു വിലയും അർഹിക്കാത്ത ആളുകളെ ഇല്ലായ്മ ചെയ്യുക എന്നതാണ് തന്റെ ഈ ഗെയിം കൊണ്ടുള്ള ലക്‌ഷ്യം എന്നും അയാൾ പറയുകയുണ്ടായി.

2016ൽ ആണ് ഈ ഗെയിം റഷ്യൻ അതിർത്തികൾ കടന്നു ലോകം മുഴുവൻ കുപ്രസിദ്ധി ആർജിക്കാൻ തുടങ്ങിയത്. അതിനു കാരണമാവട്ടെ, ഒരു പത്രപ്രവർത്തകൻ തന്റെ ഒരു ലേഖനത്തിൽ റഷ്യയിൽ നടന്ന ഒരുപാട് മറ്റ് ആത്മഹത്യകളെ ഈ ഗെയിമുമായി ചേർത്ത് പറഞ്ഞതും. അങ്ങനെ റഷ്യ മൊത്തം യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് കൗമാരക്കാർക്കിടയിൽ ഒരു പേടിയും അതേ സമയം ഈ കളിയോടുള്ള ഒരു ജിജ്ഞാസയും ഉണ്ടാക്കിയെടുക്കുന്നതിൽ ഈ ലേഖനം വിജയം കണ്ടു. തുടർന്ന് അത് വളരെ പെട്ടെന്ന് തന്നെ ലോകം മൊത്തം പടർന്നു പിടിക്കുകയായിരുന്നു.

കൗമാരക്കാർക്കിടയിൽ വലിയ തോതിലുള്ള ചലനങ്ങൾ ഈ ഗെയിം സൃഷ്ട്ടിക്കുകയുണ്ടായി. റഷ്യയിൽ മാത്രം 16 പെൺകുട്ടികൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പിന്നീട് ആത്മഹത്യ ചെയ്യുകയുണ്ടായി. ഈ ആത്മഹത്യകളും അതോടൊപ്പം ലോകശ്രദ്ധ മുഴുവൻ ഈ ബ്ലൂ വെയിൽ ഗെയിം ശ്രദ്ധ നേടാൻ ഇടയാകുകയും ചെയ്തതിന്റെ ഉത്തരവാദിയായ ഫിലിപ്പ് ബുദൈകിനെ പിന്നീട് അറസ്റ്റ് ചെയ്യുകയുണ്ടായി. അതേസമയം കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ലോകമൊത്തം ഒരുപാട് കൗമാരക്കാരുടെ ആത്മഹത്യക്ക് ഇടയാക്കികൊണ്ടു ബ്ലൂ വെയിൽ ശ്രദ്ധനേടാൻ തുടങ്ങി.

എന്താണ് ഗെയിം

കളിക്കുന്നവനും കളി നടത്തുന്ന അഡ്മിനും ഇടയിലുള്ള ബന്ധത്തിലൂടെയാണ് കളിയുടെ ഓരോ ഘട്ടവും കടന്നുപോകുക. 50 ദിവസം കൊണ്ടാണ് ഈ കളി പൂർത്തിയാക്കേണ്ടത്. ഓരോ ദിവസും ഓരോ ടാസ്കുകൾ തരും. പലതും പല തരത്തിലുള്ള ടാസ്കുകൾ ആയിരിക്കും.

സൂചി എടുത്തു കയ്യിലോ കാലിലോ കുത്തി മുറിവേൽപ്പിക്കുക, രഹസ്യ സ്വഭാവമുള്ള ടാസ്കുകൾ, അതിരാവിലെ  എഴുന്നേൽക്കുക, ശാരീരികമായി തനിക്ക് ഒരിക്കലും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ ചെയ്യുക, ചെയ്തവയുടെ വീഡിയോ എടുത്തു വെക്കുക, അങ്ങനെ തുടങ്ങി ഒരുപാട് ടാസ്കുകൾക്കൊടുവിൽ അവസാനം 50 ദിവസം പൂർത്തിയാകുമ്പോൾ ഗെയിം കളിക്കാരനോട് ആത്മഹത്യ ചെയ്യാനും പറയും.

ഏതൊക്കെ രാജ്യങ്ങളിൽ

അർജന്റീന, ബസിൽ, ബൾഗേറിയ, ചിലി, ചൈന, കൊളംബിയ, ജോർജിയ, ഇറ്റലി, കെനിയ, പരാഗുവേ, പോർച്ചുഗൽ, റഷ്യ, സൗദി അറേബ്യ, സെർബിയ, സ്പെയിൻ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ പല ആത്മഹത്യകളും ഈ ഗെയിമിലേക്ക് ബന്ധപ്പെട്ടു വരുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിൽ ബ്രസീൽ, ഇന്ത്യ, റഷ്യ, ഇറ്റലി, എന്നിവിടങ്ങളിലാണ് കൂടുതൽ ആത്മഹത്യകൾ നടന്നിട്ടുള്ളത്. ഇപ്പോഴിതാ നമ്മുടെ കേരളത്തിലും ഇതിന്റെ അലയടികൾ നമ്മൾ കേട്ടു തുടങ്ങിയിരിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാനസികമായി ശക്തി കുറഞ്ഞവരെയാണ് ഇ ഗെയിം ലക്‌ഷ്യം വെയ്ക്കുന്നത്. പക്ഷെ ആളുകൾക്കിടയിൽ നേരത്തെ പറഞ്ഞ പോലെ അനാവശ്യമായി ഭീതി പരത്തുകയാണ് ഗെയിം ചെയ്യുന്നത്. നിലവിൽ നടന്ന പല ആത്മഹത്യകളും ഈ ഗെയിം സംബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിക്കപ്പെട്ടതും ഗെയിമിന്റെ വളർച്ചക്ക് കാരണമായി.

നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ നടന്ന സംഭവങ്ങൾ എടുത്തു നോക്കൂ.. പ്രത്യേകിച്ച് സ്ഥിരീകരണം ഒന്നും തന്നെയില്ലാതെ ചില സംഭവങ്ങൾ. ചിലത് സത്യമാവാം. പക്ഷെ അതിനോട് ചേർത്ത് മറ്റു ആത്മഹത്യകൾ കൂടെ വരുന്നതോടെ കൂടുതൽ ആളുകൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. ഒന്ന് കളിച്ചുനോക്കിയാലോ എന്ന ധാരണ ചിലരിലെങ്കിലും വരുന്നു. വലിയ ധൈര്യത്തിൽ കളിക്കാൻ തുടങ്ങുന്ന ഇത്തരം ആളുകളുടെ മനസ്സിൽ കുടിയേറിയ അനാവശ്യ ചിന്തകളും തോന്നലുകളും അവരെ ഈ കളിയോട് അടിമപ്പെട്ട്  ആത്മഹത്യയിൽ എത്തിക്കുകയും ചെയ്യുന്നു.

കഴിവതും ഈ സംഭവങ്ങളുടെ വാസ്തവം മനസ്സിലാക്കുക. തെറ്റായ പ്രചരണങ്ങൾ ഒഴിവാക്കുക. മാനസികമായി കരുത്താർജിക്കുക. ഇത്തരം അനാവശ്യ കാര്യങ്ങളിലേക്ക് മനസ്സ് വലിച്ചിഴക്കാതിരിക്കുക. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട ഗെയിം ലിങ്കുകളും മറ്റും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഓർഡർ ഇറക്കിയത് ഈ സമയത്ത് തീർത്തും സ്വാഗതാര്ഹവുമാണ്.

Loading...

Leave a Reply

Your email address will not be published.

More News