Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമ വലിയൊരു കച്ചവട മേഖലയാണ്. വിപണിയും മുടക്കുമുതലും വലുതാകും തോറും എങ്ങനെയും കൂടുതല്‍ ലാഭം കൊയ്യാനാകും നിര്‍മാതാവ് ശ്രമിക്കുക. അല്‍പ വസ്ത്ര ധാരിയായ നായികയും ഗാനങ്ങളുമുണ്ടെങ്കില്‍ പുരുഷന്മാര്‍ തിയറ്ററുകളില്‍ ഇടിച്ചു കയറുമെന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ട്. അത് ചിലപ്പോഴൊക്കെ സത്യമാകാറുമുണ്ട്. അന്യ ഭാഷകളെ സംബന്ധിച്ചു ഇതൊന്നും പുതുമയുള്ള വാര്‍ത്തകളല്ല. അവിടെ നായികമാരുടെ ഗ്ലാമര്‍ പ്രദര്‍ശനം സിനിമയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്.
നിവേദ്യം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരി ആയി മാറിക്കഴിഞ്ഞ ഒരു നടിയാണ് ഭാമ. നിരവധി സിനിമകളില്‍ നാടന്‍ പെണ്ണിന്‍റെ വേഷം ചെയ്തിട്ടുള്ള ഭാമ , ഗ്ലാമര്‍ വേഷങ്ങളോടുള്ള തന്‍റെ അപ്രിയം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്തിടെ കന്നഡയില്‍ സജീവമായ ഭാമ ഏറ്റവും പുതിയ ചിത്രമായ ഓട്ടോ രാജയില്‍ പരിധി വിട്ടഭിനയിച്ചുവെന്ന ഗോസിപ്പുകൾ പരന്നു . വേഷങ്ങള്‍ക്ക് വേണ്ടി തുണി കുറയ്ക്കുന്നവരുടെ പട്ടികയിലേക്ക് ഒരു കാലത്ത് മലയാളികളുടെ മനസിലെ നിവേദ്യമായിരുന്ന ഭാമയും കയറുന്നുവോ? എന്നായിരുന്നു പലുരുടെയും അഭിപ്രായം എന്നാൽ ഇതിനെതിരെ ഭാമ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു
“എല്ലാവരും പറയുന്നത് ഭാമ അതിരുവിടുന്നുവെന്നാണ്. പക്ഷേ എന്റെ അതിരുകളെക്കുറിച്ച് ഞാന്‍ തീര്‍ത്തും ബോധവതിയാണ്, ഞാനത് ലംഘിച്ചിട്ടുമില്ല. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് എനിയ്ക്കറിയാം. വെറും കമന്റുകള്‍ കണ്ട് വിഷമിച്ച് എന്റെ നയം ഞാന്‍ മാറ്റാനുദ്ദേശിച്ചിട്ടില്ല. എന്നാല്‍ നല്ല വിമര്‍ശനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഞാന്‍ ശ്രമിയ്ക്കുന്നമുണ്ട്, വെറുതേയുള്ള വിമര്‍ശനങ്ങള്‍ ഞാന്‍ തള്ളിക്കളയുകയാണ് ചെയ്യുന്നത്.”
എന്നാൽ ഇതിനെതിരെയും വന്‍ വിമര്‍ശനം ഭാമയ്ക്ക് എതിരെ വന്നു. ഒടുവിൽ ഓട്ടോ രാജയില്‍ ഐറ്റം സോങ്ങ് ചെയ്തത് തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയൊരു അബദ്ധമായിപ്പോയി.എന്ന് ഭാമ തിരുത്തി പറഞ്ഞു . തന്റെ ആദ്യത്തേതും അവസാനത്തേതും ആയ ഐറ്റം ഡാന്‍സ് ആയിരിക്കും അതെന്നും ഭാമ പറഞ്ഞു.
കേവലം പണത്തിനും പ്രശസ്തിക്കും വേണ്ടി ചിലര്‍ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമ്പോള്‍ ക്ഷതമേക്കുന്നത് നമ്മുടെ പാരമ്പര്യത്തിനാണ്. അടൂരിന്‍റെയും എം.ടിയുടെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയുമൊക്കെ പേരില്‍ രാജ്യം മുഴുവന്‍ അറിയപ്പെട്ടിരുന്ന മലയാളം സിനിമ ഗ്ലാമര്‍ നായികമാരുടെ പേരില്‍ അറിയപ്പെടുമ്പോള്‍ ക്ഷതമേല്‍ക്കുന്നത് സമ്പന്നമായ ഒരു പാരമ്പര്യത്തിനാണ്. ഇവിടെ സിനിമയ്ക്ക് മാത്രമല്ല സ്ത്രീകളില്‍ ചിലരുടെയെങ്കിലും വ്യക്തിത്വത്തിനും കൂടിയാണ് മങ്ങലേല്‍ക്കുന്നത്.
Leave a Reply