Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 12:15 am

Menu

Published on February 16, 2015 at 1:47 pm

ഡോ ഷാനവാസിനോട് മന്ത്രി ആര്യാടന്‍ മുഹമ്മദിന് ശത്രുതയോ..?മരണത്തിന് തൊട്ട്മുൻപ് ഷാനാവാസ് നടത്തിയ ശബ്ദ സംഭാഷണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്..!!

why-aryadan-hates-the-deceased-activist-dr-pc-shanavas

മലപ്പുറം : ആദിവാസികള്‍ക്കും നിരാലംബര്‍ക്കും പ്രിയപ്പെട്ട ഡോക്ടറായി മാറിയ ഷാനവാസ്  പിസി യുടെ അകാല മരണം സോഷ്യൽ മീഡിയയിലാകെ  ചർച്ചയായിരിക്കുകയാണ്. മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരികരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പുകള് വിരൽ  ചൂണ്ടുന്നത് ഈ മരണത്തിന്  രാഷ്ട്രീയ നേതാക്കൾക്കും    ഭരണാധികാരികൾക്കും പങ്കുണ്ടെന്നാണ്. തന്റെ സേവനപാതയില്‍ നേരിടേണ്ടി വന്നത് വ്യവസ്ഥിതിയുടെ എതിര്‍പ്പുകളെയായിരുന്നു. മരണത്തിന്റെ അവസാന നിമിഷങ്ങളിലും അദ്ദേഹം ചില മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് വിവരം. ഈ മരണത്തില് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ഒരു വ്യക്തിയെ നിഷ്പ്രയാസം ഇല്ലാതാക്കാന് ചെയ്യേണ്ട ബുദ്ധിപരമായ മാര്‍ഗ്ഗങ്ങളാണ് ആരോഗ്യവകുപ്പ് അധികൃതര് ഷാനവാസിനുമേല്‍ പ്രയോഗിച്ചിരിക്കുന്നത്.  എന്നാൽ തന്റെ സ്ഥലം മാറ്റങ്ങള്‍ക്ക് പിന്നില്‍ ആര്യാടന്‍ മുഹമ്മദിനെ പോലുള്ള രാഷ്ട്രീയ നേതാക്കളുടെ ശത്രുതയാണെന്ന് ഡോ ഷാനവാസ് ആരോപിക്കുന്ന ശബ്ദ രേഖ പുറത്ത് വന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആര്യാടന്റെ പേര് ഷാനവാസ് പരാമര്‍ശിച്ചത്.ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തന്നെയാണ് ആര്യാടന്റെ എതിര്‍പ്പിനെ സംബന്ധിച്ച് പറഞ്ഞതെന്നും ഷാനവാസ് പറയുന്നു. എന്നാല്‍ ആര്യാടന്‍ മുഹമ്മദിന് എന്തുകൊണ്ടാണ് തന്നോട് ദേഷ്യം എന്ന് തനിക്കറിയില്ലെന്നും ഷാവാസ് പറയുന്നു.മലപ്പുറം ഡിഎംഒക്കെതിരേയും പരാമര്‍ശമുണ്ട്. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയ ഉമ്മര്‍ ഫാറൂഖ്, ഷാനവാസിനെ മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറ്റുന്നതിനെ എതിര്‍ത്ത് രേഖാമുലം കത്ത് കൊടുത്തിട്ടുണ്ടെന്നും പറയുന്നു. ഉമ്മര്‍ ഫാറൂഖിന്റെ അനധികൃ വിദേശ യാത്രകള്‍ക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതായിരിക്കാം തനിക്കെതിരെ അദ്ദേഹം തിരിയാന്‍ കാരണം എന്നും ഷാനവാസ് പറയുന്നു. മരണത്തിന് തൊട്ടുമുമ്പുളള ദിനങ്ങളില് അദ്ദേഹം കുറിച്ചിട്ട വരികളിൽ ഹൃദയത്തിനുതാങ്ങാനാവാത്ത ചില വിഷമങ്ങളായിരുന്നു.


fb-post3-300x173

fb-post1-300x140

തന്നെ നിരന്തരം സ്ഥലമാറ്റുന്നതായും സ്ഥലമാറ്റത്തിന്റെ നിയമാനുസൃത മാനദണ്ഡങ്ങള് കാറ്റില് പറത്തിയാണ് മിക്ക സ്ഥലമാറ്റങ്ങളെന്നും അതിനു പിന്നില് രണ്ടു വ്യക്തികള്  പ്രവര്‍ത്തിക്കുന്നതായും ഷാനവാസിന്റെ മുഖപുസ്തകത്തിലെ കുറിപ്പില് വ്യക്തമാണ്.

sha

മലപ്പുറത്തുളള ഡോക്ടര്‍ക്ക് സ്വന്തം നാട്ടില് ഒഴിവുണ്ടായിരിക്കെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും പിന്നീട് മൂന്ന് മാസത്തിനിടെ ശിരുവാണിയിലേക്കും തുടര്‍ച്ചയായി മാറ്റിയതായി അദ്ദേഹം കുറിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിലെ ഡോകടര്‍മാരെ സ്ഥലമാറ്റുമ്പോള് പാലിക്കേണ്ട മാനദണ്ഡങ്ങള് പാലിച്ചില്ലെന്നെത് തന്റെ മനസിനെ വേദനിപ്പിച്ചതായാണ് കുറിപ്പില് മുഖ്യമായും എടുത്തുപറഞ്ഞിരിക്കുന്നത്.ആരോഗ്യവകുപ്പിന്റെ ജീവനക്കാരുടെ സംഘാടന മനശാസ്ത്രം പരാജയപ്പെടുന്നതായാണ് പ്രത്യക്ഷത്തില് ബോദ്ധ്യപ്പെടുക. മൂന്നു കുറിപ്പുകള് വ്യക്തമായി പരിശോധിച്ചാല് അദ്ദേഹത്തിന്റെ മാനസികാവസ്ഥ വായിച്ചെടുക്കാനാവും.

ഈ മരണത്തില് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ഹൃദയം പൊട്ടിയുളള മരണമാണെന്ന് സ്ഥിരീകരിക്കുമ്പോഴും അതിലേക്കു നയിച്ച കാരണങ്ങള് അദ്ദേഹം തന്നെ മുഖപുസ്തകത്തില് കുറിച്ചിട്ടിരിക്കുന്നു. ഒരു വ്യക്തിയെ നിഷ്പ്രയാസം ഇല്ലാതാക്കാന് ചെയ്യേണ്ട ബുദ്ധിപരമായ മാര്‍ഗ്ഗങ്ങളാണ് ആരോഗ്യവകുപ്പ് അധികൃതർ  ഷാനവാസിനുമേല്‍ പ്രയോഗിച്ചിരിക്കുന്നത്.   ഇതിനൊക്കെ എതിരെ നമുക്കും പ്രതികരികണം. അല്ലെങ്കില്‍ ഇനിയും ധാരാളം ഡോക്ടര്‍. ഷാനവാസുമാര്‍ ഹൃദയം പൊട്ടി മരിക്കുന്നത് നമ്മള്‍ കാണേണ്ടി വരും …

fb-post-300x230

Loading...

Leave a Reply

Your email address will not be published.

More News