Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചുവരികയാണ്. ജീവജാലങ്ങളെ മാത്രമല്ല നിങ്ങള്‍ ഉപയോഗിക്കുന്ന വാഹനത്തെയും ഈ കാലാവസ്ഥാ മാറ്റം സാരമായി ബാധിക്കും.
ഇക്കാരണത്താല്‍ തന്നെ വാഹനമേതായാലും അവയുടെ പരിപാലനത്തിനും അതിലുപരി സ്വന്തം സുരക്ഷയ്ക്കുമായി ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങള്‍ വൈകിക്കേണ്ട. വാഹനത്തിന്റെ ചെറുതായുള്ള ഒരു തെന്നല്‍ പോലും വലിയ അപകടത്തിന് വഴിവെക്കുമെന്ന് ഓര്‍ക്കുക.

ഇത്തരത്തില്‍ മഴക്കാലത്ത് ശ്രദ്ധവേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മഴയത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ഘടകങ്ങളിലൊന്നാണ് വൈപ്പര്‍. വാഹനത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന ഘടകവും ഒരുപക്ഷേ വൈപ്പറുകള്‍ തന്നെയാകും.
ഭൂരിഭാഗം കാറുകളുടെയും വൈപ്പറുകളും മാറ്റിവയ്‌ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെരുങ്ങിയും കരഞ്ഞുമൊക്കെയാകും പ്രവര്‍ത്തിക്കുന്നത്. വൈപ്പറുകള്‍ ഉപയോഗശൂന്യമാകാന്‍ ഒരുപാട് ഉപയോഗിക്കണമെന്നൊന്നുമില്ല. ഉപയോഗിച്ചില്ലെങ്കില്‍പ്പോലും റബര്‍ പെട്ടെന്ന് ഉപയോഗശൂന്യമാകും. ഇക്കാരണത്താല്‍ തന്നെ മഴക്കാലമെത്തുമ്പോള്‍ പുതിയ വൈപ്പര്‍ ഇടുന്നതായിരിക്കും നല്ലത്.

മഴക്കാല രാത്രികളിലെ യാത്ര അപകടംപിടിച്ചതു തന്നെയാണ്. ഇക്കാരണത്താല്‍ തന്നെ മഴയ്ക്കു മുന്‍പ് ഹെഡ്ലൈറ്റിന്റെ കാര്യക്ഷമത ഇടയ്‌ക്കൊന്നു പരിശോധിക്കണം. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ഹെഡ്ലൈറ്റ് മാറ്റുന്നതും നന്നായിരിക്കും.
വാഹനത്തിലെ സുപ്രധാനമായ ഘടകമാണ് ടയറുകള്‍. എല്ലാക്കാലത്തും ടയറുകള്‍ക്ക് കാര്യക്ഷമത ആവശ്യമാണ്. മഴയുള്ളപ്പോള്‍ ടയറുകള്‍ നന്നല്ലെങ്കില്‍ വാഹനം തെന്നി നീങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. ബ്രേക്ക് മികച്ച സ്ഥിതിയിലാണെങ്കില്‍പ്പോലും ടയറുകള്‍ മോശമാണെങ്കില്‍ അപകടമുണ്ടാകാം. മഴയ്ക്കു മുമ്പേ ടയറുകള്‍ പരിശോധിക്കുക. തേഞ്ഞു തീരാറായ ടയറാണെങ്കില്‍ മാറ്റിയിടുക. ട്യൂബ് ഉപയോഗിക്കുന്ന ടയറുകളാണെങ്കില്‍ അതില്‍ ഒന്നിലധികം പങ്ചറുകളുണ്ടെങ്കില്‍ അതും മാറ്റുന്നത് നല്ലതാണ്. ഇക്കാലത്ത് ടയര്‍ മര്‍ദ്ദം കൃത്യമാക്കുന്നതും അത്യാവശ്യമാണ് കാരണം അമിതമര്‍ദ്ദമുള്ള ടയറുകള്‍ മഴക്കാലത്ത് അപകടകാരികളായേക്കാം.

നിര്‍ബന്ധമായും ബ്രേക്ക് പരിശോധന നടത്തണം. ലൈനറുകളും പാഡും മോശമാണെങ്കില്‍ മാറുക. റബര്‍ ഘടകങ്ങള്‍ നിര്‍ബന്ധമായും മാറുന്നതും ഫ്‌ളൂയിഡ് ‘ടോപ് അപ് ചെയ്യുന്നതും നല്ലതാണ്. എബിഎസ് ബ്രേക്കുള്ള കാറുകളുടെ ഗുണം അറിയുന്നത് മഴക്കാലത്തായിരിക്കും. ഇവ മറ്റുള്ളവയെക്കാള്‍ മികച്ച ബ്രേക്കിങ് നല്‍കും.
മഴക്കാലത്ത് വാഹനത്തിലെ ഇലക്ട്രിക്കല്‍ പാര്‍ട്ടുകള്‍ക്ക് അതീവ ശ്രദ്ധ ആവശ്യമാണ്. കാരണം ഇവ മഴക്കാലത്ത് പണിമുടക്കാനുള്ള സാധ്യത ഏറെയാണ്. വൈപ്പറും ഹെഡ്ലൈറ്റും തുടങ്ങി പ്രധാനപ്പെട്ട പാര്‍ട്‌സുകള്‍ പണി മുടക്കിയാല്‍ മഴയത്ത് പെട്ടുപോയതു തന്നെ.

വൈപ്പറും പാര്‍ക്ക് ലാംപും ഏതാണ്ട് സ്ഥിരമായിത്തന്നെ ഉപയോഗിക്കേണ്ടിവരുന്ന സമയമായതിനാല്‍ ബാറ്ററി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ക്ക് ജോലിഭാരമേറും. ബാറ്ററി, ഓള്‍ട്ടര്‍നേറ്റര്‍, സ്റ്റാര്‍ട്ടര്‍, ഇന്‍ഡിക്കേറ്റര്‍ ബ്രേക്ക് പാര്‍ക്ക് റിവേഴ്‌സ് ഹെഡ് ലാംപുകള്‍, വയറിങ്, ഹോണ്‍ എന്നിവയെല്ലാം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
Leave a Reply