Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 12:24 pm

Menu

Published on November 22, 2017 at 3:27 pm

റോയല്‍ എന്‍ഫീല്‍ഡിനു പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ക്ലാസിക് 500ന്റെ രൂപമാറ്റവുമായി ‘മാറ്റില്‍ഡ’

royal-enfield-classic-500-matilda-rajputana-customs

ഒരു ഇടവേളയ്ക്ക് ശേഷം രജ്പുതാന കസ്റ്റംസില്‍ നിന്നും പുതിയ കസ്റ്റം ബുള്ളറ്റ് അവതാരം പുറത്തിറങ്ങിയിരിക്കുകയാണ്. ഇത്തവണ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500നെ അപ്പാടെ പൊളിച്ചെഴുതിയാണ് രജ്പുതാന കസ്റ്റംസ് രംഗത്തെത്തിയിരിക്കുന്നത്.

‘മാറ്റില്‍ഡ’ എന്നാണ് ഈ കസ്റ്റം മോട്ടോര്‍സൈക്കിളിന് രജ്പുതാന നല്‍കിയിരിക്കുന്ന പേര്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500ന്റെ റെട്രോമോഡേണ്‍ ബോബര്‍ പരിവേഷമാണ് മാറ്റില്‍ഡ.

മാറ്റില്‍ഡയെ കണ്ടാല്‍ സാക്ഷാല്‍ റോയല്‍ എന്‍ഫീല്‍ഡിന് തന്നെ തിരിച്ചറിയാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്. ക്ലാസിക് 500 ല്‍ രജ്പുതാന കസ്റ്റം നടത്തിയിരിക്കുന്ന കരവിരുത് അത്രമേലാണ്.

മോട്ടോര്‍സൈക്കിളിന്റെ ഹാര്‍ഡ്ടെയില്‍ ലുക്കിന് വേണ്ടി ക്ലാസിക് 500ന്റെ ഫ്രെയിം പൂര്‍ണമായും പൊളിച്ചെഴുതിയിട്ടുണ്ട്. സ്പ്രിങ്ങുകളോട് കൂടിയള്ള കസ്റ്റം സീറ്റാണ് മാറ്റില്‍ഡയ്ക്ക് ലഭിച്ചിട്ടുള്ളതും.

വ്യത്യസ്മാര്‍ന്ന പെയിന്റ് സ്‌കീമിലുള്ള കസ്റ്റം പീനട്ട് ഫ്യൂവല്‍ ടാങ്കാണ് ഇതിലുള്ളത്. മാറ്റില്‍ഡയുടെ ഫെന്‍ഡറുകളിലും ടൂള്‍ബോക്സിലും വരെ രജ്പുതാന കസ്റ്റംസ് കൈകടത്തിയിട്ടുണ്ട്. ക്രോം ബാര്‍-എന്‍ഡ് മിററുകള്‍ മോട്ടോര്‍സൈക്കിളിന്റെ ക്ലാസിക് ടച്ചിന് കരുത്ത് പകരുന്നതാണ്.

മാറ്റില്‍ഡയുടെ എഞ്ചിന് കറുത്ത കളര്‍ സ്‌കീമാണ് രജ്പുതാന കസ്റ്റംസ് നല്‍കിയിരിക്കുന്നത്. കൂടാതെ ഹെഡര്‍ പൈപ്പില്‍ ഹീറ്റ റാപ്പും മാറ്റില്‍ഡയില്‍ ഇടംപിടിച്ചിട്ടുണ്ട്. കോണിക്കല്‍ എയര്‍ ഫില്‍ട്ടറോട് കൂടിയുള്ള ഫ്യൂവല്‍ ഇഞ്ചക്ടറാണ് കസ്റ്റം മോട്ടോര്‍സൈക്കിളിന് ഘടിപ്പിച്ചിരിക്കുന്നത്. 499 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെ പവര്‍ഹൗസ്.

വീതിയേറിയ ടയറുകളാണ് മാറ്റില്‍ഡയുടെ മറ്റൊരു പ്രത്യേകത. കറുത്ത റിമ്മുകളോട് കൂടിയ കസ്റ്റം സ്പോക്ക് വീലുകള്‍ മോട്ടോര്‍സൈക്കിളിന്റെ റെട്രോ ലുക്കിന് കരുത്ത് പകരുന്നു. മാറ്റില്‍ഡയില്‍ റേഡിയല്‍ കാലിപ്പറോട് കൂടിയ ഡിസ്‌ക് ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുമ്പോള്‍, ഡ്രം യൂണിറ്റാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. ഏകദേശം 5.5 ലക്ഷം രൂപയാണ് രജ്പുതാന കസ്റ്റംസ് ഒരുക്കിയ മാറ്റില്‍ഡയുടെ ചെലവ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News