Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:15 am

Menu

Published on April 25, 2013 at 4:52 am

ഇത്തിരി ടെന്‍ഷനും ഒത്തിരി വിനയവുമായി സചിന് പിറന്നാളാഘോഷം

sachin-birthdaycelebration

കൊല്‍ക്കത്ത: 40ാം ജന്മദിനത്തില്‍ കേക്ക് മുറിക്കുമ്പോള്‍ ക്രിക്കറ്റ് പ്രതിഭയുടെ വിനയഭാവത്തിന് തിളക്കം കൂടിയെങ്കിലും മനസ്സില്‍ പിരിമുറുക്കം അനുഭവപ്പെട്ടതായി സചിന്‍ ടെണ്ടുല്‍കര്‍. മുന്‍ സഹതാരം അനില്‍ കുംബ്ളെയുടെ ആശംസവാക്കുകള്‍ ആശ്വാസം പകര്‍ന്നെന്നും സചിന്‍ പറഞ്ഞു. 40 ഒരു സംഖ്യ മാത്രമാണെന്നും പേടിക്കാന്‍ ഒന്നുമില്ലെന്നുമായിരുന്നു കുംബ്ളെയുടെ ആശ്വാസവചനം.
ക്രിക്കറ്റ് കരിയറില്‍ ഇരുദശകം പിന്നിട്ട തനിക്ക് കോടിക്കണക്കിന് ആരാധകര്‍ സമ്മാനിച്ച ‘നിരുപാധിക സ്നേഹ’ത്തിന് പിറന്നാളാഘോഷ വേളയില്‍ ടെണ്ടുല്‍കര്‍ നന്ദി അറിയിച്ചു.
നിരുപാധിക സ്നേഹം കൊണ്ട് എന്നെ അനുഗ്രഹിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത ലോകത്താകമാനമുള്ള അഭ്യുദയകാംക്ഷികള്‍ക്കും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു- ജന്മദിനാഘോഷ ചടങ്ങിന് മുമ്പായി സചിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങില്‍ ഭാര്യ അഞ്ജലിയും പങ്കെടുത്തു.
24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും സചിന്‍ നന്ദി പറഞ്ഞു. ആരാധകര്‍ തനിക്കുവേണ്ടി ചെയ്ത കൊച്ചുകാര്യങ്ങള്‍ക്ക് പോലും ടെണ്ടുല്‍കര്‍ കൃതജ്ഞത രേഖപ്പെടുത്തി. തനിക്ക് പരിക്കേറ്റപ്പോള്‍ നിരാഹാരമനുഷ്ഠിച്ച ആരാധകരെ അനുസ്മരിക്കാന്‍ അദ്ദേഹം മറന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഭാര്യ അഞ്ജലിയാണ് കേക്ക് കഷണം സചിന് നല്‍കി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. 100 അന്ധവിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ 10 പൗണ്ട് തൂക്കമുള്ള കേക്ക് മുറിച്ചു കൊണ്ട് സി.എ.ബി (ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍) സചിന്‍െറ ജന്മദിനം ഒരു ദിവസം മുന്‍കൂട്ടി ആഘോഷിച്ചിരുന്നു. നരേന്ദ്രപൂര്‍ രാമകൃഷ്ണ മിഷന്‍ അന്ധവിദ്യാലയത്തിലെയും ലൈറ്റ് ഹൗസ് ഫോര്‍ ദ ബൈ്ളന്‍ഡിലെയും വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് കേക്ക് മുറിച്ചത്.
‘ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. ടെണ്ടുല്‍കര്‍ 100 വര്‍ഷം ജീവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’- സി.എ.ബിയുടെ സന്ദേശത്തില്‍ പറഞ്ഞു. ഇന്നലത്തെ ആഘോഷച്ചടങ്ങ് തികച്ചും സ്വകാര്യമായിരുന്നു. കൂടുതല്‍ ആഘോഷങ്ങള്‍ക്കായി ഭാര്യ അഞ്ജലി മുംബൈ ഇന്ത്യന്‍സ് ടീം ഉടമ നിതാ അംബാനിയുടെ കൂടെ ചൊവ്വാഴ്ച തന്നെ ഒത്തുചേര്‍ന്നു. ഘാനയില്‍നിന്നും മഡഗാസ്കറില്‍ നിന്നുമുള്ള പ്രത്യേക കൊക്കോ ഉപയോഗിച്ച് നിര്‍മിച്ച ചോക്ളറ്റ് കേക്കില്‍ സചിന്‍െറ രൂപം ആവിഷ്കരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News