Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:26 am

Menu

Published on January 17, 2018 at 4:19 pm

ട്രെയിനുകളുടെ അവസാന ബോഗിയിലെ X എന്ന അക്ഷരം എന്തിനെന്നറിയാമോ?

cross-mark-on-train-backside

ഒരിക്കലെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ ഏറെ കുറവായിരിക്കും. എന്നാലും ട്രെയിന്‍ പോകുമ്പോള്‍ നോക്കിനില്‍ക്കാത്ത ആരെങ്കിലും ഉണ്ടാകുമോ. ലെവല്‍ ക്രോസില്‍ കിടക്കുമ്പോഴെങ്കിലും പാഞ്ഞ് പോകുന്ന ട്രെയിനെ കണ്ടിട്ടുണ്ടാകുമല്ലോ?

ഇങ്ങനെ കടന്ന് പോകുന്ന ട്രെയിനിന്റെ പുറകില്‍ ഒരു എക്‌സ് (x) അടയാളം ശ്രദ്ധിച്ചിട്ടുണ്ടോ. ട്രെയിനിനെ കുറിച്ച് പലര്‍ക്കും ഇത്തരം ചില സംശയങ്ങളില്ലേ. ട്രെയിന്‍ പോയി കഴിയുമ്പോള്‍ അവസാനത്തെ ബോഗിയിലെ ആ എക്‌സ് അടയാളം എന്തിനാണെന്ന് ചിലരെങ്കിലും ചിന്തിച്ചു കാണും. അതുപോലെ ഈ എക്സിന് താഴെ എല്‍വി എന്ന് തൂക്കിയിട്ട ഇംഗ്ലീഷ് ബോര്‍ഡും, ചുവന്ന ലൈറ്റും കാണാം. ഇതൊക്കെ എന്തിനെന്ന് അറിയാമോ?

എന്നാല്‍ സംഭവം ഇത്രയേ ഉള്ളു. ട്രെയിനിന്റെ അവസാന ബോഗിയാണ് കടന്നുപോകുന്നതെന്ന് സ്ഥിരീകരിക്കുന്നതിനാണ് അവസാന ബോഗിയിലെ എക്സ് എന്ന എഴുത്ത്. യാത്രക്കിടെ ട്രെയിനില്‍ നിന്നും ബോഗികള്‍ വേര്‍പ്പെട്ടിട്ടില്ലെന്ന് ഈ എക്‌സ് ചിഹ്നം വ്യക്തമാക്കുന്നു. കാരണം അവസാന ബോഗിയില്‍ മാത്രമാണ് ഈ ചിഹ്നം ഉണ്ടാകുക. അവസാന ബോഗിയില്‍ എക്‌സ് ചിഹ്നം ഇല്ലെങ്കില്‍ അപകടം നടന്നുവെന്നതിന്റെ സൂചനയാണ്.

അതോടെയാണ് ബോഗികള്‍ക്ക് അപകടം സംഭവിച്ചുവെന്നോ വേര്‍പ്പെട്ടുവെന്നോ എന്ന് സ്റ്റേഷന്‍ അധികൃതര്‍ ആദ്യം തിരിച്ചറിയുന്നതും അടിയന്തര നടപടികളിലേക്കു കടക്കുന്നതും.

ഇനി ഈ മാര്‍ക്കിനു താഴെയുള്ള ചുവന്ന ലൈറ്റുകളുടെ പ്രസക്തി എന്താണെന്നോ? ഈ ചുവന്ന ലൈറ്റിനും എക്‌സ് മാര്‍ക്കിന്റെ അതേ ജോലി തന്നെയാണ്. പകല്‍ എക്‌സ് ബോര്‍ഡ് കാണുന്ന നമ്മള്‍ക്ക് രാത്രി ഇത് കാണാനാകുമോ? ഇല്ല, അപ്പോള്‍ രാത്രി എങ്ങനെ ഉറപ്പിക്കും അവസാന ബോഗി ഇതാണെന്ന്? അതിനാണ് ഈ ചുവന്ന ലൈറ്റ്.

തരംഗ ദൈര്‍ഘ്യം കൂടുതലായതിനാല്‍ എത്ര അകലെ നിന്നും ഈ ചുവന്ന ലൈറ്റ് അധികൃതര്‍ക്ക് കാണാനാവും. ഓരോ അഞ്ച് സെക്കന്റിലും ഈ ലൈറ്റ് തെളിയുകയും അണയുകയും ചെയ്യും. രാത്രിയില്‍ ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നത് ഈ ചുവന്ന ലൈറ്റ് നോക്കിയാണ്.

ഇനി എല്‍വി എന്ന് കറുപ്പിലും മഞ്ഞയിലും എഴുതുന്നത് എന്തിനാണെന്ന് അറിയേണ്ടേ? ലാസ്റ്റ് വെഹിക്കിള്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എല്‍വി.

Loading...

Leave a Reply

Your email address will not be published.

More News