Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:45 am

Menu

Published on December 20, 2017 at 6:06 pm

ശ്രദ്ധിച്ചോളൂ ഇൗ ഡ്രൈവിംഗ് ശീലങ്ങള്‍ കാര്‍ എന്‍ജിന്‍ തകരാറിലാക്കും

driving-habits-that-damage-your-car-engine

പണ്ടുള്ളവയെ അപേക്ഷിച്ച് ഇന്ന് വിപണിയില്‍ എത്തുന്ന പുതിയ കാറുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ആധുനിക സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ ശരാശരി മൂന്ന് ലക്ഷം കിലോമീറ്ററിലധികം ഇന്നത്തെ കാറുകള്‍ക്ക് ആയുസുണ്ട്.

എന്നാല്‍ ചിലരുടെ തെറ്റായ ഡ്രൈവിംഗ് ശീലങ്ങളും കൃത്യതയില്ലാത്ത സര്‍വീസ് രീതികളും കാറുകളുടെ ആയുസ് കുറയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതൊരു വാഹനത്തെ സംബന്ധിച്ചും എന്‍ജിനാണ് ഏറ്റവും നിര്‍ണായക ഘടകം.

മറ്റു ഘടകങ്ങള്‍ പോലെ കേടായാല്‍ ഉടനടി മാറ്റാന്‍ സാധിക്കുന്ന ഒന്നല്ല കാര്‍ എന്‍ജിന്‍. കൃത്യതയോടെ എന്‍ജിന്‍ പരിപാലിച്ചാല്‍ തന്നെ കാറിന്റെ ആയുസ് വര്‍ദ്ധിക്കും. കാര്‍ എന്‍ജിന്‍ തകരാറിലാക്കുന്ന ചില ശീലങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

മീറ്റര്‍ കണ്‍സോളില്‍ എന്‍ജിന്‍ ആര്‍പിഎം മീറ്ററില്‍ രേഖപ്പെടുത്തിയ ചുവപ്പ് വരകള്‍ മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതെന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? തുടര്‍ച്ചയായി ഉയര്‍ന്ന റെവില്‍ (ഇരമ്പല്‍) പ്രവര്‍ത്തിക്കാന്‍ എന്‍ജിന് സാധിക്കില്ല. അതിനാല്‍ എഞ്ചിന്‍ മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തരുതെന്ന മുന്നറിയിപ്പാണ് ഈ ചുവന്ന വരകള്‍ നല്‍കുന്നത്. ഏറെനേരം ചുവപ്പ് വരയില്‍ തുടര്‍ന്നാല്‍ എന്‍ജിനിലും ടര്‍ബ്ബോയിലും (ഡീസല്‍ കാറാണെങ്കില്‍) ചൂട് ക്രമാതീതമായി വര്‍ദ്ധിക്കും. ഇത് എന്‍ജിന്‍ ലൈഫ് കുറയ്ക്കും.

 

എന്‍ജിന്‍ ഘടകങ്ങള്‍ക്കുള്ള ലൂബ്രിക്കന്റായാണ് ഓയില്‍ പ്രവര്‍ത്തിക്കുന്നത്. സുഗമമായ എന്‍ജിന്‍ ഘടകങ്ങളുടെ പ്രവര്‍ത്തനത്തിനൊപ്പം അമിത താപത്തെയും എന്‍ജിന്‍ ഓയില്‍ പ്രതിരോധിക്കും. അതിനാല്‍ തന്നെ ഓയില്‍ മാറ്റുന്നതില്‍ വരുത്തുന്ന കാലതാമസം എന്‍ജിന്‍ മികവിനെ കാലക്രമേണ സാരമായി ബാധിക്കും. നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന കാലയളവില്‍ എന്‍ജിന്‍ ഓയില്‍ മാറ്റുന്നതാണ് നല്ലത്.

ഇതിനോടൊപ്പം എന്‍ജിന്‍ ഓയില്‍ നില പരിശോധിക്കേണ്ടതും അനിവാര്യമാണ്. എന്‍ജിനില്‍ ആവശ്യമായ അളവില്‍ ഓയില്‍ ഇല്ലെങ്കിലും പ്രശ്‌നമാണ്.

എന്‍ജിനുള്ളില്‍ നടക്കുന്നത് വളരെ ഉയര്‍ന്ന സമ്മര്‍ദ്ദത്തിലുള്ള ജ്വലനപ്രക്രിയയാണ്. അതിനാല്‍ തന്നെ ആഴമേറിയ ജലാശയങ്ങളിലൂടെ വാഹനം ഓടിക്കുന്നത് എന്‍ജിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

ഇത്തരം സാഹചര്യങ്ങളില്‍ എയര്‍ ഇന്‍ടെയ്ക്ക് സംവിധാനത്തിലൂടെ വെള്ളം എന്‍ജിന്‍ അറയിലേക്ക് കടക്കും. ഇതോടെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാകും. എന്നാല്‍ സ്നോര്‍ക്കല്‍ ഉപയോഗിച്ച് ഒരുപരിധി വരെ വാഹനങ്ങള്‍ക്ക് വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ സാധിക്കും.

രാവിലെ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് തൊട്ടുപിന്നാലെ എന്‍ജിന്‍ ഇരമ്പിപ്പിച്ച് ചൂടാക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അനുയോജ്യമായ താപത്തില്‍ എത്തിയാല്‍ മാത്രാണ് എഞ്ചിന്‍ മികവ് വര്‍ദ്ധിക്കുക എന്നത് ശരി തന്നെ. എന്നാല്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടനെ റെവ് ചെയ്ത് എന്‍ജിന്‍ ചൂടാക്കുന്ന രീതി കാറിന്റെ ആയുസിനെ സാരമായി ബാധിക്കും.

കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഓയില്‍ പടര്‍ന്ന് എഞ്ചിനില്‍ കോട്ടിംഗ് ഒരുങ്ങുന്നതിന് വേണ്ടി വാഹനം സ്റ്റാര്‍ട്ട് ചെയ്ത് രണ്ട് മിനുട്ട് നേരം കാത്തുനില്‍ക്കുന്നതാണ് നല്ലത്.

Loading...

Leave a Reply

Your email address will not be published.

More News