Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:44 am

Menu

Published on January 10, 2018 at 1:42 pm

രാവിലെ ഇന്ധനം നിറച്ചാല്‍ മൈലേജ് കൂടുമോ? ഇന്ധനത്തെ കുറിച്ചുള്ള മിഥ്യാധാരണകളിതാ

four-general-myth-about-fuels

ഇന്ധനം നിറയ്ക്കുന്നതിനെ കുറിച്ചും വാഹനത്തിന്റെ മൈലേജിനെ കുറിച്ചും നമുക്കിടയില്‍ ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ട്. രാവിലെ ഇന്ധനം നിറച്ചാല്‍ കൂടുതല്‍ മൈലേജ് ലഭിക്കുമെന്നും ചൂടുകാലങ്ങളില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കാന്‍ പാടില്ലെന്നുള്ളതുമെല്ലാം ഇതില്‍ പെടും.

എന്നാല്‍ ഇവയില്‍ പലതും തെറ്റിദ്ധാരണകളാണെന്നുള്ളതാണ് സത്യം. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട മിഥ്യാധാരണകളെ കുറിച്ചറിയാം. ഫോഡിലെ മുതിര്‍ന്ന എന്‍ജിനീയര്‍ കോളിന്‍ ഹാര്‍ഡിങ്ങാണ് ഇക്കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

രാവിലെ ഇന്ധനം നിറച്ചാല്‍ കൂടുതല്‍ മൈലേജ് ലഭിക്കുമെന്ന് നമുക്ക് പൊതുവെ ഒരു വിശ്വാസമുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് പെട്രോള്‍ വികസിക്കുമെന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഇത് സത്യവുമാണ്, അതായത് തണുത്തിരുന്നാല്‍ നിങ്ങളുടെ ടാങ്കില്‍ കൂടുതല്‍ ഇന്ധനം നിറയും. എന്നാല്‍ യഥാര്‍ത്ഥ വസ്തുതെന്താണെന്നു വെച്ചാല്‍, താപനിലയിലെ വ്യത്യാസം പെട്രോളിന്റെ സാന്ദ്രതയെ യാതൊരു തരത്തിലും ബാധിക്കാത്ത വിധമാണ് ഭൂമിക്കടിയിലുള്ള ടാങ്കില്‍ ഇന്ധനം സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ എപ്പോള്‍ ഇന്ധനം നിറച്ചാലും ഒരേ ഫലമാണ് ലഭിക്കുക.

ടാങ്കില്‍ കുറഞ്ഞ അളവില്‍ ഇന്ധനമുള്ളപ്പോള്‍ കാറോടിക്കുന്നത് എന്‍ജിന് നല്ലതല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. കുറഞ്ഞ ഇന്ധനത്തില്‍ വാഹനോടിച്ചാല്‍ ടാങ്കിന്റെ അടിയില്‍ അടിഞ്ഞു കൂടുന്ന ഇന്ധനത്തിലെ കരടും മറ്റും എന്‍ജിന്‍ വലിച്ചെടുക്കുമെന്നാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ ടാങ്കിന്റെ അടിയില്‍ നിന്ന് ഇന്ധനം വലിച്ചെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് വാഹനങ്ങളുടെ എന്‍ജിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതായത് എന്‍ജിന് എപ്പോഴും ഇന്ധനം വലിച്ചെടുക്കാന്‍ കഴിയുമെന്നര്‍ത്ഥം. പൊതുധാരണയ്ക്ക് വിരുദ്ധമായി ഇന്ധനം കുറവുള്ളപ്പോഴും ഇന്ധനം മുഴുവന്‍ നിറഞ്ഞിരിക്കുമ്പോഴും എന്‍ജിന്‍ വലിച്ചെടുക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തില്‍ വ്യത്യാസമൊന്നുമില്ല.

നോണ്‍ പ്രീമിയം കാറില്‍ പ്രീമിയം ഇന്ധനം നിറച്ചാല്‍ കാറിനെ കൂടുതല്‍ മികച്ച രീതിയില്‍ ഓടിക്കാനാകുമെന്നും പലര്‍ക്കും വിശ്വാസമുണ്ട്. പമ്പിലെത്തി ഇന്ധനം നിറയ്ക്കാന്‍ ഇപ്പോള്‍ മുന്‍പത്തേക്കാളേറെ ഓപ്ഷനുകളുണ്ട്. പവര്‍, പ്രീമിയം ഇന്ധനങ്ങളും വിവിധ ഓയിലുകളും ലൂബ്രിക്കന്റുകളും ഇന്ന് പമ്പുകളില്‍ ലഭ്യമാണ്. ഇത്തരത്തില്‍ പ്രീമിയം ഇന്ധനം നിറച്ചാല്‍ വാഹനം മികച്ച രീതിയില്‍ ഓടിക്കാനാകുമെന്നാണ് പലരും കരുതുന്നത്. ഇതിന് വില കൂടാം. എന്നാല്‍ അവ സാധാരണ ഇന്ധനത്തേക്കാള്‍ കൂടുതല്‍ തെളിഞ്ഞതോ ശുദ്ധമായതോ അല്ല. ഇത്തരത്തിലുള്ള ഇന്ധനം വളരെ കുറച്ച് എരിഞ്ഞു തീരുന്നതും കരുത്തുറ്റ പെര്‍ഫോമന്‍സ് എന്‍ജിനുകള്‍ക്ക് ഗുണകരവുമാണ്. എന്നാല്‍ ദിവസേനെയുള്ള ഡ്രൈവിന് കാര്യമായ ഗുണമില്ല. എല്ലാത്തരം ഇന്ധനവും ഒരേ നിലവാരം പുലര്‍ത്തുന്നവയാണെന്ന് ഓര്‍ക്കുക.

ഇത്തരം സാഹചര്യങ്ങളിലും നിങ്ങളുടെ വാഹനത്തിന്റെ ഇന്ധനക്ഷമത കൂട്ടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

എന്‍ജിന്‍ ട്യൂണ്‍ ചെയ്യുന്നത് ഇത്തരത്തിലൊന്നാണ്. ഔട്ട് ഓഫ് ട്യൂണ്‍ ആയതും പുക പരിശോധനയില്‍ പരാജയപ്പെടുന്നതുമായ വാഹനങ്ങളുടെ തകരാര്‍ പരിഹരിക്കുന്നത് ശരാശരി നാലു ശതമാനം വരെ ഇന്ധനക്ഷമത മെച്ചപ്പെടുത്തും. കൂടാതെ ശരിയായി പ്രവര്‍ത്തിക്കാത്ത ഓക്സിജന്‍ സെന്‍സര്‍ മാറ്റുന്നത് 40 ശതമാനത്തോളം ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കും.

ടയറുകള്‍ കൃത്യമായി കാറ്റുനിറച്ച് ഓടിക്കുകയെന്നാണ് മറ്റൊരു വഴി. ശരിയായി കാറ്റു നിറച്ച ടയറുകള്‍ സുരക്ഷിതവും കൈകാര്യം ചെയ്യാന്‍ എളുപ്പവും ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതും ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതുമാണ്. ഓപ്പറേറ്റിങ്ങ് ടയര്‍ മര്‍ദ്ദത്തിനു മുകളില്‍ കാറ്റു നിറയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. കൂടുതല്‍ മര്‍ദ്ദമുണ്ടായാല്‍ അത് ട്രാക്ഷന്‍, ടയറിന്റെ ആയുസ് എന്നിവ കുറയ്ക്കും.

കൂടാതെ എന്‍ജിന്‍ ഓയിലിന്റെ കാര്യത്തിലും ശ്രദ്ധവേണം. ഉടമകള്‍ക്കുള്ള ഗൈഡില്‍ നിര്‍മ്മാതാക്കള്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ഗ്രേഡ് മോട്ടോര്‍ ഓയില്‍ ഉപയോഗിച്ചാന്‍ എന്‍ജിന്റെ ലൂബ്രിക്കേഷന്‍ സംവിധാനം സാധ്യമാകുന്നിടത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കും. തെറ്റായ ഗ്രേഡിലുള്ള ഓയില്‍ ഉപയോഗിച്ചാല്‍ ഇന്ധന ക്ഷമത രണ്ട് ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News