Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:18 pm

Menu

Published on February 3, 2018 at 5:59 pm

പഴയ കാര്‍ വാങ്ങുമ്പോള്‍ എന്‍ജിന്‍ കണ്ടീഷനാണോ എന്ന് എങ്ങിനെ മനസിലാക്കും

how-to-check-the-car-engine-when-buying-a-used-car

മിക്കവാറും ആളുകള്‍ ആദ്യം തന്നെ സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങിയിട്ടാണ് പിന്നെ പുതിയതിനെ കുറിച്ച് ചിന്തിക്കുന്നത്. അതിനാല്‍ തന്നെ സെക്കന്റ് ഹാന്‍ഡ് കാറുകള്‍ക്ക് മികച്ച മാര്‍ക്കറ്റും ഇന്നുണ്ട്. എന്നാല്‍ പഴയ കാര്‍ വാങ്ങുമ്പോള്‍ എന്‍ജിന്‍ നല്ല കണ്ടീഷനിലുളള കാറാണെന്ന് ഉറപ്പുവരുത്തിയില്ലെങ്കില്‍ കീശ കാലിയാകുന്ന വഴി അറിയത്തില്ല. അതുകൊണ്ട് പഴയ കാര്‍ വാങ്ങും മുമ്പ് എന്‍ജിന്‍ നല്ല കണ്ടീഷനിലാണോയെന്ന് കര്‍ശനമായ പരിശോധന നടത്തണം.

ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

1. ബോണറ്റ് ഉയര്‍ത്തി എന്‍ജിന്‍ കമ്പാര്‍ട്ട്മെന്റ് പരിശോധിക്കണം. ഓയിലും അഴുക്കും പിടിച്ച് വൃത്തിഹീനമായ എന്‍ജിനും ചുറ്റുപാടുകളും ഉടമയുടെ കാര്‍പരിപാലനത്തിന്റെ തെളിവാണ്.

2. കാര്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് ഓയില്‍ വീണുട്ടുണ്ടോയെന്നും നോക്കണം. ഉണ്ടെങ്കില്‍ ഓയില്‍ ലീക്ക് ഉണ്ടെന്നാണര്‍ത്ഥം.

3. എന്‍ജിന്‍ ഓയില്‍ ഡിപ്സ്റ്റിക് വലിച്ച് ഓയിലിന്റെ അവസ്ഥ നോക്കുക. ഓയില്‍ കറുത്ത് കുറുകിയാണ് കാണപ്പെടുന്നതെങ്കില്‍ സമയാസമയങ്ങളില്‍ എന്‍ജിന്‍ മെയിന്റനന്‍സ് ചെയ്യാറില്ലെന്നു മനസ്സിലാക്കാം.

4. എന്‍ജിന്‍ ഓയിലിന് വെളുപ്പുനിറമാണെങ്കില്‍ കൂളിങ് സിസ്റ്റത്തിന്റെ തകരാര്‍ മൂലം വെള്ളം ഓയിലില്‍ കലരുന്നുണ്ടെന്ന് കരുതാം. എന്‍ജിന്‍ ഹെഡിന് അറ്റകുറ്റപ്പണി വേണ്ടി വരും.

5. ഇനി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുക. എന്നിട്ട് ഇന്‍സ്ട്രുമെന്റ് പാനലിലെ ഓയില്‍ പ്രഷര്‍ വാണിങ് ലൈറ്റ്/ഓയില്‍ ഗേജും പരിശോധിക്കുക. ഓയില്‍ വാണിങ് ലൈറ്റ് അണയാന്‍ താമസമോ ഓയില്‍ പ്രഷര്‍ ഗേജ് സൂചി ഉയരാന്‍ താമസമോ കാണിക്കുന്നത് എന്‍ജിന്‍ മോശമായ അവസ്ഥയിലാണെന്നാണ്.

6. എന്‍ജിനില്‍ നിന്ന് ഗ്ലാസുകള്‍ പരസ്പരം തട്ടുന്നതുപോലെയുള്ള കടകട ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും എന്‍ജിന്‍ അത്ര നല്ല അവസ്ഥയിലല്ലെന്നു മനസ്സിലാക്കാം.

7. എക്‌സ്‌ഹോസ്റ്റ് പൈപ്പില്‍ ഓയിലിന്റെ അംശം കാണപ്പെടുന്നതും എന്‍ജിന്‍ തകരാറിനെയാണ് സൂചിപ്പിക്കുന്നത്. അംഗീകൃത കാര്‍ സര്‍വീസ് സെന്ററില്‍ എന്‍ജിന്റെ കംപ്രഷന്‍ ടെസ്റ്റ് നടത്തിയാല്‍ എന്‍ജിന്റെ കാര്യക്ഷമത വേഗം മനസ്സിലാക്കാം.

8. കാര്‍ സ്റ്റാര്‍ട്ടാക്കിയ ശേഷം എക്‌സ്‌ഹോസ്റ്റ് പൈപ്പ് പരിശോധിക്കുക. പൈപ്പില്‍ നിന്നു പുക ഉയരരുത്. (ഡീസല്‍ കാറുകള്‍ക്ക് ഇത് ബാധകമല്ല). കറുത്ത പുക ഉയരുന്നത് പെട്രോള്‍ പൂര്‍ണമായും കത്തിത്തീരാത്തതുകൊണ്ടാണ്. വാല്‍വ് സീലുകള്‍, ഫ്യുവല്‍ ഇഞ്ചക്ടറുകള്‍, ഓക്സിജന്‍ സെന്‍സര്‍ എന്നിവയുടെ തകരാറോ, മോശമായ എന്‍ജിന്‍ ട്യൂണിങ്ങോ ആവാം ഇതിനു പിന്നില്‍. വെളുത്ത പുകയെ ഗൗരവമായി കാണണം. പിസ്റ്റണിന്റെയോ പിസ്റ്റണ്‍ റിങ്ങുകളുടെയോ തേയ്മാനംമൂലം എന്‍ജിന്‍ ഓയില്‍ കറുത്തതാണ് വെളുത്ത പുകയ്ക്കു കാരണം. എങ്കില്‍ എന്‍ജിന്‍ ഓവര്‍ ഹോളിങ്ങിന് ഇനി അധികകാലമില്ല എന്നുറപ്പാക്കാം.

Loading...

Leave a Reply

Your email address will not be published.

More News