Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:14 pm

Menu

Published on January 11, 2018 at 7:33 pm

ഏത് ടയര്‍ തിരെഞ്ഞെടുക്കണം; ട്യൂബ്ലെസോ അതോ?

tubeless-tires-advantages

സാങ്കേതിക രംഗത്ത് നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ കുറേ കാലമായി വരുന്നത്. ഇതിന്റെ പ്രതിഫലനം വാഹന രംഗത്തും കാണാനാകുന്നതാണ്. വാഹനങ്ങളുടെ ടയറുകളുടെ കാര്യത്തില്‍ വരെ ഇത് കാണാം.

പങ്ചറായി വഴിയില്‍ കിടക്കുന്ന വാഹനങ്ങളുടെ കാലം കഴിഞ്ഞിരിക്കുകയാണ്. അതിന് കാരണമോ ട്യൂബ് ലെസ് ടയറുകളുടെ വരവും. ട്യൂബ് ലെസ് ടയറുകള്‍ക്ക് ഇന്ന് ഏറെ പ്രചാരമാണുള്ളത്.

പുതുതായി വിപണിയിലെത്തുന്ന മോഡലുകളെല്ലാം എത്തുന്നത് ട്യൂബ് ലെസ് ടയറുകളില്‍ മാത്രമാണ്. വാഹനങ്ങളുടെ ഫീച്ചറുകളുടെ പട്ടികയില്‍ പോലും ട്യൂബ് ലെസ് ടയറുകള്‍ ഇടംപിടിക്കുന്നു എന്നതാണ് ശ്രദ്ധേയം.

സത്യത്തില്‍ ട്യൂബ് ലെസ് ടയറിന് സാധാരണ ടയറുകളുമായി വലിയ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല. പേര് സൂചിപ്പിക്കുന്നത് പോലെ ട്യൂബ് ലെസ് ടയറിന് ഉള്ളില്‍ ട്യൂബ് ഉണ്ടാകില്ല. ഇത്തരം ടയറുകളില്‍ വായുനിബദ്ധമായ സീലിന്റെ സഹായത്തോടെ റിമ്മിനും, ടയറിനും ഇടയില്‍ വായു നിലനിര്‍ത്തുകയാണ് ചെയ്യുന്നത്.

ട്യൂബ് ലെസ് ടയറുകള്‍ പഞ്ചറാകില്ല എന്നതും തികച്ചും തെറ്റാണ്. യഥാര്‍ത്ഥത്തില്‍ ട്യൂബ് ലെസ് ടയറുകള്‍ നല്ലതാണോ എന്ന സംശയം പലര്‍ക്കുമുണ്ട്. മിക്ക ടയറുകളും പഞ്ചറാകുന്നത്, റിമ്മിനും ടയറിനും ഇടയിലെ ട്യൂബില്‍ വിള്ളല്‍ വീഴുമ്പോഴാണ്.

ഇത് തന്നെയാണ് ട്യൂബ് ലെസ് ടയറുകളുടെ പ്രധാന സവിശേഷതയായി ഉപഭോക്താക്കള്‍ കാണുന്നതും. ട്യൂബില്ലാത്തതിനാല്‍ ടയര്‍ പങ്ചറാകാനുള്ള സാധ്യതയും ഇല്ലാതാകുന്നു.

വായുവാണ് ട്യൂബിനുള്ളിലേയോ, ടയറിനുള്ളിലേയോ മര്‍ദ്ദത്തെ സ്വാധീനിക്കുന്ന ഘടകം. കുറഞ്ഞ മര്‍ദ്ദത്തില്‍ ടയറുകള്‍ വന്നെത്തുന്നത് സാധാരണ പ്രതിഭാസമാണ്. മര്‍ദ്ദം കുറയുമ്പോഴാണ് ടയറിനുള്ളിലെ ട്യൂബില്‍ വിള്ളല്‍ വീഴുന്നത്. ഇതും സാധാരണ ടയറുകള്‍ പങ്ചറാകാന്‍ കാരണമാകുന്നു. എന്നാല്‍ ട്യൂബ് ലെസ് ടയറുകളുടെ കാര്യത്തില്‍ ഇതും ഭയക്കേണ്ടതില്ല. കുറഞ്ഞ മര്‍ദ്ദത്തിലും ടയറുകള്‍ മുന്നോട്ട് നീങ്ങും.

ലിക്വിഡ് സീലന്റുകളുടെ (വായുവും വെള്ളവും കടക്കാതെ അടയ്ക്കാനുപയോഗിക്കുന്ന വസ്തു) സാന്നിധ്യമാണ് ട്യൂബ് ലെസ് ടയറുകളുടെ മറ്റൊരു സവിശേഷത. ടയറിനുള്ളില്‍ മൂര്‍ച്ചയേറിയ വസ്തു തുളഞ്ഞു കയറിയാലും സംരക്ഷണ കവചം എന്നരീതിയില്‍ ലിക്വിഡ് സീലന്റുകള്‍ പ്രവര്‍ത്തിക്കുന്നു.

ട്യൂബ് ലെസ് ടയറിനുള്ളില്‍ അത്തരത്തില്‍ വിള്ളല്‍ വീഴുന്നിടത്ത് ലിക്വിഡ് സീലന്റുകള്‍ പടര്‍ന്നെത്തി വിള്ളലിന് മേല്‍ ഉണങ്ങി ഒട്ടുന്നു. അതിനാല്‍ യാത്രയ്ക്കിടെ ടയറുകള്‍ മാറ്റേണ്ട ആവശ്യം ട്യൂബ് ലെസ് ടയറുകളില്‍ വരുന്നില്ലെന്നതും ഇതിന്റെ ഗുണങ്ങളിലൊന്നാണ്.

 

ഇനി തുളഞ്ഞ് കയറിയ വസ്തു ഒരല്‍പം കഠിനമായ വിള്ളലാണ് ട്യൂബ് ലെസ് ടയറില്‍ വീഴ്ത്തിയത് എന്നിരിക്കട്ടെ, പേടിക്കേണ്ട. ഇത്തരം സാഹചര്യത്തില്‍ ട്യൂബ് ലെസ് ടയറില്‍ നിന്നും വായു വളരെ പതുക്കെ മാത്രമേ ഒഴിഞ്ഞ് പോകൂ.

അതിനാല്‍ തന്നെ വാഹനത്തെ പതുക്കെ റോഡ് സൈഡില്‍ നിര്‍ത്തി പരിശോധിക്കാന്‍ സാവകാശം ലഭിക്കുന്നു. സാധാരണ ടയറുകള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാനുള്ള പ്രതിരോധ ശേഷിയുണ്ടാകില്ല. മൂര്‍ച്ചയേറിയ വസ്തു തുളഞ്ഞ കയറുന്ന പക്ഷം തന്നെ സാധാരണ ടയറുകളുടെ ട്യൂബില്‍ നിന്നും വായും പൂര്‍ണമായും നഷ്ടപ്പെട്ടേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും പലപ്പോഴും അപകടത്തിനുവരെ കാരണമാകുകയും ചെയ്യും.

ഇനി സാധാരണ ടയറുകളെ അപേക്ഷിച്ച് ട്യൂബ് ലെസ് ടയറുകളുടെ ഭാരം തീരെ കുറവാണ്. ഇത് വാഹനത്തിന്റെ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന ഘടകം കൂടിയാണ്.

Loading...

Leave a Reply

Your email address will not be published.

More News